Chandigarh BJP Office Blast : ചണ്ഡിഗഡിലെ ബിജെപി ഓഫീസിന് പുറത്ത് സ്ഫോടനം

Blast Outside Punjab BJP Office in Chandigarh: ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെയും മറ്റും പശ്ചാത്തലത്തിൽ രാജ്യത്ത് ജാഗ്രത നിലനിൽക്കുന്നതിനാൽ സംഭവത്തെ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. കൂടുതൽ വിവരങ്ങൾക്കായി പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.

Chandigarh BJP Office Blast : ചണ്ഡിഗഡിലെ ബിജെപി ഓഫീസിന് പുറത്ത് സ്ഫോടനം

Blast Outside Punjab BJP Office in Chandigarh

Edited By: 

Arun Nair | Updated On: 27 Apr 2026 | 02:08 PM

ചണ്ഡിഗഡ്: ചണ്ഡിഗഡ് സെക്ടർ 37-ലെ പഞ്ചാബ് ബിജെപി സംസ്ഥാന ഓഫീസിന് പുറത്ത് സ്ഫോടനം റിപ്പോർട്ട് ചെയ്തു. ഓഫീസിന് സമീപമുള്ള പാർക്കിംഗ് ഏരിയയിലാണ് സംഭവം നടന്നത്. സ്ഫോടനത്തിന്റെ ആഘാതം കുറവായതിനാൽ വലിയ നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവസ്ഥലത്തെത്തിയ ചണ്ഡിഗഡ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പാർക്കിംഗിൽ ഇരുന്ന ഏതെങ്കിലും ഉപകരണത്തിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതാകാം പ്രാഥമിക കാരണമെന്നാണ് സൂചന.

ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെയും മറ്റും പശ്ചാത്തലത്തിൽ രാജ്യത്ത് ജാഗ്രത നിലനിൽക്കുന്നതിനാൽ സംഭവത്തെ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. കൂടുതൽ വിവരങ്ങൾക്കായി പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. നിലവിൽ ബിജെപി ഓഫീസിനും പരിസരപ്രദേശങ്ങളിലും സിആർപിഎഫ് സൈനികരെ വിന്യസിച്ചിട്ടുണ്ട്.

പൊട്ടിത്തെറി നടന്ന സ്ഥലം

 


സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശം പൂർണ്ണമായും പോലീസ് നിരീക്ഷണത്തിലാണ്. ഫോറൻസിക് സംഘം സ്ഥലത്തുനിന്നും സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. വീര്യം കുറഞ്ഞ സ്ഫോടകവസ്തുക്കളാണ് സ്ഫോടനത്തിനായി ഉപയോഗിച്ചതെന്ന് പ്രാഥമിക നിഗമനമെന്ന് ചണ്ഡിഗഡ് എസ്എസ്പി കൻവർദീപ് കൗർ പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്