AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chennai Metro: ചെന്നൈ മെട്രോയ്ക്ക് 24 മണിക്കൂറും സർവ്വീസ് ഉണ്ടോ? അവധി ദിവസവും പ്രവർത്തി ദിവസങ്ങളിലും പ്രവർത്തനമിങ്ങനെ

Chennai Metro Service: തിരക്കുള്ള സമയങ്ങളിൽ ഓരോ 6 മിനിറ്റിലും, മറ്റ് സമയങ്ങളിൽ 7 മുതൽ 15 മിനിറ്റ് ഇടവേളകളിലും ട്രെയിൻ ലഭിക്കും. ശനിയാഴ്ചകളിൽ ഷോർട്ട് ലൂപ്പ് സർവീസുകൾ ഉണ്ടായിരിക്കില്ല.

Chennai Metro: ചെന്നൈ മെട്രോയ്ക്ക് 24 മണിക്കൂറും സർവ്വീസ് ഉണ്ടോ? അവധി ദിവസവും പ്രവർത്തി ദിവസങ്ങളിലും പ്രവർത്തനമിങ്ങനെ
Chennai MetroImage Credit source: social media
Aswathy Balachandran
Aswathy Balachandran | Published: 19 Jan 2026 | 06:57 PM

ചെന്നൈ: പല ന​ഗരങ്ങളിലും 24 മണിക്കൂറും മെട്രോ സർവ്വീസ് ഉണ്ട്. എന്നാൽ ചെന്നൈയിൽ ഇങ്ങനെ ഉണ്ടോ എന്ന് പലർക്കും സംശയമുണ്ട്. രാത്രിയും പകലും ഒരു പോലെ പ്രവർത്തിക്കുന്ന ചെന്നൈ പോലൊരു ന​ഗരത്തിലെ മെട്രോയും അത്തരത്തിൽ ആയിരിക്കും എന്ന് സംശയിക്കുന്നതിൽ തെറ്റില്ല. പക്ഷെ അങ്ങനെ അല്ല എന്നതാണ് സത്യം. ചെന്നൈ മെട്രോ പ്രധാനമായും രണ്ട് പാതകളിലായാണ് സർവീസ് നടത്തുന്നത്.

കോറിഡോർ-1 (ബ്ലൂ ലൈൻ), കോറിഡോർ-2 (ഗ്രീൻ ലൈൻ). ബ്ലൂ ലൈനിൽ വിംകോ നഗർ ഡിപ്പോ – എയർപോർട്ട് റൂട്ടിൽ വാഷർമെൻപേട്ട്, സെൻട്രൽ, എജിഡിഎംഎസ്, ആലന്തൂർ വഴി സർവ്വീസ് നടത്തുന്നു. എഗ്മൂർ, സിഎംബിടി, ആലന്തൂർ വഴി ചെന്നൈ സെൻട്രൽ – സെന്റ് തോമസ് മൗണ്ട് റൂട്ടിലാണ് ഗ്രീൻ ലൈൻ സർവ്വീസ്. ഇതിനു പുറമേ ഇന്റർ-കോറിഡോർ സർവീസ് ഉണ്ട്. ഇത് സെൻട്രൽ – എയർപോർട്ട് റൂട്ടിലാണ്.

 

പ്രവൃത്തിദിവസങ്ങളിലെ സമയം (തിങ്കൾ – വെള്ളി)

 

ആദ്യ ട്രെയിൻ എയർപോർട്ടിൽ നിന്ന് പുലർച്ചെ 04:51-നും, വിംകോ നഗറിൽ നിന്ന് 04:56-നും പുറപ്പെടുന്നു. അവസാന ട്രെയിനാകട്ടെ എയർപോർട്ടിൽ നിന്നും വിംകോ നഗറിൽ നിന്നും രാത്രി 11 മണിക്ക് പുറപ്പെടുന്നു. തിരക്കുള്ള സമയങ്ങളിൽ രാവിലെ 08:00 – 11:00 വരെയും വൈകുന്നേരം 5 – 8 വരെയും ഓരോ 6 മിനിറ്റിലും ട്രെയിൻ ലഭ്യമാണ്. മറ്റ് സമയങ്ങളിൽ ഓരോ 7 മിനിറ്റ് മുതൽ 15 മിനിറ്റ് വരെ ഇടവേളകളിൽ ട്രെയിൻ സർവീസ് നടത്തുന്നു.

ശനിയാഴ്ചകളിലെ സമയം

 

ആദ്യ ട്രെയിൻ എയർപോർട്ടിൽ നിന്ന് പുലർച്ചെ 04.51-നും, വിംകോ നഗറിൽ നിന്ന് 04.56-നും സർവീസ് ആരംഭിക്കുന്നു. അവസാന ട്രെയിൻ രാത്രി 11 മണിക്ക് തന്നെ. തിരക്കുള്ള സമയങ്ങളിൽ ഓരോ 6 മിനിറ്റിലും, മറ്റ് സമയങ്ങളിൽ 7 മുതൽ 15 മിനിറ്റ് ഇടവേളകളിലും ട്രെയിൻ ലഭിക്കും. ശനിയാഴ്ചകളിൽ ഷോർട്ട് ലൂപ്പ് സർവീസുകൾ ഉണ്ടായിരിക്കില്ല.

Also Read: Bengaluru Amrit Bharat: ബെംഗളൂരുവിലേക്ക് വീക്ക്‌ലി എക്‌സ്പ്രസ് എത്തിയത് അറിഞ്ഞില്ലേ? ഇവിടെയെല്ലാം സ്റ്റോപ്പുണ്ട്

ഞായറാഴ്ചകളും അവധി ദിനങ്ങളും

 

ആദ്യ ട്രെയിൻ എയർപോർട്ടിൽ നിന്ന് പുലർച്ചെ 04:55-നു സെൻട്രൽ വഴി പുറപ്പെടും. വിംകോ നഗറിൽ നിന്ന് 05:03-നും സർവീസ് ആരംഭിക്കുന്നു. അവസാന ട്രെയിൻ പതിവുപോലെ എയർപോർട്ടിൽ നിന്ന് രാത്രി 11 മണിക്ക് തന്നെ. തിരക്കുള്ള സമയങ്ങളിൽ (12:00 – 20:00) ഓരോ 7 മിനിറ്റിലും ട്രെയിൻ ലഭ്യമാണ്. മറ്റ് സമയങ്ങളിൽ 10 മുതൽ 30 മിനിറ്റ് വരെയുള്ള ഇടവേളകളിലാണ് സർവീസ്.