Bihar Election 2025: ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64. 46 ശതമാനം പോളിംഗ് രേഖപ്പെടുത്തി; 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പോളിംഗ്

Bihar Election 2025: ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന പോളിം​ഗ് രേഖപ്പെടുത്തിയത് രണ്ടായിരത്തിലായിരുന്നു. 62.57 ശതമാനം. ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പോളിംഗ് 1998ൽ ആയിരുന്നു രേഖപ്പെടുത്തിയത്.

Bihar Election 2025: ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64. 46 ശതമാനം പോളിംഗ് രേഖപ്പെടുത്തി; 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പോളിംഗ്

Bihar Election 2025

Updated On: 

07 Nov 2025 07:47 AM

പട്ന: ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ ഉയർന്ന പോളിംഗ് രേഖപ്പെടുത്തി. 64. 46 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പോളിംഗ് ആണ് ഈ വർഷം രേഖപ്പെടുത്തിയത്. ഇതിനുമുമ്പ് ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന പോളിം​ഗ് രേഖപ്പെടുത്തിയത് രണ്ടായിരത്തിലായിരുന്നു. 62.57 ശതമാനം. ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പോളിംഗ് 1998ൽ ആയിരുന്നു രേഖപ്പെടുത്തിയത്.

64.6 ശതമാനം. 2020ൽ 57.29 ശതമാനമായിരുന്നു പോളിംഗ്. അതേസമയം ഈ വർഷം ചില ബൂത്തുകളിലെ നടപടികൾ പൂർത്തിയാകുമ്പോൾ പോളിംഗ് ഇനിയും വർദ്ധിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. കൂടാതെ വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്നും വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ ശതമാനം ഉയർന്നത് നേട്ടമായാണ് കാണുന്നതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ALSO READ:ബിഹാര്‍ തെരഞ്ഞെടുപ്പ്; ആദ്യഘട്ടം സംഭവബഹുലം, പോളിങ് 60.13%

അതേസമയം നവംബർ പതിനൊന്നിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക. നവംബർ പതിനാലിന് വോട്ടെണ്ണും. 18 ജില്ലകളിൽ നിന്നുള്ള 171 മണ്ഡലങ്ങളിലേക്കാണ് കഴിഞ്ഞദിവസം വോട്ടെടുപ്പ് നടന്നത്. 1314 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ മത്സരിച്ചത് തേജസ്വി യാദവും തേജ് പ്രതാപ് യാദവും ആദ്യഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. 3.75 കോടി വോട്ടർമാരാണ് വിധി എഴുതുക.

കൂടാതെ ആദ്യഘട്ട വോട്ടെടുപ്പിൽ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ തേജസ്വി യാദവും കുടുംബവും വോട്ട് രേഖപ്പെടുത്തിയിരുന്നു. ബീഹാറിൽ പുതിയ സർക്കാർ വരുമെന്നാണ് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കണ്ട തേജസ്വി യാദവ് പ്രതികരിച്ചത്. മാറ്റം വരുമെന്നാണ് ലാലു പ്രസാദിന്റെയും പ്രതികരണം.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും