By-Election Results 2025: ഗുജറാത്തിൽ എഎപി, വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ഇങ്ങനെ
By-Election Results 2025: ഗുജറാത്തിലെ വിസാവദർ സീറ്റിൽ എഎപിയുടെ ഗോപാൽ ഇറ്റാലിയ വിജയിച്ചു. മറ്റൊരു മണ്ഡലമായ കപിയിൽ ബിജെപി സ്ഥാനാർത്ഥിയായ രാജേന്ദ്ര ചൗഡ ആണ് വിജയിച്ചത്. ലുധിയാന വെസ്റ്റിൽ അരവിന്ദ് കെജരിവാൾ നയിക്കുന്ന ആം ആദ്മിയുടെ മുന്നേറ്റം തുടരുമ്പോൾ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് കാളിഗഞ്ചിൽ മുന്നിലെത്തിയിരിക്കുന്നു.

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ പല മണ്ഡലങ്ങളിലായി നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നു തുടങ്ങുന്നു. കേരളത്തിൽ കോൺഗ്രസ് മിന്നും വിജയം നേടിയപ്പോൾ ഗുജറാത്തിൽ ആം ആദ്മി പാർട്ടി വിജയക്കൊടി നാട്ടി. ഗുജറാത്തിൽ ബിജെപിയും എഎപിയും ഓരോ സീറ്റ് വീതമാണ് നേടിയിട്ടുള്ളത്. ജൂൺ 19 ന് ഗുജറാത്തിലെ രണ്ട് മണ്ഡലങ്ങളിലേക്കും കേരളത്തിലെ നിലമ്പൂർ പഞ്ചാബിൽ ലുധിയാന പശ്ചിമ ബംഗാളിലെ കാളിഗഞ്ച് എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഗുജറാത്തിലെ വിസാവദർ സീറ്റിൽ എഎപിയുടെ ഗോപാൽ ഇറ്റാലിയ വിജയിച്ചു. മറ്റൊരു മണ്ഡലമായ കപിയിൽ ബിജെപി സ്ഥാനാർത്ഥിയായ രാജേന്ദ്ര ചൗഡ ആണ് വിജയിച്ചത്. ലുധിയാന വെസ്റ്റിൽ അരവിന്ദ് കെജരിവാൾ നയിക്കുന്ന ആം ആദ്മിയുടെ മുന്നേറ്റം തുടരുമ്പോൾ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് കാളിഗഞ്ചിൽ മുന്നിലെത്തിയിരിക്കുന്നു.
ഗുജറാത്ത്
ഗുജറാത്തിൽ സമ്മിശ്ര ഫലമാണ് ഇത്തവണ കണ്ടത്. ആം ആദ്മി പാർട്ടി ശ്രദ്ധേയമായ വിജയം ഇവിടെ നേടിയിരിക്കുന്നു. ബിജെപിയുടെ കീർത്തി പട്ടേലിനെയാണ് 17554 വോട്ടുകൾക്ക് എഎപി പരാജയപ്പെടുത്തിയത്. ഇത് എഎപിയുടെ വലിയ നേട്ടമായി കണക്കാക്കുന്നു.
പഞ്ചാബ്
ലുധിയാന വെസ്റ്റിൽ എഎപിക്ക് ആധിപത്യം ലഭിച്ചു. എഎപി സ്ഥാനാർത്ഥി സഞ്ജീവ് അറോറ കോൺഗ്രസിന്റെ ഭരത് ഭൂഷൻ ആശുവിനെതിരെ പതിനായിരത്തിലധികം വോട്ടുകൾക്ക് ആധിപത്യം നേടിയിട്ടുണ്ട്.
പശ്ചിമ ബംഗാൾ
കാളി ഗഞ്ചിൽ തൃണമൂൽ കോൺഗ്രസിന്റെ തേരോട്ടമാണ്. അന്തരിച്ച എംഎൽഎയുടെ മകളായ ടിഎംസി സ്ഥാനാർത്ഥി അലീഫ അഹമ്മദ് ബിജെപിയുടെ ആശിഷ് ഘോഷിനെതിരെ 28000-ൽ അധികം വോട്ടുകൾ ഭൂരിപക്ഷം നേടി. ഇടതുമുന്നണി പിന്തുണച്ച കോൺഗ്രസ് സ്ഥാനാർത്ഥി കാബിൽ ഉദ്ധീൻ ഷെയ്ക്ക് മൂന്നാം സ്ഥാനത്തായി
ജൂൺ 19 നാണ് വിവിധ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടന്നത് ഈ ഫലങ്ങൾ വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കുള്ള കർട്ടൻ റൈസർ ആയി വേണമെങ്കിൽ പറയാം. പാർട്ടികളുടെ തന്ത്രങ്ങളെയും നിലവിലെ ജനവികാരത്തെയും സ്വാധീനിക്കുന്ന ഘടകങ്ങളും സൂചനകളും വിലയിരുത്താൻ ഈ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ കഴിയും.