AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Egg Expoert At Gulf War: പഴവും പച്ചക്കറിയും മാത്രമല്ല യുദ്ധത്തിൽ തട്ടിപ്പൊട്ടിയത് മുട്ടവിപണിയും, ഒരു ദിവസത്തെ നഷ്ടം മാത്രം കോടികൾ

Israel-Iran War Impact Hits South India Market: കേരളത്തിലും തമിഴ്നാട്ടിലും സ്കൂൾ പരീക്ഷാക്കാലമായതിനാൽ ഉച്ചഭക്ഷണ പദ്ധതിയിലേക്കുള്ള മുട്ട സംഭരണം കുറഞ്ഞതും ആഭ്യന്തര വിപണിയിൽ പ്രതിസന്ധി കൂട്ടി.

Egg Expoert At Gulf War: പഴവും പച്ചക്കറിയും മാത്രമല്ല യുദ്ധത്തിൽ തട്ടിപ്പൊട്ടിയത് മുട്ടവിപണിയും, ഒരു ദിവസത്തെ നഷ്ടം മാത്രം കോടികൾ
Egg and Vegetable Exports Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 07 Mar 2026 | 03:51 PM

പാലക്കാട്: പശ്ചിമേഷ്യയിൽ ഇസ്രയേൽ – ഇറാൻ യുദ്ധം രൂക്ഷമായതോടെ തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നുള്ള മുട്ട കയറ്റുമതിയും തിരുച്ചിറപ്പിള്ളിയിൽ നിന്നുള്ള പഴം – പച്ചക്കറി കയറ്റുമതിയും പൂർണ്ണമായും നിലച്ചു. യുദ്ധം തുടങ്ങിയ മാർച്ച് ഒന്നു മുതൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെ കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് വ്യാപാരികൾ നേരിടുന്നത്.

മുട്ട വിപണിയിൽ വൻ തിരിച്ചടി

 

രാജ്യത്തെ പ്രധാന മുട്ട ഉൽപാദന കേന്ദ്രമായ നാമക്കല്ലിൽ നിന്ന് മാത്രം ദിവസവും 5 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇതുവരെ ഏകദേശം 30 കോടി രൂപയുടെ നഷ്ടം സംഭവിച്ചു കഴിഞ്ഞു. 1.10 കോടി മുട്ടകളാണ് സാധാരണയായി പ്രതിദിനം കയറ്റുമതി ചെയ്യുന്നത്. സൗദി അറേബ്യ, യുഎഇ, ഒമാൻ, ഖത്തർ, മസ്കത്ത്, ഇറാൻ എന്നിവയായിരുന്നു പ്രധാന വിപണികൾ. എന്നാൽ യുദ്ധത്തെത്തുടർന്ന് തുറമുഖങ്ങൾ അടച്ചതും വ്യോമാതിർത്തിയിലെ കർശന നിയന്ത്രണങ്ങളും കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു.

Also Read – ദുബായ് വിമാനത്താവളം വീണ്ടും സജീവം; എമിറേറ്റ്സ് സർവീസുകൾ പുനരാരംഭിച്ചു, പ്രവാസികൾക്കായി പ്രത്യേക വിമാനങ്ങ

കേരളത്തിലും തമിഴ്നാട്ടിലും സ്കൂൾ പരീക്ഷാക്കാലമായതിനാൽ ഉച്ചഭക്ഷണ പദ്ധതിയിലേക്കുള്ള മുട്ട സംഭരണം കുറഞ്ഞതും ആഭ്യന്തര വിപണിയിൽ പ്രതിസന്ധി കൂട്ടി. കയറ്റുമതിക്കായി 4.80 രൂപ നിശ്ചയിച്ചിരുന്ന മുട്ട, ഇപ്പോൾ കെട്ടിക്കിടക്കാതിരിക്കാൻ 3.50 രൂപയ്ക്ക് വിൽക്കേണ്ട അവസ്ഥയിലാണെന്ന് വ്യാപാരികൾ പറയുന്നതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

 

പച്ചക്കറി വിപണിയും പ്രതിസന്ധിയിൽ

 

തിരുച്ചിറപ്പിള്ളിയിൽ നിന്ന് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് ദിവസവും അയച്ചിരുന്ന 20 ടൺ പച്ചക്കറിയുടെ കയറ്റുമതിയും തടസ്സപ്പെട്ടു. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി നിലച്ചതോടെ 80 ടൺ പച്ചക്കറിയാണ് ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നത്.
ഏകദേശം 14 കോടി രൂപയുടെ നഷ്ടം ഈ മേഖലയിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ചരക്കു കപ്പലുകൾക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിനായി കേന്ദ്ര സർക്കാർ ഉടൻ ഇടപെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇസ്രയേൽ, ഇറാൻ, യുഎസ് എന്നീ രാജ്യങ്ങളുമായി നയതന്ത്ര ചർച്ചകൾ നടത്തി കയറ്റുമതി പുനരാരംഭിക്കാൻ നടപടി വേണമെന്ന് അവർ ആവശ്യപ്പെട്ടു.

Follow Us