Bengaluru Weather: ജീവനല്ലേ വലുത്! ബെംഗളൂരുവില്‍ ഇന്നും കനത്ത ചൂട്‌

Bengaluru Climate Update For February 27 Friday: വരും ദിവസങ്ങളില്‍ ബെംഗളൂരു ഉള്‍പ്പെടെയുള്ള കര്‍ണാടകയിലെ നിരവധി ജില്ലകളില്‍ താപനില ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബെംഗളൂരുവില്‍ ഇന്ന് 33 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്.

Bengaluru Weather: ജീവനല്ലേ വലുത്! ബെംഗളൂരുവില്‍ ഇന്നും കനത്ത ചൂട്‌

പ്രതീകാത്മക ചിത്രം

Published: 

27 Feb 2026 | 06:29 AM

ബെംഗളൂരു: താപനില ഇന്ന് കുതിച്ചുയരും. ബെംഗളൂരുവില്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായി കനത്ത ചൂട് അനുഭവപ്പെട്ടേക്കും. നേരത്തെ എത്തിയ വേനല്‍ക്കാലം മാര്‍ച്ച് മാസത്തോടെ ബെംഗളൂരുവിനെ പൂര്‍ണമായും വരള്‍ച്ചയിലേക്ക് എത്തിക്കാനും സാധ്യത ഏറെയാണ്. താപനില ഉയരുമ്പോള്‍ ഉഷ്ണതരംഗം ഉണ്ടാകാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് മുന്നോട്ട് വെക്കുന്നുണ്ട്.

വരും ദിവസങ്ങളില്‍ ബെംഗളൂരു ഉള്‍പ്പെടെയുള്ള കര്‍ണാടകയിലെ നിരവധി ജില്ലകളില്‍ താപനില ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബെംഗളൂരുവില്‍ ഇന്ന് 33 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. ഏറ്റവും കുറഞ്ഞ താപനില 19 ഡിഗ്രി സെല്‍ഷ്യസായിരിക്കും. ചൂടിനൊപ്പം നഗരത്തില്‍ വരണ്ട കാറ്റിനും സാധ്യതയുണ്ട്.

പകല്‍ തെളിഞ്ഞ അന്തരീക്ഷം തുടരാനാണ് സാധ്യത. എന്നാല്‍ ബെംഗളൂരുവിന്റെ ചില ഭാഗങ്ങളില്‍ രാവിലെ മൂടല്‍മഞ്ഞുണ്ടാകും. മാര്‍ച്ച് മാസത്തോടെ പകലും രാത്രിയും കനത്ത ചൂട് അനുഭവപ്പെടും. മാര്‍ച്ച് ഒന്നോടെ വേനല്‍ക്കാലം ഔദ്യോഗികമായി ആരംഭിക്കും. ഏപ്രില്‍, മെയ് മാസങ്ങളില്‍ താപനില ക്രമാതീതമായി ഉയരുമെന്നും പ്രതീക്ഷ.

നഗരങ്ങളിലെ താപനില

ബെംഗളൂരു- 33-19
മംഗളൂരു- 31-24
ശിവ- 33-18
ബെല്‍ഗ- 31-18
മൈസൂര്‍- 32-20
മാണ്ഡ്യ- 32-20
മടിക്കേരി- 28-17
രാമനഗര- 32-20
ഹാസന്‍- 30-17
ചാമരാജനഗര്‍- 31-19

Also Read: Bengaluru Weather: ഇനിയല്‍പം മഴയാകാം…ദേ സമ്മതിക്കില്ലെന്ന് വെയില്‍; ബെംഗളൂരു നിവാസികള്‍ പെട്ടു

ചെറുബള്ളാപുരം- 31-19
കോലാറ- 31-18
തുടര്‍- 31-19
വസ്ത്രം- 31-22
കാരവാര- 29-24
ചെറുമംഗളൂര്‍- 29-17

 

 

Follow Us
Related Stories
Jantar Mantar Protest: വെറും രാഷ്ട്രീയ നാടകം! കോൺഗ്രസിനെതിരെ സോനം വാങ് ചുക്കിന്റെ ഭാര്യ; വിദ്യാർത്ഥി പ്രക്ഷോഭത്തെ ദുരുപയോഗം ചെയ്യരുതെന്ന് പ്രതികരണം
Chennai Metro: ഓടുന്ന മെട്രോയ്ക്ക് താഴെ മറ്റൊരു മെട്രോ; ഗതാഗത തടസ്സമില്ല, ട്രെയിൻ നിർത്തേണ്ടതില്ല!
നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കും- കേന്ദ്ര സർക്കാർ
Mumbai Heavy Rain: മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ആര്‍ക്കെല്ലാം ബാധകം?
PM Modi Viksit Bharat: ‘വിക്സിത് ഭാരത്’ ലക്ഷ്യങ്ങളിലേക്ക് രാജ്യം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടറിമാരുടെ ഉന്നതതല യോഗം
“സി.ജെ.പിയുടെ പ്രതിഷേധത്തിന് പോയില്ല”; കാരണം വെളിപ്പെടുത്തി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി