Viral Video | കാള ആശുപത്രിയിൽ എത്തി, ഒപിയിൽ ആദ്യം കണ്ടത് അകത്താക്കി, പക്ഷെ
Viral Video Today: ദൃശ്യങ്ങളിൽ ജീവനക്കാരെ കാണുന്നില്ല. ആശുപത്രി ഒഴിഞ്ഞു കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കാള ഡോക്ടറുടെ ഒപിഡി മുറിയിൽ കയറി ഡോക്ടറുടെ കസേരക്ക് സമീപം നടന്നു ചെന്ന് മേശയിലുണ്ടായിരുന്ന രേഖകൾ കഴിക്കാൻ തുടങ്ങുന്നതാണ് ദൃശ്യങ്ങളിൽ

Viral Video Bull In Hospital
ഉത്തർപ്രദേശിലെ ആശുപത്രിയിലെത്തിയ ഒരു കാളയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ച. ഉത്തർപ്രദേശിലെ ബഹ്റൈച്ചിലുള്ള ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ആശുപത്രിയുടെ ഔട്ട്‌പേഷ്യൻ്റ് വിഭാഗത്തിലെ മുറിക്കുള്ളിലെത്തിയ കാള മേശയിലിരുന്ന പേപ്പറുകൾ അകത്താക്കുകയും, അത് ചവക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ. ഉത്തർപ്രദേശിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന് അധികൃതരുടെ ശ്രദ്ധ ക്ഷണിച്ച ഒരാൾ പകർത്തിയതാണ് ദൃശ്യങ്ങൾ. ഇവിടെ കന്നുകാലികൾ അലഞ്ഞുതിരിയുകയാണെന്നും ശ്രദ്ധ വേണമെന്നുമാണ് ആവശ്യം.
ദൃശ്യങ്ങളിൽ ജീവനക്കാരെ കാണുന്നില്ല. ആശുപത്രി ഒഴിഞ്ഞു കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കാള ഡോക്ടറുടെ ഒപിഡി മുറിയിൽ കയറി ഡോക്ടറുടെ കസേരക്ക് സമീപം നടന്നു ചെന്ന് മേശയിലുണ്ടായിരുന്ന രേഖകൾ കഴിക്കാൻ തുടങ്ങുന്നതാണ് ദൃശ്യങ്ങളിൽ. അതേസമയം വീഡിയോ വലിയ തോതിൽ ചർച്ചയായിട്ടും ജില്ലാ ആരോഗ്യ വകുപ്പ് വിഷയത്തിൽ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ബഹ്‌റൈച്ചിലെ ചീഫ് മെഡിക്കൽ ഓഫീസർ (സിഎംഒ) സംഭവത്തെക്കുറിച്ച് അറിയിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹം ഒരു പൊതു പ്രസ്താവനയും നടത്തുകയോ ജീവനക്കാർക്കെതിരെ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല.
വീഡിയോ കാണാം
मुख्यमंत्री आरोग्य मेले का औचक निरीक्षण करने पहुँचा चौपाया लेकिन पता चला कि डॉक्टर ही नहीं आया।
किसी ने पूछा ‘भइया डॉक्टर कब आएगा?’
तो किसी ने जवाब दिया, ‘लगता है अब जब सरकार बदलेगी डॉक्टर तभी आएगा।’ pic.twitter.com/Koe3EmE3Ui
— Akhilesh Yadav (@yadavakhilesh) August 11, 2025
ദൃശ്യങ്ങൾ ഓൺലൈനിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്, ഒരു വിഭാഗം ആളുകൾ സംഭവത്തിനെ അശ്രദ്ധയുടെയും ഉത്തരവാദിത്തമില്ലായ്മയുടെയും വ്യക്തമായ ഉദാഹരണമാണെന്ന് വിശേഷിപ്പിച്ചു. ആദ്യമായല്ല ഇങ്ങനെയൊരു സംഭവം വാർത്തകളിൽ ഇടം നേടുന്നത് . ഈ മാസം ആദ്യം, ബറേലിയിൽ രണ്ട് കാളകൾ തമ്മിൽ ഏറ്റുമുട്ടുകയും ഒരു ചായക്കട നിമിഷങ്ങൾക്കുള്ളിൽ നശിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു വീഡിയോയും എത്തിയിരുന്നു.