Bihar Election 2025: ബിഹാര്‍ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി; ആദ്യ ഘട്ടം നവംബര്‍ ആറിന്
Bihar Election 2025 Date Announced: രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ആദ്യ ഘട്ടം നവംബര്‍ ആറിനും, രണ്ടാമത്തേത് 11നും നടക്കും. നവംബർ 14 നാണ് വോട്ടെണ്ണൽ. ബീഹാറിലെ 243 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബർ 22-നകം പൂർത്തിയാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നേരത്തെ പറഞ്ഞിരുന്നു
ബിഹാര്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ആദ്യ ഘട്ടം നവംബര്‍ ആറിനും, രണ്ടാമത്തേത് 11നും നടക്കും. നവംബർ 14 നാണ് വോട്ടെണ്ണൽ. ബീഹാറിലെ 243 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബർ 22-നകം പൂർത്തിയാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നേരത്തെ പറഞ്ഞിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ധാരാളം ആളുകൾ ആഘോഷങ്ങൾക്കായി നാട്ടിലേക്ക് മടങ്ങുന്നതിനാൽ, കൂടുതൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ, ഒക്ടോബർ അവസാനം ആഘോഷിക്കുന്ന ‘ഛഠ് പൂജ’ ഉത്സവത്തിന് ശേഷം ഉടൻ തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് പല രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പിനായി 8.5 ലക്ഷം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് ഗ്യാനേഷ് കുമാര്‍ പറഞ്ഞു. നവംബർ 6 ന് നടക്കുന്ന ആദ്യ ഘട്ടത്തില്‍ 121 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. 122 മണ്ഡലങ്ങളിൽ നവംബർ 11 ന് വോട്ടെടുപ്പ് നടക്കും.
ആദ്യ ഘട്ടം
- വോട്ടെടുപ്പ്: നവംബര്‍ 6
- വിജ്ഞാപനം: ഒക്ടോബര്‍ 10
- നോമിനേഷന്‍ അവസാന തീയതി: ഒക്ടോബര്‍ 17
- പിന്‍വലിക്കാനുള്ള തീയതി: ഒക്ടോബര്‍ 20
രണ്ടാം ഘട്ടം
- വോട്ടെടുപ്പ്: നവംബര്‍ 11
- വിജ്ഞാപനം: ഒക്ടോബര്‍ 13
- നോമിനേഷന്‍ അവസാന തീയതി: ഒക്ടോബര്‍ 20
- പിന്‍വലിക്കാനുള്ള തീയതി: ഒക്ടോബര്‍ 23
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് അലയൻസും (എൻഡിഎ) രാഷ്ട്രീയ ജനതാദൾ (ആർജെഡി) നയിക്കുന്ന ‘മഹാഘട്ബന്ധനും’ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിനാണ് ബിഹാര്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
- എൻഡിഎയ്ക്ക് നിലവിൽ 131 സീറ്റുകളുണ്ട്-ബിജെപി 80, ജെഡി(യു) 45, എച്ച്‌എഎം(എസ്) 4, രണ്ട് സ്വതന്ത്രർ
- പ്രതിപക്ഷത്തിന് 111 സീറ്റുകളുണ്ട്-ആർജെഡി 77, കോൺഗ്രസ് 19, സിപിഐ(എംഎൽ) 11, സിപിഐ(എം) 2, സിപിഐ 2.
Bihar Election to take place in two phases on 6th and 11th November. Counting to take place on 14th November. pic.twitter.com/KZCt6dNGRV
— ANI (@ANI) October 6, 2025