AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bihar Election 2025: കനത്ത സുരക്ഷയിൽ ബീഹാറിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്; 122 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും

Bihar Election 2025:രണ്ടാംഘട്ടത്തിലും ഉയർന്ന പോളിംഗ് രേഖപ്പെടുത്തുമെന്നാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതീക്ഷ. NDA യും ഇന്ത്യ സഖ്യവും ഉയർന്ന പോളിംഗ് അനുകൂലമാണെന്ന് അവകാശപ്പെടുന്നുണ്ട്.

Bihar Election 2025: കനത്ത സുരക്ഷയിൽ ബീഹാറിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്; 122 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും
Bihar Election
Ashli C
Ashli C | Updated On: 11 Nov 2025 | 07:24 AM

പട്ന: രണ്ടാംഘട്ട വോട്ടെടുപ്പിനായി ബീഹാർ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. കനത്ത സുരക്ഷിയാണ് ബീഹാറിൽ പോളിംഗ് പുരോഗമിക്കുന്നത്. 20 ജില്ലകളിലെ 122 നിയമസഭാ മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തിൽ വിധിയെഴുതുക. അതിർത്തി പ്രദേശങ്ങളായ സിമാഞ്ചലിലെയും ഉത്തരാഞ്ചലിലെയും മണ്ഡലങ്ങൾ ആണ് ഇവ എന്നതിനാലും, ഡൽഹിയിൽ കഴിഞ്ഞദിവസം ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലും വിപുലമായ സുരക്ഷാസംവിധാനങ്ങൾ ആണ് വോട്ടെടുപ്പ് മേഖലയിൽ ഒരുക്കിയിട്ടുള്ളത്.

രണ്ടാംഘട്ടത്തിലും ഉയർന്ന പോളിംഗ് രേഖപ്പെടുത്തുമെന്നാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതീക്ഷ. NDA യും ഇന്ത്യ സഖ്യവും ഉയർന്ന പോളിംഗ് അനുകൂലമാണെന്ന് അവകാശപ്പെടുന്നുണ്ട്. 1060 സീറ്റുകൾ ലഭിക്കുമെന്നാണ് എൻഡിഎയുടെ അവകാശവാദം. സീറ്റുകളുടെ എണ്ണം പറയാത്ത ഇന്ത്യ സഖ്യം ജനം നിതീഷ് സർക്കാരിനെ താഴെയിറക്കും എന്ന് ഉറച്ച വിശ്വാസത്തിലാണ്.

ALSO READ: ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64. 46 ശതമാനം പോളിംഗ് രേഖപ്പെടുത്തി; 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പോളിംഗ്

അതേസമയം ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ ഉയർന്ന പോളിംഗ് ആണ് രേഖപ്പെടുത്തിയത്. 64. 46 ശതമാന. കഴിഞ്ഞ 30 വർഷത്തേതുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും ഉയർന്ന പോളിംഗ് ആണ് ഈ വർഷം രേഖപ്പെടുത്തിയത്. രണ്ടായിരത്തിലായിരുന്നു ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതിനുമുമ്പ് ഏറ്റവും ഉയർന്ന പോളിം​ഗ് രേഖപ്പെടുത്തിയത്. 62.57 ശതമാനമായിരുന്നു അത്. ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പോളിംഗ് 1998ൽ ആയിരുന്നു രേഖപ്പെടുത്തിയത്.

18 ജില്ലകളിൽ നിന്നുള്ള 171 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത് 1314 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടിയത്. തേജസ്വി യാദവും തേജ് പ്രതാപ് യാദവും ആദ്യഘട്ടത്തിൽ മത്സരിച്ചിരുന്നു. 3.75 കോടി വോട്ടർമാരാണ് വിധി എഴുതുക. നവംബർ 14നാണ് വോട്ടെണ്ണൽ.

ബീഹാറിൽ പുതിയ സർക്കാർ വരുമെന്നാണ് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കണ്ട തേജസ്വി യാദവ് പ്രതികരിച്ചത്.ആദ്യഘട്ടത്തിലെ വോട്ടെടുപ്പിൽ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന തേജസ്വി യാദവും കുടുംബവും വോട്ട് രേഖപ്പെടുത്തിയിരുന്നു. ബീഹാറിൽ മാറ്റം വരുമെന്നാണ് ലാലു പ്രസാദിന്റെയും പ്രതികരണം.

 

Follow Us