ഭർത്താവിൽ നിന്നും ലൈംഗികാതിക്രമം നേരിടുന്ന ഭാര്യ ‘ഇര’ തന്നെ; വൈവാഹിക ബലാത്സംഗ കേസിൽ സുപ്രീം കോടതി

"How to Punish When the Law Exempts?": Supreme Court Questions Marital Rape Prosecution: ഭാര്യയെ ‘ലൈംഗിക അടിമ’യാക്കി എന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയിൽ ഭർത്താവിനെതിരെ പ്രോസിക്യൂഷൻ നടപടികളിലേക്ക് കടന്ന കർണാടക ഹൈക്കോടതിക്കെതിരെയുള്ള അപ്പീൽ സുപ്രീം കോടതിക്ക് മുന്നിലുണ്ട്. ഇതിനൊപ്പം വൈവാഹിക ലൈംഗിക അധിക്രമ കേസുകളിൽ ഭർത്താവിന് നൽകുന്ന നിയമ പരിരക്ഷ ചോദ്യം ചെയ്യുന്ന മറ്റു ഹർജികളും ഒരുമിച്ച് പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നു

ഭർത്താവിൽ നിന്നും ലൈംഗികാതിക്രമം നേരിടുന്ന ഭാര്യ ‘ഇര’ തന്നെ; വൈവാഹിക ബലാത്സംഗ കേസിൽ സുപ്രീം കോടതി

Supreme Court

Published: 

10 Sep 2026 | 09:04 AM

ന്യൂഡൽഹി: ഭർത്താവിൽ നിന്നും ലൈംഗികാതിക്രമം നേരിടുന്ന സ്ത്രിയെ ഇരയായി തന്നെയാണ് പരിഗണിക്കേണ്ടത് എന്ന നിർണായക നിരീക്ഷണം നടത്തി പരമോന്നത കോടതി. എന്നാൽ രാജ്യത്തെ നിലവിലെ നിയമ പ്രകാരം വൈവാഹിക ലൈംഗിക ബന്ധം ബലാത്സംഗത്തിൻ്റെ പരിധിയിൽ വരില്ല. ഈ സാഹചര്യത്തിൽ ഭർത്താവിനെതിരെ എങ്ങനെ ബലത്സംഗ കുറ്റം ചുമത്താനകും എന്ന ചോദ്യമാണ്. സുപ്രീം കോടതിക്ക് മുന്നിൽ എത്തിയിരിക്കുന്നത്. ഭർത്താവിൽ നിന്നും ലൈംഗികാത്രികമങ്ങൾ നേരിട്ട സംഭവങ്ങളിലെ ഹർജികൾ പരിഗണിക്കവേയായിരുന്നു സുപ്രീം കോടതിയുടെ പരാമർശം.

ചീഫ് ജസ്റ്റിസ് സൂര്യകാന്തിൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസുകൾ പരിഗണിച്ചത്. ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി മോഹന എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ഐ.പി.സി 375-ാം വകുപ്പ് പ്രകാരം ഇത്തരം കേസുകളിൽ ഭർത്താവിന് നിയമ പരിരക്ഷ ഉണ്ട്. നിലവിലെ ബി.എസിലും ഇതിന് സമാനമായ വകുപ്പുകളാണ് ഉള്ളത്. ഈ നിയമ പരിരക്ഷ നിലനിൽക്കേ കോടതിക്ക് പ്രോസിക്യൂഷൻ നടപടികളിലേക്ക് കടക്കാനാകുമോ എന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്.

Also Read: ഗുജറാത്തില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നുവീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഭാര്യയെ ‘ലൈംഗിക അടിമ’യാക്കി എന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയിൽ ഭർത്താവിനെതിരെ പ്രോസിക്യൂഷൻ നടപടികളിലേക്ക് കടന്ന കർണാടക ഹൈക്കോടതിക്കെതിരെയുള്ള അപ്പീൽ സുപ്രീം കോടതിക്ക് മുന്നിലുണ്ട്. ഇതിനൊപ്പം വൈവാഹിക ലൈംഗിക അധിക്രമ കേസുകളിൽ ഭർത്താവിന് നൽകുന്ന നിയമ പരിരക്ഷ ചോദ്യം ചെയ്യുന്ന മറ്റു ഹർജികളും ഒരുമിച്ച് പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നു.

കർണാടക ഹൈക്കോടതി നിലവിലെ നിയമത്തിലെ ഇളവുകൾ പൂർണമായും റദ്ദാക്കിയിട്ടില്ല എന്നും കേസിൻ്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഭർത്താവിനെതിരെ കേസെടുക്കാൻ കഴിയുന്ന രീതിയിൽ നിയമത്തെ വ്യാഖ്യാനിക്കുക മാത്രമാണ് ചെയ്തത് എന്നും കേസിൽ ഭാര്യയ്ക്ക് വേണ്ടി ഹാജരായ മുതർന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗ് കോടതിയിൽ വാദിച്ചു.

എന്നാൽ കൃത്യമായി എഴുതപ്പെട്ട നിയമം നിലനിൽക്കെ അതിനെ മറികടന്ന് ഒരാളുടെ മേൽ ക്രിമിനൽ കുറ്റം ചുമത്താൻ കഴിയുന്ന രീതിയിൽ നിയമത്തിന് വ്യഖ്യാനം നൽകുന്നതിലെ പ്രായോഗിക പ്രശ്നങ്ങൾ കോടതി ചുണ്ടിക്കാട്ടി. നിലവിലെ നിയമത്തിലെ വകുപ്പുകൾ പ്രകാരം കർണാടക ഹൈക്കോടതിക്ക് കേസ് പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസ് അന്തിമ വാദത്തിനായി മാറ്റിവച്ചിരിക്കുകയാണ്. മുന്ന് ആഴ്ചകൾക് ശേഷം വീണ്ടും പരിഗണിക്കും.

English Summary

The Supreme Court noted that a wife subjected to forced sex is “undoubtedly a victim,” but questioned how husbands can be prosecuted when current laws explicitly exempt marital intercourse from rape.

Loading...
Unable to load recommendations.
Follow Us
ഗോള്‍ഡ് സ്‌കീമല്ല, ഈ തന്ത്രമാണ് ഇപ്പോള്‍ സ്വര്‍ണം വാങ്ങാന്‍ ബെസ്റ്റ്‌
യൂറോപ്പ് പോലെ ഇനി ഗൾഫും; ആറ് രാജ്യങ്ങളിലേക്ക് ഒറ്റ വിസയുമായി ജി.സി.സി
രണ്ട് നോട്ട് പ്രോ 5G സ്മാർട്ട്ഫോണുകൾ വരുന്നുണ്ട്!
ഹെൽമറ്റ് കാരണം മുടി കൊഴിയുന്നോ? പരിഹാരമുണ്ട്!
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ