Chennai Metro: മെട്രോ യാത്രക്കാർ ശ്രദ്ധിക്കുക, പഴയ ട്രാവൽ കാർഡുകൾ ഇനിയില്ല, പകരം ആ ഒരു കാർഡ് മാത്രം!
Chennai Metro Old Travel Cards: ചെന്നൈ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ മെട്രോ വഹിക്കുന്ന പങ്ക് നിർണായകമാണ്. നഗരത്തിലെ പ്രധാനഭാഗങ്ങളിലെല്ലം മെട്രോ സർവീസ് നടത്തുന്നുണ്ട്. നിലവിൽ ബ്ലൂ, ഗ്രീൻ എന്നീ രണ്ട് പാതകളിലാണ് ചെന്നൈ മെട്രോ സർവീസ് നടത്തുന്നത്. ഇപ്പോഴിതാ, മെട്രോ യാത്രക്കാർക്ക് പ്രധാന മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
രാജ്യത്തെ മെട്രോകളിൽ ഏറ്റവും മികച്ച സേവനം കാഴ്ചവയ്ക്കുന്ന മെട്രോയാണ് ചെന്നൈ മെട്രോ റെയിൽ. ചെന്നൈ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ മെട്രോ വഹിക്കുന്ന പങ്ക് നിർണായകമാണ്. നഗരത്തിലെ പ്രധാനഭാഗങ്ങളിലെല്ലം മെട്രോ സർവീസ് നടത്തുന്നുണ്ട്. നിലവിൽ ബ്ലൂ, ഗ്രീൻ എന്നീ രണ്ട് പാതകളിലാണ് ചെന്നൈ മെട്രോ സർവീസ് നടത്തുന്നത്. വൈകാതെ, മൂന്ന് പാതകൾ കൂടി പൊതുജനങ്ങൾക്ക് തുറന്ന് കിട്ടും. അതിന് വേണ്ടിയുള്ള രണ്ടാം ഘട്ട നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ഇപ്പോഴിതാ, മെട്രോ യാത്രക്കാർക്ക് പ്രധാന മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പഴയ മെട്രോ കാർഡുകൾ ഇനിമുതൽ ഉപയോഗിക്കാൻ സാധിക്കില്ല. 2026 മെയ് 1 മുതൽ ഇവ അസാധുവായിരിക്കുമെന്ന് മെട്രോ റെയിൽവേ അധികൃതർ അറിയിച്ചു. മെട്രോ റെയിൽ സംവിധാനം കൂടുതൽ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
സിങ്കാര ചെന്നൈ ട്രാവൽ കാർഡ്
പഴയ ട്രാവൽ കാർഡുകൾക്ക് പകരം യാത്രക്കാർ സിംഗാര ചെന്നൈ ട്രാവൽ കാർഡ് ഉപയോഗിക്കേണ്ടതാണെന്ന് ചെന്നൈ മെട്രോ റെയിൽ അഡ്മിനിസ്ട്രേഷൻ പ്രസ്താവനയിറക്കി. പഴയ കാർഡിൽ ബാക്കിയുള്ള തുക ക്യൂആർ സ്റ്റോർഡ് വാല്യൂ പാസ് (SVP) അല്ലെങ്കിൽ നാഷണൽ പബ്ലിക് ട്രാൻസ്പോർട്ട് കാർഡിനായി മാറ്റി വാങ്ങേണ്ടതാണ്. ഇത് ചെന്നൈ മെട്രോ റെയിൽ കോർപ്പറേഷന്റെ മൊബൈൽ ആപ്പ് വഴി ലഭിക്കും.
ALSO READ: ഉച്ചത്തിൽ സംസാരിച്ചാൽ പിഴ, മെട്രോയിൽ പുതിയ നിയമം!
ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് പുറത്തിറക്കിയ ഒരു മൾട്ടി പർപ്പസ് പ്രീപെയ്ഡ് സ്മാർട്ട് കാർഡാണ് സിങ്കാര ചെന്നൈ കാർഡ്. എല്ലാ സ്റ്റേഷനുകളിലും ഇതിന്റെ സേവനം ലഭ്യമാണ്. മെട്രോകളിലുപരി ടോൾ പ്ലാസകൾ, പാർക്കിംഗ് ചാർജുകൾ, തിരഞ്ഞെടുത്ത റീട്ടെയിൽ ഷോപ്പുകൾ എന്നിവിടങ്ങളിലും സിങ്കാര ചെന്നൈ ട്രാവൽ കാർഡ് ഉപയോഗിക്കാൻ സാധിക്കും.
കൂടാതെ, ഇവ നാഷണൽ കോമൺ മൊബിലിറ്റി കാർഡാണ്. അതായത്, സിങ്കാര ചെന്നൈ ട്രാവൽ കാർഡ് ഉപയോഗിച്ച് ചെന്നൈയിലെ മെട്രോ ട്രെയിനുകളിൽ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള എൻസിഎംസി സൗകര്യമുള്ള മെട്രോകളിലും ബസുകളിലും യാത്ര ചെയ്യാൻ കഴിയും.
ചെന്നൈ മെട്രോ രണ്ടാം ഘട്ടപ്രവർത്തനങ്ങൾ
രണ്ടാം ഘട്ടത്തിന്റെ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഏകദേശം 118.9 കിലോമീറ്റർ ദൂരത്തിൽ മൂന്ന് പ്രധാന കോറിഡോറുകളാണ് വരാൻ പോകുന്നത്. മാധവരം – സിപ്‌കോട്ട്, പൂനമല്ലി – ലൈറ്റ് ഹൗസ്, മാധവരം – ഷോളിംഗനല്ലൂർ എന്നിങ്ങനെയാണ് റൂട്ടുകൾ. രണ്ടാം ഘട്ടത്തിലെ ആദ്യ റൂട്ടായ പൂനമല്ലി – വടപളനി ഉടനെ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തേക്കുമെന്നാണ് വിവരം. അവസാനഘട്ട സുരക്ഷാപരിശോധനകൾ നടന്നുവരികയാണ്. കൂടാതെ, ആലപ്പാക്കം മുതൽ ആൽവാർതിരുനഗർ വരെയുള്ള ഭാഗത്ത് മെട്രോ ട്രെയിനുകൾക്കായി രണ്ട് നിലകളുള്ള പാതയും ഇതിന്റെ മറ്റൊരുപ്രത്യേകതയാണ്. കോയമ്പേട് മുതൽ ചെന്നൈ ട്രേഡ് സെന്റർ വരെയുള്ള ഭാഗം ജൂണിൽ തുറന്ന് കൊടുത്തേക്കും.