Assam Floods : ആസാം പ്രളയം : മരണം 78 ആയി, 21,000 ഹെക്ടറിലധികം കൃഷിഭൂമി നശിച്ചു
ആസാമിലെ പ്രളയം വൻ നാശനഷ്ടമാണ് എല്ലാ മേഖലയിലും സൃഷ്ടിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ ഏഴ് ജില്ലകൾ നിലിവിൽ വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്. ശിവസാഗർ, ചരൈദിയോ, ഗോലാഘട്ട്, ജോർഹട്ട്, നാഗോൺ, ബിശ്വനാഥ്, കാംരൂപ് എന്നിവയാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച ജില്ലകൾ.
ഗുവാഹത്തി : ആസാമിലെ പ്രളയം വൻ നാശനഷ്ടമാണ് എല്ലാ മേഖലയിലും സൃഷ്ടിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ ഏഴ് ജില്ലകൾ നിലിവിൽ വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്. ശിവസാഗർ, ചരൈദിയോ, ഗോലാഘട്ട്, ജോർഹട്ട്, നാഗോൺ, ബിശ്വനാഥ്, കാംരൂപ് എന്നിവയാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച ജില്ലകൾ. 21 റവന്യൂ സർക്കിളുകളിലായി അറുന്നൂറോളം ഗ്രാമങ്ങളെയും 3,00,031 ആളുകളെയും വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചിട്ടുണ്ട്.
വാപകമായി കൃഷി നാശമാണ് പ്രളത്തെ തുടർന്ന് സംസ്ഥാനന്ന് ഉണ്ടായിട്ടുള്ളത്. വിവിധ ജില്ലകളിലായി 21,523.08 ഹെക്ടർ കൃഷിഭൂമിയെയും വെള്ളപ്പൊക്കം പ്രതികൂലമായി ബാധിച്ചു. വിള നാശത്തിനൊപ്പം കന്നുകാലികളും ഒലിച്ചു പോയിട്ടുണ്ട്. പ്രളയ ബാധിതരെ സഹായിക്കുന്നതിനായി അസം സർക്കാർ 200 നടത്ത് ദുരിതാശ്വാസ ക്യാമ്പുകളും വിതരണ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്.
Also Read : മന്ത്രാലയങ്ങളിൽ ‘ടീം വർക്ക്’ വേണം, സൈബർ സുരക്ഷ ഉറപ്പാക്കണം; കേന്ദ്ര സെക്രട്ടറിമാരുമായി പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം
സംസ്ഥാനത്ത് വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ച ജില്ലകളിലെ ജനങ്ങൾക്കായി 30 ട്രക്കുകളിലായി സജ്ജീകരിച്ച ദുരിതാശ്വാസ സാമഗ്രികളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. ദുരിതബാധിതർക്ക് വിതരണം ചെയ്യുന്നതിനായി ഭക്ഷണം, വസ്ത്രം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയി കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായി സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (SDRF), നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (NDRF), പ്രാദേശിക ഭരണകൂടം എന്നിവയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
“ദുരിതബാധിതരുടെ കുടുംബങ്ങളെയും ബാധിക്കപ്പെട്ട പ്രദേശങ്ങളെയും സഹായിക്കുന്നതിനായി ഞങ്ങളുടെ പാർട്ടിയിലെ ചില സഹപ്രവർത്തകർ അവിടെത്തന്നെ തുടരുന്നുണ്ട്. എംപിമാർ, എംഎൽഎമാർ, മുതിർന്ന പാർട്ടി ഭാരവാഹികൾ, അസം പോലീസ് എന്നിവരടങ്ങുന്ന അസം ഗണ പരിഷത്ത് സംഘം അവശ്യവസ്തുക്കളുമായി പോകുന്ന ദുരിതാശ്വാസ വാഹനങ്ങളെ അനുഗമിച്ചു. വലിയ നാശനഷ്ടങ്ങളും ദൗർഭാഗ്യകരമായ ജീവഹാനിയും സംഭവിച്ചിട്ടുണ്ടെങ്കിലും, ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; ഇതിൽ ഓരോ കുടുംബത്തിനും 15,000 രൂപയുടെ സഹായധനം നൽകുന്നതും ഉൾപ്പെടുന്നു… സർക്കാർ ഭക്ഷ്യസാധനങ്ങൾ നൽകുന്നുണ്ട്; കൂടാതെ വസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നു. ദുരിതാശ്വാസ സാമഗ്രികൾ നിറച്ച ഏകദേശം 30 വാഹനങ്ങൾ നിലവിൽ സജ്ജമാണ്, ബാധിക്കപ്പെട്ട ജനങ്ങളെ സഹായിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുന്നു. ഈ നടപടികൾ ഇനിയും തുടരും.” മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അസം മന്ത്രി അതുൽ ബോറ പറഞ്ഞു.
English Summary
The floods in Assam have caused extensive damage across all sectors. According to the latest figures, the death toll from the disaster has risen to 78. Seven districts in the state are currently in the grip of the floods; the worst-affected districts are Sivasagar, Charaideo, Golaghat, Jorhat, Nagaon, Biswanath, and Kamrup.