AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Flydubai Incident: ഫ്‌ളൈദുബായ് വിമാനത്തിലെ ആക്രമണം; സഹപൈലറ്റിന് ഇറാന്‍ ബന്ധമുണ്ടാകാമെന്ന് ട്രംപ്

Flydubai Captain Attacked by Co-Pilot Trump Raises Possible Iran Link: ഫ്‌ളൈദുബായ് എഫ്സെഡ് 1073 വിമാനത്തിലാണ് സംഭവം നടന്നത്. ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോകുന്നതിനിടെ സഹപൈലറ്റ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ച്ഛറിനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. യാത്രക്കാരും വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാരും ഇടപെട്ടാണ് സഹപൈലറ്റിനെ കീഴടക്കിയത്.

Flydubai Incident: ഫ്‌ളൈദുബായ് വിമാനത്തിലെ ആക്രമണം; സഹപൈലറ്റിന് ഇറാന്‍ ബന്ധമുണ്ടാകാമെന്ന് ട്രംപ്
ഡൊണാള്‍ഡ് ട്രംപ്Image Credit source: PTI
Shiji M K
Shiji M K | Published: 02 Oct 2026 | 06:41 AM

വാഷിങ്ടണ്‍: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോയ ഫ്‌ളൈദുബായ് വിമാനത്തില്‍ ക്യാപ്റ്റനെ സഹപൈലറ്റ് ആക്രമിച്ച സംഭവത്തില്‍ ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിമാനത്തിലെ സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടാകാമെന്നാണ് ട്രംപിന്റെ വാദം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്ന ഔദ്യോഗിക തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. സംഭവത്തില്‍ വിവിധ രാജ്യങ്ങളുടെ അന്വേഷണം തുടരുകയാണ്.

ഫ്‌ളൈദുബായ് എഫ്സെഡ് 1073 വിമാനത്തിലാണ് സംഭവം നടന്നത്. ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോകുന്നതിനിടെ സഹപൈലറ്റ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ച്ഛറിനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. യാത്രക്കാരും വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാരും ഇടപെട്ടാണ് സഹപൈലറ്റിനെ കീഴടക്കിയത്. പിന്നീട് വിമാനത്തിലുണ്ടായിരുന്ന മറ്റൊരു കൂട്ടം പൈലറ്റുമാര്‍ വിമാനം സൗദി അറേബ്യയിലെ തബൂക്കില്‍ സുരക്ഷിതമായി ഇറക്കി.

ഇറാന്‍ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നു

സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി, ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും തനിക്ക് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബന്ധമുണ്ടാകാമെന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് അഥവാ ഐആര്‍ജിസി ഇയാളെ വിമാനത്തില്‍ എത്തിച്ചതാണോ, അതോ മറ്റേതെങ്കിലും രീതിയില്‍ ഇയാള്‍ തീവ്രവാദികളിലേക്ക് സ്വാധീനിക്കപ്പെട്ടതാണോ എന്ന ചോദ്യത്തിനും ട്രംപ് സാധ്യത തള്ളിക്കളഞ്ഞില്ല.

Also Read: Smit Machchhar: ‘അസാധാരണ ധൈര്യം’; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ച്ഛാറിനെ പ്രശംസിച്ച് മോദിയും നെതന്യാഹുവും

എന്നാല്‍ ട്രംപിന്റെ പരാമര്‍ശങ്ങള്‍ക്ക് നിലവില്‍ സ്ഥിരീകരണമില്ല. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇറാനുമായി സഹപൈലറ്റിന് ബന്ധമുണ്ടെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അന്വേഷണം പൂര്‍ത്തിയായ ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കുകയുള്ളൂ.

ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ച്ഛറിന് പരിക്ക്

ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റന്‍ സ്മിത് മച്ച്ഛര്‍ ഇപ്പോള്‍ ചികിത്സയിലാണ്. ആക്രമണത്തിനിടയിലും കോക്പിറ്റ് വാതില്‍ തുറന്ന് യാത്രക്കാരെ അകത്തേക്ക് പ്രവേശിക്കാന്‍ സഹായിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് സഹപൈലറ്റിനെ നിയന്ത്രണത്തിലാക്കി.

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചതെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 174 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

English Summary

US President Donald Trump said the Flydubai co-pilot accused of attacking Indian captain Smit Machchhar may have links to Iran. Authorities are investigating the incident, while the alleged Iran connection has not been independently confirmed.

Follow Us