Punjab Border Encounter: ഇന്ത്യയിലേക്ക് കടക്കാൻ ശ്രമം; രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് വധിച്ചു

BSF Shot Dead Two Pakistani Intruders: അതിർത്തിയിലെ കടുത്ത ജാഗ്രതയും സേനയുടെ സമയബന്ധിതമായ ഇടപെടലുമാണ് വൻ സുരക്ഷാ ഭീഷണി ഒഴിവാക്കിയത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഉച്ചയോടെയാണ് അതിർത്തിയിൽ സംശയാസ്പദമായ രീതിയിൽ ആളനക്കം ശ്രദ്ധയിൽപ്പെട്ടത്. കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പഞ്ചാബ് പോലീസിന് കൈമാറയതായാണ് വിവരം.

Punjab Border Encounter: ഇന്ത്യയിലേക്ക് കടക്കാൻ ശ്രമം; രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് വധിച്ചു

പ്രതീകാത്മക ചിത്രം

Updated On: 

02 Oct 2026 | 05:21 PM

ചണ്ഡീഗഡ്: പഞ്ചാബിലെ തരൺ തരൺ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പാകിസ്താനി നുഴഞ്ഞുകയറ്റക്കാരെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF) വെടിവെച്ചുകൊന്നു. അതിർത്തിയിലെ കടുത്ത ജാഗ്രതയും സേനയുടെ സമയബന്ധിതമായ ഇടപെടലുമാണ് വൻ സുരക്ഷാ ഭീഷണി ഒഴിവാക്കിയത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഉച്ചയോടെയാണ് അതിർത്തിയിൽ സംശയാസ്പദമായ രീതിയിൽ ആളനക്കം ശ്രദ്ധയിൽപ്പെട്ടത്.

ബിഎസ്എഫ് ഉദ്യോഗസ്ഥർ ഉടൻ തന്നെ അവിടെയുണ്ടായിരുന്ന സേനാംഗങ്ങൾ മുന്നറിയിപ്പ് നൽകുകയായിരുന്നു. നിൽക്കാൻ ആവശ്യപ്പെട്ടിട്ടും നുഴഞ്ഞുകയറ്റക്കാർ അത് വകവെക്കാതെ ഇന്ത്യൻ അതിർത്തിയിലേക്ക് തന്നെ മുന്നോട്ട് വരികയായിരുന്നു. അപകടം മണത്തതോടെയാണ് ബിഎസ്എഫ് ഇവർക്ക് നേരെ വെടിയുതിർത്തത്.

ALSO READ: ബെംഗളൂരുവിൽ കള്ളനോട്ട് വേട്ട; 21.68 ലക്ഷം രൂപയുടെ നോട്ടുകൾ പിടികൂടി

വെടിവെപ്പിൽ രണ്ടുപേരും മരിച്ചതായി ഉദ്യോ​ഗസ്ഥർ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പഞ്ചാബ് പോലീസിന് കൈമാറയതായാണ് വിവരം. ബിഎസ്എഫും പഞ്ചാബ് പൊലീസും ചേർന്നാണ് തുടർനടപടികൾ സ്വീകരിക്കുന്നത്. കൊല്ലപ്പെട്ടവർ ആരാണെന്നും എന്തിനാണ് അതിർത്തി കടക്കാൻ ശ്രമിച്ചതെന്നും കണ്ടെത്താനുള്ള വിശദമായ അന്വേഷണം നടന്നുവരികയാണ്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബിഎസ്എഫും പാകിസ്ഥാൻ റേഞ്ചേഴ്സും തമ്മിൽ ഉടൻ തന്നെ ഒരു കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു. സംഭവത്തെ തുടർന്ന് പ്രദേശം പൂർണ്ണമായും ബിഎസ്എഫ് കമാൻഡോകളുടെ നിയന്ത്രണത്തിലാണ്. കൊല്ലപ്പെട്ട നുഴഞ്ഞുകയറ്റക്കാരുടെ പക്കൽ നിന്ന് ആയുധങ്ങളോ സ്ഫോടകവസ്തുക്കളോ മയക്കുമരുന്നോ കടത്താൻ ശ്രമിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വിപുലമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

കശ്മീരിൽ ഭീകരാക്രമണം: ലഷ്കർ ഭീകരനെ സൈന്യം വധിച്ചു

ഇക്കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരിലെ ബുദ്ഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റമുട്ടലിൽ നിരോധിത ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടത്. ബുദ്ഗാം ജില്ലയിലെ യൂസ്മാർഗിലുള്ള കൊറാഗ് മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്. കരസേന, ജമ്മു കശ്മീർ പോലീസ്, സിആർപിഎഫ് എന്നിവർ സംയുക്തമായാണ് മിന്നൽ പരിശോധന നടത്തിയത്.

തെരച്ചിലിനിടെ ഒളിച്ചിരുന്ന ഭീകരർ സേനയ്ക്ക് നേരെ വെടി ഉതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ശക്തമായ തിരിച്ചടിയിലാണ് ലഷ്കർ ഭീകരൻ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ നടന്ന മേഖല പൂർണ്ണമായും സുരക്ഷാസേനയുടെ നിയന്ത്രണത്തിലാക്കുകയും ഒളിച്ചിരിക്കുന്ന മറ്റ് ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കുകയും ചെയ്തിരുന്നു. ഏറ്റമുട്ടലിനെ തുടർന്ന് അതിർത്തി മേഖലകളിലും കശ്മീരിലെ പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രദേശവാസികളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

English Summary:

BSF shot dead two suspected Pakistani intruders along the International Border in Punjab’s Tarn Taran. Read the full news update in Malayalam.

Loading...
Unable to load recommendations.
Follow Us
വിവോ V80 ഉണ്ട്, ഓപ്പോ F35 5ജിയും F35 പ്രോ 5ജിയും ഉണ്ട്!
ഒരുമിച്ച് സൂക്ഷിക്കാന്‍ പാടില്ലാത്ത പച്ചക്കറികളും പഴങ്ങളും
പാൽ തിളച്ചുതൂവുന്നത് തടയാൻ ട്രിക്കുകൾ ഇതാ
പാറ്റ ശല്യം കൊണ്ട് പൊറുതിമുട്ടിയോ? തടയാനിതാ മികച്ച വഴികള്‍
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ