Captain Smit Machchhar: ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ അബുദാബിയിലേക്ക് മാറ്റി; ആരോഗ്യനിലയെക്കുറിച്ച് വെളിപ്പെടുത്തി വിദേശകാര്യമന്ത്രാലയം

MEA issues update on health condition of FlyDubai pilot Captain Smit Machchhar: സ്മിത് മച്ചാറിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രാലയം. സൗദി അറേബ്യയിലെ തബൂക്കില്‍ ചികിത്സയിലായിരുന്ന മച്ചാറിനെ തുടര്‍ ചികിത്സയ്ക്കായി അബുദാബിയിലേക്ക് മാറ്റിയതായി മന്ത്രാലയം വ്യക്തമാക്കി. യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. മച്ചാറിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച സ്ഥാനപതി, എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കി.

Captain Smit Machchhar: ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ അബുദാബിയിലേക്ക് മാറ്റി; ആരോഗ്യനിലയെക്കുറിച്ച് വെളിപ്പെടുത്തി വിദേശകാര്യമന്ത്രാലയം

Captain Smit Machchhar

Published: 

02 Oct 2026 | 07:25 AM

ന്യൂഡല്‍ഹി: ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രാലയം. സൗദി അറേബ്യയിലെ തബൂക്കില്‍ ചികിത്സയിലായിരുന്ന മച്ചാറിനെ തുടര്‍ ചികിത്സയ്ക്കായി അബുദാബിയിലേക്ക് മാറ്റിയതായി മന്ത്രാലയം വ്യക്തമാക്കി. യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. മച്ചാറിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച സ്ഥാനപതി, എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കി. അബുദാബിയിലെ എംബസിയും ദുബായിലെ കോൺസുലേറ്റും ഇക്കാര്യത്തിൽ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

“ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെയും മനക്കരുത്തിനെയും ഞങ്ങൾ ഒരിക്കൽ കൂടി ആദരിക്കുന്നു. അദ്ദേഹത്തിന്റെ ഈ ധീരമായ പ്രവൃത്തിക്ക് ലോകമെമ്പാടുനിന്നും ലഭിച്ച അഭിനന്ദനങ്ങളെയും പിന്തുണയെയും ഞങ്ങൾ അതീവ നന്ദിയോടെ സ്മരിക്കുന്നു”-മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

ധീരതയുടെ ഉദാത്തമായ മാതൃക

ക്യാപ്റ്റൻ സ്മിത് മച്ചാർ ലോകത്തിന് ധീരതയുടെ ഉദാത്തമായ മാതൃകയാണ് കാണിച്ചുതന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്വന്തം ജീവൻ പോലും വകവയ്ക്കാതെ ധീരമായി പോരാടിയ ക്യാപ്റ്റൻ മച്ചാർ, 9/11 മാതൃകയിലുള്ള മറ്റൊരു ആക്രമണം തടയുകയാണുണ്ടായതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. യുപിഎസ്‌സിയുടെ ശതാബ്ദി ആഘോഷങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: Flydubai Incident: ഫ്‌ളൈദുബായ് വിമാനത്തിലെ ആക്രമണം; സഹപൈലറ്റിന് ഇറാന്‍ ബന്ധമുണ്ടാകാമെന്ന് ട്രംപ്

140 കോടി ഇന്ത്യക്കാർ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അഭിവാദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന് മോദി പറഞ്ഞു. നേരത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മച്ചാറിനെ പ്രശംസിച്ചിരുന്നു.

ആരാണ് സ്മിത് മച്ചാര്‍?

ക്യാപ്റ്റൻ സ്മിത് മച്ചാർ 2011 ജൂണിൽ സ്പൈസ് ജെറ്റിലൂടെയാണ് വ്യോമയാന മേഖലയിൽ പ്രവേശിച്ചത്. അവിടെ 11 വർഷത്തിലേറെ സേവനമനുഷ്ഠിച്ച ശേഷം 2022-ൽ ക്യാപ്റ്റനായി ഫ്ലൈദുബായിൽ ചേർന്നു. നിലവിൽ നാല് വർഷത്തിലേറെയായി അദ്ദേഹം അവിടെ പ്രവർത്തിച്ചുവരികയാണെന്ന് അദ്ദേഹത്തിന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ വ്യക്തമാക്കുന്നു.

ഏകദേശം 9,750 മണിക്കൂർ വിമാനം പറത്തിയിട്ടുണ്ട്. മച്ചാർ അല്പം വൈകിയാണ് വ്യോമയാന മേഖലയിലേക്ക് എത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ടെക്സ്റ്റൈൽ എഞ്ചിനീയറിംഗ് കോഴ്സിൽ ചേര്‍ന്നു. മുംബൈയിലെ വെലിംഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലായിരുന്നു പഠനം. ഒരു ഏവിയേഷന്‍ സെമിനാറിലായിരുന്നു അദ്ദേഹത്തിന് വ്യോമയാന മോഹങ്ങള്‍ ചിറകുമുളത്ത്.

ഫ്ലൈദുബായ് വിമാനത്തിൽ എന്താണ് സംഭവിച്ചത്?

ക്യാപ്റ്റൻ മച്ചാറിനെ അദ്ദേഹത്തിന്റെ സഹപൈലറ്റ് കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. നിലത്ത് രക്തത്തിൽ കുളിച്ചുകിടക്കുമ്പോഴും സാഹസികമായി അദ്ദേഹം സാഹസികമായി കോക്ക്പിറ്റ് വാതില്‍ തുറന്നുകൊടുത്തു. ഇതോടെ യാത്രക്കാർക്ക് അകത്തുകയറാനും അക്രമിയായ സഹപൈലറ്റിനെ കീഴടക്കാനും സാധിച്ചു. വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് ഫ്ലൈദുബായ് പൈലറ്റുമാർ കോക്ക്പിറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സഹായിക്കുകയും ചെയ്തു.

English Summary

India’s MEA is monitoring the recovery of FlyDubai pilot Captain Smit Machchhar. After initial care in Saudi Arabia, he was transferred to Abu Dhabi. The Indian Ambassador visited Captain Machchhar and assured his family of full support. The government praised his remarkable courage and thanked global supporters.

Loading...
Unable to load recommendations.
Follow Us
എന്തുകൊണ്ട് ഹോണ്ട ആക്ടീവ
8,699 രൂപയുടെ ഐടെൽ സ്മാർട്ട്ഫോൺ!
ഭാരം കുറയ്ക്കാൻ പേരക്ക എപ്പോൾ എങ്ങനെ കഴിക്കണം?
കിച്ചണ്‍ സ്‌പോഞ്ചില്‍ നിന്ന് എളുപ്പത്തില്‍ അണുക്കളെ നീക്കം ചെയ്യാം
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ