Nitin Nabin: ബിജെപിക്ക് പുതിയ ദേശീയ അധ്യക്ഷൻ; ആരാണ് നിതിൻ നബിൻ?

Nitin Nabin BJP National President: മുതിർന്ന നേതാവ് നവീൻ കിഷോർ പ്രസാദ് സിൻഹയുടെ മകനാണ് നിതിൻ നബിൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശ പ്രകാരമാണ് അധ്യക്ഷ സ്ഥാനത്തേക്ക് നിതിൻ്റെ പേര് കടന്നുകൂടിയത്. ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായാണ് നബിൻ എത്തുന്നത്.

Nitin Nabin: ബിജെപിക്ക് പുതിയ ദേശീയ അധ്യക്ഷൻ; ആരാണ് നിതിൻ നബിൻ?

Nitin Nabin

Published: 

20 Jan 2026 | 07:04 AM

ന്യൂഡൽഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ (BJP National President) ഇന്ന് പ്രഖ്യാപിക്കും. നിലവിലെ ബിജെപിയുടെ വർക്കിങ് പ്രസിഡന്റ് നിതിൻ നബിനാണ് (Nitin Nabin) പാർട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തെത്തുന്നത്. ജെപി നദ്ദയുടെ പിൻഗാമിയായി എതിരില്ലാതെയാണ് നിതിൻ നബിൻ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും.

ജെപി നഡ്ഡയുടെ പിൻഗാമിയായി 45-കാരനായ നിതിൻ നബിൻ ബിജെപിയുടെ 12-ാമത് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമ്പോൾ സംഘടനാ തലപ്പത്ത് തലമുറമാറ്റം കൂടിയാണിത്. ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായാണ് നബിൻ എത്തുന്നതെന്ന പ്രത്യേകതയും ഈ നിയമനത്തിനുണ്ട്.

ALSO READ: വീണ്ടും കൊലയാളിയാകുന്നു കഫ് സിറപ്, വിലക്കുമായി തമിഴ്നാട് രം​ഗത്ത്

പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നിതിൻ നബിന്റെ പേരിൽ മാത്രമാണ് പത്രികസമർപ്പിക്കപ്പെട്ടത്. ബീഹാറിലെ ബങ്കിപൂർ നിയോജകമണ്ഡലത്തിൽ നിന്ന് അഞ്ച് തവണ എംഎൽഎയായ വ്യക്തിയാണ് നിതിൻ. കഴിഞ്ഞ മാസമാണ് നിതിൻ ബിജെപിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായി സ്ഥാനമേറ്റത്. പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പുതിയ അധ്യക്ഷനാകും പാർട്ടിയെ നയിക്കുക.

മുതിർന്ന നേതാവ് നവീൻ കിഷോർ പ്രസാദ് സിൻഹയുടെ മകനാണ് നിതിൻ നബിൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശ പ്രകാരമാണ് അധ്യക്ഷ സ്ഥാനത്തേക്ക് നിതിൻ്റെ പേര് കടന്നുകൂടിയത്. പത്ത് വർഷം ആർഎസ്എസിൽ പ്രവർത്തിച്ചതിൻറെ ചരിത്രവും നിതിനുണ്ട്. യുവമോർച്ചയിലൂടെയാണ് നിതിൻ രാഷ്ട്രീയത്തിലേക്കെത്തിയത്. 2006ൽ പാറ്റ്ന വെസ്റ്റ് മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിലേക്കെത്തി. പിന്നീടങ്ങോട്ട് വിജയങ്ങൾ മാത്രമാണ് നിതിനെ തേടിയെത്തിയത്.

 

Related Stories
Kerala Kumbh Mela 2026: കേരള കുംഭമേള: തിരുമൂർത്തി മലയിൽ നിന്നുള്ള രഥയാത്രയ്ക്ക് അനുമതി നിഷേധിച്ച് തമിഴ്നാട് സർക്കാർ
Cough Syrup Ban Tamilnadu: വീണ്ടും കൊലയാളിയാകുന്നു കഫ് സിറപ്, വിലക്കുമായി തമിഴ്നാട് രം​ഗത്ത്
Bengaluru-Mysuru Highway: ബെംഗളൂരുവിലെ ഈ റോഡ് പേടിച്ചേ മതിയാകൂ; മരണങ്ങള്‍ നിരവധിയാണ്
Chennai Metro: ചെന്നൈ മെട്രോയ്ക്ക് 24 മണിക്കൂറും സർവ്വീസ് ഉണ്ടോ? അവധി ദിവസവും പ്രവർത്തി ദിവസങ്ങളിലും പ്രവർത്തനമിങ്ങനെ
Vande Bharat Sleeper: വന്ദേ ഭാരത് സ്ലീപ്പര്‍ 22ന് കുതിക്കും; പോകാന്‍ തയാറായിക്കോളൂ, ഇവിടെയെല്ലാം സ്‌റ്റോപ്പുണ്ട്
Bengaluru Airport: ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ ഇനി ട്രാഫിക് സിഗ്നൽ പണിതരില്ല; 35 കോടി രൂപയുടെ അണ്ടർപാസ് ഒരുങ്ങുന്നു
ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നത് എന്തുകൊണ്ട്?
തലമുടി തിളങ്ങും, അടിപൊളി ഷാമ്പൂ വീട്ടിലുണ്ടാക്കാം
ചേന അരിയാൻ പേടിക്കണ്ട; കൈ ചൊറിയാതിരിക്കാൻ ഇതാ വഴി
ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
പുറത്തെ അടുപ്പിനുള്ളിൽ മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ