Kids learn to detuct fake news: മാതൃകയാക്കേണ്ടേ…? ബീഹാറിൽ കുട്ടികളെ ക്ലാസ്സിൽ വ്യാജ വാർത്തകൾ തിരിച്ചറിയാൻ പഠിപ്പിക്കുന്നു
Action against Fake News: വാട്സാപ്പിൽ കാണുന്നതെല്ലാം വിശ്വസിക്കരുത് എന്നതിലുപരി എവിടെ നിന്നാണ് ഇത് വരുന്നത് ഇത് വിശ്വസനീയമാണോ എന്ന് ഒരു മാനസികാവസ്ഥ വളർത്തിയെടുക്കുന്നതിനെ കുറിച്ച് ആയിരുന്നു ഇത്.
ഇന്ന് എല്ലാവരും ഉണരുന്നതും എഴുന്നേൽക്കുന്നതും എല്ലാം ഫോണിലാണ്. സോഷ്യൽ മീഡിയയിൽ വരുന്ന കാര്യങ്ങൾ എല്ലാം അന്ധമായി വിശ്വസിക്കുകയും അത് മറ്റുള്ളവർക്ക് പങ്കിടുകയും ചെയ്യുകയാണ് ഇന്ന് പലരുടെയും പ്രധാനമായ ഹോബി. എന്നാൽ നമുക്ക് മുന്നിൽ വരുന്ന വാർത്തകളും വീഡിയോകളും എത്രത്തോളം സത്യസന്ധമാണെന്നും അത് എത്രത്തോളം യാഥാർഥ്യമാണ് എന്നും ചിന്തിക്കാതെയാണ് പലരും ഇത് മറ്റുള്ളവർക്ക് പങ്കിടുന്നത്.
റോയിട്ടേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് ജേർണലിസത്തിന്റെ ഡിജിറ്റൽ ന്യൂസ് റിപ്പോർട്ട് 2024 പ്രകാരം, ഏകദേശം 71% ഇന്ത്യക്കാരും ഇപ്പോൾ ഓൺലൈനിൽ വാർത്തകൾ അറിയാൻ താല്പര്യപ്പെടുന്നവരാണ്. അതിൽ 49% പേരും സോഷ്യൽ മീഡിയയാണ് ആശ്രയിക്കുന്നത്. അതിൽ തന്നെ 54% പേർ യൂട്യൂബിൽ നിന്നും 48% പേർ വാട്സാപ്പിൽ നിന്നും 35% പേർ ഫേസ്ബുക്കിൽ നിന്നുമാണ് വാർത്തകൾ വായിക്കുന്നത് എന്നാണ് കണ്ടെത്തൽ.
47 രാജ്യങ്ങളിലായി YouGov നടത്തിയ ഈ സർവ്വേയിൽ 95,000 ആളുകളിൽ നിന്നാണ് പ്രതികരണങ്ങൾ ലഭിച്ചത്. 79% ഇന്ത്യക്കാരും ഇപ്പോൾ വാർത്തകൾക്കായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതെങ്ങനെയെന്ന് ഇത് എടുത്തുകാണിക്കുന്നു. ഇത്തരത്തിൽ വാർത്തകളുടെ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാതെ പങ്കിടുന്നതോടെ യാഥാർത്ഥ്യവും മിഥ്യയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഇപ്പോൾ ഇതിനെതിരെ ഒരു നിശബ്ദമായ പോരാട്ടം ആരംഭിക്കുകയാണ് ബിഹാറിലെ സ്കൂളുകൾ. ബീഹാറിലെ ഗ്രാമപ്രദേശങ്ങളിൽ ഒരു സവിശേഷ കമ്മ്യൂണിറ്റി ലൈബ്രറിയാണ് ഈ പരീക്ഷണത്തിന് മുതിരുന്നത്.
സംസ്ഥാനത്തെ 583 ഗ്രാമങ്ങളിലെ 13,500 വിദ്യാർത്ഥികളായാണ് വ്യാജവാർത്തകളെ തിരിച്ചറിയുന്നതിനായി പഠിപ്പിക്കാൻ ഒരുങ്ങുന്നത്. ഇക്കാര്യങ്ങൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി നാലുമാസം കൊണ്ട് എങ്ങനെ വ്യാജവാർത്തകൾ തിരിച്ചറിയാമെന്ന് ഒരു വാർത്തയുടെ ഉറവിടം എന്താണ് എങ്ങനെയാണ് ശാസ്ത്രത്തെ ഇത്തരം കാര്യങ്ങളിൽ ആശ്രയിക്കേണ്ടത് എന്ന് തുടങ്ങിയവയാണ് പഠിപ്പിക്കുന്നത്. കുട്ടികളിൽ മാത്രമല്ല അവരുടെ കുടുംബങ്ങളിൽ നിന്നും ആണ് യഥാർത്ഥത്തിലുള്ള മാറ്റം വരേണ്ടത് എന്നും കണ്ടെത്തി.
വാട്സാപ്പിൽ കാണുന്നതെല്ലാം വിശ്വസിക്കരുത് എന്നതിലുപരി എവിടെ നിന്നാണ് ഇത് വരുന്നത് ഇത് വിശ്വസനീയമാണോ എന്ന് ഒരു മാനസികാവസ്ഥ വളർത്തിയെടുക്കുന്നതിനെ കുറിച്ച് ആയിരുന്നു ഇത്. ഇന്ത്യയിൽ 400 ദശലക്ഷത്തിലധികം ആളുകൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഇൻഫർമേഷൻ ബ്യൂറോയിൽ നിന്നുള്ള ഡാറ്റകൾ പ്രകാരം 2022 മുതൽ തെറ്റായ വിവരങ്ങൾ സംബന്ധിച്ച് ആകെ 68,914 കേസുകളാണ് ഫയൽ ചെയ്തത്. അതിൽ 1575 വ്യാജ വാർത്ത കേസുകൾ തിരിച്ചറിയുകയും ചെയ്തു.