Car Accident Mysore: മൈസൂരുവിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു; മലയാളി നൃത്ത അധ്യാപികയ്ക്ക് ദാരുണാന്ത്യം
Mananthavady Dance Teacher Dies in Mysore Car Accident: മാനന്തവാടി സ്വദേശിനിയായ അലീഷ ഭർത്താവ് ജോബിനോടൊപ്പെ ബെംഗളൂരുവിലെ നൃത്ത പരിപാടിക്കായി പോകുന്നതിനിടെയാണ് സംഭവം. വ്യാഴാഴ്ച അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്.
മൈസൂർ: മൈസൂരിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി നൃത്ത അധ്യാപികയ്ക്ക് ദാരുണാന്ത്യം. റിട്ടയർഡ് പോലീസ് ഉദ്യോഗസ്ഥനായ ശാന്തി നഗറിലെ ജോസിയുടെയും, റീനയുടെയും മകൾ അലീഷ ആണ് മരിച്ചത്. മാനന്തവാടി സ്വദേശിനിയായ അലീഷ ഭർത്താവ് ജോബിനോടൊപ്പെ ബെംഗളൂരുവിലെ നൃത്ത പരിപാടിക്കായി പോകുന്നതിനിടെയാണ് സംഭവം. വ്യാഴാഴ്ച അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്. മൈസൂരുവിൽ വച്ച് ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
അപകത്തിൽ ഗുരുതര പരിക്കേറ്റ അലീഷയെ ഉടൻ തന്നെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സയ്ക്കായി അലീഷയെ നാട്ടിലേക്ക് കൊണ്ടു വരുന്നതിനിടെ ഗുണ്ടൽപേട്ടിൽ വെച്ച് ആരോഗ്യ സ്ഥിതി വഷളാകുകയായിരുന്നു. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. നൃത്ത അധ്യാപികയായ അലീഷ മാനന്തവാടിയിൽ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു. ടിവി ചാനലുകളിലും മറ്റും ധാരാളം റിയാലിറ്റി ഷോകളിലും നിറ സാനിധ്യമാണ് അലീഷ. അപകടത്തിൽ ഭർത്താവ് ജോബിനും പരിക്കേറ്റിട്ടുണ്ട്. ഇയാൾ ചികിത്സയിൽ കഴിയുകയാണ്. മകൾ: എലൈന എഡ്വിഗ ജോബിൻ.
Also Read: നെടുമ്പാശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയില്‍ വീണ് മൂന്നുവയസുകാര്‍ മരിച്ചു
അതേസമയം ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്നു തെറിച്ചുവീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പന്നൂര്‍ മംഗലത്ത് അന്നക്കുട്ടി (70) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് ചെപ്പുകുളം പള്ളിക്ക് സമീപത്ത് വച്ച് അപകടം സംഭവിച്ചത്. അമിത വേഗത്തിൽ ബസ് വളവ് തിരിയുന്നതിനിടെ അന്നക്കുട്ടി വാതിലിലൂടെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ അന്നക്കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മുതലക്കോടം ഹോളിഫാമിലി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു.