Bengaluru Train: അവധിയാഘോഷം പാളി! ബെംഗളൂരു ട്രെയിനുകള്‍ റദ്ദാക്കി; വേറെ വണ്ടിയില്ലേ?

Bengaluru Train Cancellations Surge Ahead of Summer Rush: മറ്റ് ട്രെയിനുകളുടെ സര്‍വീസ് ഭാഗികമായി റദ്ദാക്കുകയും ചെയ്തതായി സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. ഏപ്രില്‍ മാസത്തിന്റെ അവസാനം വരെ ഈ നിയന്ത്രണം ഉണ്ടാകുമെന്ന അറിയിപ്പാണ് റെയില്‍വേ പുറത്തുവിട്ടിരിക്കുന്നത്. ട്രെയിന്‍ നമ്പര്‍ 20652 തല്‍ഗുപ്പ-കെഎസ്ആര്‍ ബെംഗളൂരു പ്രതിദിന എക്‌സ്പ്രസ് ഏപ്രില്‍ 15ന് അര്‍സകെരെയില്‍...

Bengaluru Train: അവധിയാഘോഷം പാളി! ബെംഗളൂരു ട്രെയിനുകള്‍ റദ്ദാക്കി; വേറെ വണ്ടിയില്ലേ?

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 28 Apr 2026 | 09:54 PM

ബെംഗളൂരു: വേനലവധിക്ക് ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്താന്‍ കാത്തിരുന്നവര്‍ക്ക് കടുത്ത നിരാശ. നഗരത്തില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനുകളില്‍ ചിലത് പൂര്‍ണമായും റദ്ദാക്കി. മറ്റ് ട്രെയിനുകളുടെ സര്‍വീസ് ഭാഗികമായി റദ്ദാക്കുകയും ചെയ്തതായി സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. ഏപ്രില്‍ മാസത്തിന്റെ അവസാനം വരെ ഈ നിയന്ത്രണം ഉണ്ടാകുമെന്ന അറിയിപ്പാണ് റെയില്‍വേ പുറത്തുവിട്ടിരിക്കുന്നത്.

റദ്ദാക്കിയ ബെംഗളൂരു ട്രെയിനുകള്‍

ട്രെയിന്‍ നമ്പര്‍ 16239/16240 ചിക്കമംഗളൂരു-യശ്വന്ത്പൂര്‍-ചിക്കമംഗളൂരു ഡെയ്‌ലി എക്‌സ്പ്രസ്, ട്രെയിന്‍ നമ്പര്‍ 12614 കെഎസ്ആര്‍ ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ്, ഈ രണ്ട് ട്രെയിനുകളും ഏപ്രില്‍ 15ന് സര്‍വീസ് നടത്തുന്നതല്ല.

ഭാഗികമായി റദ്ദാക്കിയവ

ട്രെയിന്‍ നമ്പര്‍ 66550 കെഎസ്ആര്‍ ബെംഗളൂരു-ജോലാര്‍പേട്ട മെമു സോമനായക്കന്‍പട്ടിക്കും ജോലാര്‍പേട്ടയ്ക്കും ഇടയില്‍ വെച്ച് സര്‍വീസ് അവസാനിപ്പിക്കും. ഏപ്രില്‍ 21, 28 തീയതികളിലാണ് സര്‍വീസ് ഭാഗികമായി റദ്ദാക്കിയിരിക്കുന്നത്.

ട്രെയിന്‍ നമ്പര്‍ 66549 ജോലാര്‍പേട്ട-കെഎസ്ആര്‍ ബെംഗളൂരു മെമു ജോലാര്‍പേട്ടയ്ക്കും സോമനായക്കന്‍പട്ടിക്കും ഇടയില്‍ ഏപ്രില്‍ 21, 28 തീയതികളില്‍ ഭാഗികമായി സര്‍വീസ് റദ്ദാക്കും.

Also Read: Bengaluru-Kerala: ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്താനാകില്ല; യാത്ര നിലയ്ക്കും, ഇവരാണ് കാരണം

  1. ട്രെയിന്‍ നമ്പര്‍ 20652 തല്‍ഗുപ്പ-കെഎസ്ആര്‍ ബെംഗളൂരു പ്രതിദിന എക്‌സ്പ്രസ് ഏപ്രില്‍ 15ന് അര്‍സകെരെയില്‍ വെച്ച് യാത്ര അവസാനിപ്പിക്കുന്നതാണ്.
  2. കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്ന് യാത്ര ആരംഭിക്കേണ്ട ട്രെയിന്‍ നമ്പര്‍ 12725 കെഎസ്ആര്‍ ബെംഗളൂരു-ധാര്‍വാഡ് സിദ്ധഗംഗം ഡെയ്‌ലി എക്‌സ്പ്രസ് ഏപ്രില്‍ 15ന് അര്‍സികെരെയില്‍ നിന്നാകും പുറപ്പെടുക.
  3. ട്രെയിന്‍ നമ്പര്‍ 12726 ധാര്‍വാഡ്-കെഎസ്ആര്‍ ബെംഗളൂരു സിദ്ധഗംഗ ഡെയ്‌ലി എക്‌സ്പ്രസ് ഏപ്രില്‍ 155ന് അര്‍സികെരെ വരെയേ യാത്ര നടത്തൂ

ട്വീറ്റ് കാണാം

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ