AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Indian Defence Sector 2025: ഓപ്പറേഷൻ സിന്ദൂർ മുതൽ, സുരക്ഷാ നയം വരെ ; പ്രതിരോധമേഖലയിലെ രാജ്യത്തിൻ്റെ വളർച്ച

രാജ്യത്തിൻ്റെ സൈനീക ശക്തി ആളുകൾ തിരിച്ചറിഞ്ഞ വർഷമായിരുന്നു 2025, എല്ലാ സൈനീക മേഖലകളിലും വമ്പൻ കുതിച്ചു കയറ്റമായിരുന്നു പോയ വർഷം

Indian Defence Sector 2025: ഓപ്പറേഷൻ സിന്ദൂർ മുതൽ, സുരക്ഷാ നയം വരെ ; പ്രതിരോധമേഖലയിലെ രാജ്യത്തിൻ്റെ വളർച്ച
Indian Defence Sector 2025Image Credit source: TV9 Network
Arun Nair
Arun Nair | Updated On: 25 Dec 2025 | 08:21 AM

പ്രതിരോധ മേഖലയിൽ രാജ്യത്തിന് വലിയ നേട്ടങ്ങളുണ്ടായ വർഷമാണ് 2025. ഓപ്പറേഷൻ സിന്ദൂർ മുതൽ നിരവധി തന്ത്രപ്രധാനമായ നീക്കങ്ങൾ ഇക്കാലയളവിൽ ഉണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പോയ വർഷം ഭാരതത്തിന്റെ ദേശീയ സുരക്ഷാ നയത്തിലും പ്രതിരോധ മേഖലയിലും ഉണ്ടായ മാറ്റങ്ങളെന്തൊക്കെയെന്ന് നോക്കാം.

ഭാരതത്തിന്റെ സുരക്ഷാ നയം

ഭീകരവാദത്തോടുള്ള ഭാരതത്തിന്റെ സമീപനത്തിൽ അഞ്ച് പ്രധാന തത്വങ്ങളാണ് 2025-ൽ രാജ്യം ഉയർത്തിപ്പിടിച്ചത്. രാജ്യം നേരിടുന്ന ഏത് ഭീകരാക്രമണത്തിനും ഉടനടി നിർണ്ണായകമായ മറുപടി നൽകും. യാതൊരു വിധ ആണവ ഭീഷണികൾക്കും രാജ്യം വഴങ്ങില്ല. ഭീകരവാദികളെയും അവർക്ക് സംരക്ഷണം നൽകുന്ന രാജ്യങ്ങളെയും ഒരേപോലെ കുറ്റക്കാരായി കാണും. ഭീകരവാദവും ചർച്ചകളും ഒരേസമയം മുന്നോട്ട് പോകില്ല. ചർച്ചകൾ നടക്കുന്നുണ്ടെങ്കിൽ അത് ഭീകരവാദത്തെക്കുറിച്ച് മാത്രമായിരിക്കും.

‘ഓപ്പറേഷൻ സിന്ദൂർ’

2025 മെയ് 7-ന് പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഭാരതം ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചു. 1971-ന് ശേഷം പാകിസ്ഥാന്റെ പഞ്ചാബ് പ്രവിശ്യയിൽ ആഴത്തിൽ കടന്നുചെന്ന് ഭാരതം നടത്തിയ ഏറ്റവും വലിയ സൈനിക നീക്കമാണിത്. 100-ഓളം ഭീകരരെ വധിക്കുകയും അവരുടെ താവളങ്ങൾ തകർക്കുകയും ചെയ്തു.

സാങ്കേതികവിദ്യ

പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച സൈനീക ഉപകരണങ്ങളുടെ സാങ്കേതികവിദ്യകളാണ് ഇതിനായി ഉപയോഗിച്ചത്. ബ്രഹ്മോസ് മിസൈലുകൾ, റഫാൽ വിമാനങ്ങൾ, തദ്ദേശീയമായ കാമികാസെ (Kamikaze) ഡ്രോണുകൾ എന്നിവ ഇതിൽ പ്രധാന പങ്കുവഹിച്ചു.

പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത

ഭാരതത്തിൻ്റെ പ്രതിരോധ ഉൽപ്പാദനം 40,000 കോടിയിൽ നിന്ന് 2025-ൽ 1.54 ലക്ഷം കോടി രൂപയായി ഉയർന്നു. 2025-26 വർഷത്തിൽ 6.81 ലക്ഷം കോടി രൂപയായി പ്രതിരോധ വിഹിതം വർദ്ധിപ്പിച്ചു. യുഎസ്എ, ഫ്രാൻസ് തുടങ്ങി നൂറിലധികം രാജ്യങ്ങളിലേക്ക് ഭാരതം ഇന്ന് പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നു.

2025-ലെ പ്രധാന നേട്ടങ്ങൾ

ഇന്ത്യൻ നാവികസേനയ്ക്കായി 26 റഫാൽ-എം വിമാനങ്ങൾ വാങ്ങുന്നതിനായി ഫ്രാൻസുമായി 63,000 കോടിയുടെ കരാർ ഒപ്പിട്ടു. HAL-ൽ നിന്ന് 156 ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ വാങ്ങാൻ 62,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം. ആദ്യമായി 100% തദ്ദേശീയമായി നിർമ്മിച്ച AK-203 അസാൾട്ട് റൈഫിളുകൾ അമേഠിയിൽ സൈന്യത്തിന് കൈമാറി.2,000 കിലോമീറ്റർ പരിധിയുള്ള ആണവവാഹക ശേഷിയുള്ള മിസൈൽ ട്രെയിനിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ബിഎസ്എഫ് ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ വാർഫെയർ സ്കൂൾ തേക്കൻപൂരിൽ ആരംഭിച്ചു.

വ്യവസായ പരിഷ്കാരങ്ങൾ

നവംബർ 1 മുതൽ നിലവിൽ വന്ന ഡിഫൻസ് പ്രൊക്യുർമെന്റ് മാനുവൽ പ്രകാരം സ്വകാര്യ കമ്പനികൾക്കും എംഎസ്എംഇകൾക്കും പ്രതിരോധ ഉൽപ്പാദനത്തിൽ ഏർപ്പെടുന്നത് എളുപ്പമാക്കി. ഉത്തർപ്രദേശിലും തമിഴ്‌നാട്ടിലും ആരംഭിച്ച പ്രതിരോധ ഇടനാഴികൾ വലിയ നിക്ഷേപങ്ങൾ എത്തിക്കുന്നു.