Chennai Metro: ചെന്നൈ മെട്രോയിൽ ഇനി ഡ്രൈവറില്ലാ ട്രെയിൻ; ആ കടമ്പയും പിന്നിട്ടു

Chennai Metro Driverless Train Trial Run: സിഗ്നലിംഗ് പരിശോധനകളും വിവിധ സുരക്ഷാ ക്ലിയറൻസുകളും ലഭിച്ച ശേഷം ഉടൻ തന്നെ ഈ പാതയിൽ ഡ്രൈവറില്ലാ ട്രെയിനുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാണ് സിഎംആർഎൽ പദ്ധതിയിടുന്നത്.

Chennai Metro: ചെന്നൈ മെട്രോയിൽ ഇനി ഡ്രൈവറില്ലാ ട്രെയിൻ; ആ കടമ്പയും പിന്നിട്ടു

Chennai Metro

Published: 

20 Jan 2026 | 01:40 PM

നഗരത്തിലെ യാത്രാ സൗകര്യങ്ങളിൽ പുതിയ ചരിത്രം കുറിക്കാനൊരുങ്ങി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്. മെട്രോ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന ട്രെയിനിന്റെ പരീക്ഷണ ഓട്ടം പോരൂർ ജംഗ്ഷൻ വരെ വിജയകരമായി നടത്തിയതായി അധികൃതർ അറിയിച്ചു. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിലെ നാലാം ഇടനാഴിയിലാണ് പരീക്ഷണ ഓട്ടം നടന്നത്.

പൂനമല്ലി ഡിപ്പോയിൽ മുതൽ പോരൂർ ജംഗ്ഷൻ വരെയായിരുന്നു പരീക്ഷണ ഓട്ടം. ഏകദേശം 10 കിലോമീറ്റര്‍ നീളത്തിലുള്ള റൂട്ടിലായിരുന്നു പരീക്ഷണം. ട്രയൽ റണ്ണിൽ സിഎംആ‍ർഎൽ മാന്‍റേജിംഗ് ഡയറക്ടര്‍ എം. എ. സിദ്ദികും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. ഡ്രൈവറില്ലാത്ത ട്രെയിനുകൾക്ക് ആവശ്യമായ സാങ്കേതിക വിദ്യകളും സിഗ്നലിംഗ് സംവിധാനങ്ങളും കൃത്യമാണോ എന്ന് പരിശോധിക്കാനാണ് ഈ പരീക്ഷണത്തിലൂടെ ലക്ഷ്യമിട്ടത്.

ALSO READ: ചെന്നൈ മെട്രോയ്ക്ക് 24 മണിക്കൂറും സർവ്വീസ് ഉണ്ടോ? അവധി ദിവസവും പ്രവർത്തി ദിവസങ്ങളിലും പ്രവർത്തനമിങ്ങനെ

സിഗ്നലിംഗ് സംവിധാനങ്ങളുടെ സഹായത്തോടെയാണ് ഈ ട്രെയിൻ പ്രവർത്തിക്കുക. അത്യാധുനിക സെൻസറുകളും ക്യാമറകളും ഉപയോഗിച്ച് ട്രെയിനിന്റെ ചലനങ്ങൾ നിരീക്ഷിക്കുന്നു. എന്തെങ്കിലും തടസ്സങ്ങളുണ്ടായാൽ ട്രെയിൻ സ്വയം ബ്രേക്ക് ഇടാനുള്ള സംവിധാനവും ഇതിലുണ്ട്. തിരക്കുള്ള സമയങ്ങളിൽ ട്രെയിനുകൾക്കിടയിലെ ഇടവേള കുറയ്ക്കാനും കൃത്യസമയത്ത് സർവീസ് നടത്താനും ഈ സാങ്കേതികവിദ്യ സഹായിക്കും.

രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. സിഗ്നലിംഗ് പരിശോധനകളും വിവിധ സുരക്ഷാ ക്ലിയറൻസുകളും ലഭിച്ച ശേഷം ഉടൻ തന്നെ ഈ പാതയിൽ ഡ്രൈവറില്ലാ ട്രെയിനുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാണ് സിഎംആർഎൽ പദ്ധതിയിടുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ