AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

മഹന്ത് സ്വാമി മഹാരാജിന്റെ അനുഗ്രഹം തേടി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ; ഗുജറാത്തിലെ അക്ഷർധാം സന്ദർശിച്ചു

ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേറ്റെടുത്തതിന് ശേഷം നിതിൻ നബിൻ്റെ ആദ്യ ഗുജറാത്ത് സന്ദർശനത്തിനിടെയാണ് മഹന്ത് സ്വാമി മഹാരാജിനെ സന്ദർശിച്ചത്

മഹന്ത് സ്വാമി മഹാരാജിന്റെ അനുഗ്രഹം തേടി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ; ഗുജറാത്തിലെ അക്ഷർധാം സന്ദർശിച്ചു
Nitin NabinImage Credit source: Special Arrangement
Jenish Thomas
Jenish Thomas | Published: 21 Feb 2026 | 02:02 PM

BJP National President Nitin Nabin Visit Mahant Swami Maharaj During First Gujarat Visit

മഹന്ത് സ്വാമി മഹാരാജിന്റെ അനുഗ്രഹം തേടി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ; ഗുജറാത്തിലെ അക്ഷർധാം സന്ദർശിച്ചു

ഗാന്ധിനഗർ: ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായി ഗുജറാത്തിലെത്തിയ നിതിൻ നവീൻ, ഗാന്ധിനഗറിലെ പ്രശസ്തമായ സ്വാമിനാരായണ അക്ഷർധാം ക്ഷേത്രം ദർശനം നടത്തി. ദർശനത്തിന് ശേഷം മഹന്ത് സ്വാമി മഹാരാജിനെ സന്ദർശിച്ച് ബിജെപി അധ്യക്ഷൻ അനുഗ്രഹം തേടി. ഗുജറാത്ത് ബിജെപി അധ്യക്ഷൻ ജഗദീഷ് വിശ്വകർമ, ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്, ഗുജറാത്തിലെ ബി.ജെ.പി സംഘടനാ സെക്രട്ടറി ശ്രീ രത്നാകർജി തുടങ്ങിയ മുതിർന്ന പാർട്ടി നേതാക്കളും നിതിൻ നവീനൊപ്പമുണ്ടായിരുന്നു.

അതീവ ആദരവോടെ നടന്ന കൂടിക്കാഴ്ചയിൽ, രാജ്യത്തിന്റെ സേവനത്തിനായി സ്വയം സമർപ്പിച്ച നേതാക്കൾക്കായി മഹന്ത് സ്വാമി മഹാരാജ് പ്രത്യേക പ്രാർഥനകൾ നടത്തി. ഭാരതത്തിന്റെ സുസ്ഥിരമായ സമാധാനം, ഐക്യം, സമൃദ്ധി എന്നിവയ്ക്കായും അദ്ദേഹം അനുഗ്രഹങ്ങൾ ചൊരിഞ്ഞു.

Nithin Nabin Visit

രാഷ്ട്രനിർമ്മാണത്തിൽ സത്യസന്ധത, കാരുണ്യം, നിസ്വാർത്ഥമായ നേതൃത്വം എന്നീ മൂല്യങ്ങൾ മുറുകെ പിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മഹന്ത് സ്വാമി മഹാരാജ് കൂടിക്കാഴ്ചയിൽ ഊന്നിപ്പറഞ്ഞു. സാമൂഹിക ഐക്യത്തോടും സാംസ്കാരിക മൂല്യങ്ങളോടും സമൂഹത്തിന്റെ സമഗ്രമായ വികസനത്തോടുമുള്ള ബി.ജെ.പി നേതൃത്വത്തിന്റെ പ്രതിബദ്ധതയെ ഈ സന്ദർശനം അടിവരയിടുന്നു.

അക്ഷർധാമിലെ ശാന്തമായ അന്തരീക്ഷത്തിൽ നടന്ന ഈ കൂടിക്കാഴ്ച, പൊതുജീവിതത്തിൽ ധാർമ്മികവും ലളിതവുമായ അടിത്തറ നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു.

Follow Us