AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Metro: ഉച്ചത്തിൽ സംസാരിച്ചാൽ പിഴ, മെട്രോയിൽ പുതിയ നിയമം!

Chennai Metro New Rules: ന​ഗരത്തിലെ പ്രധാന റൂട്ടുകളിലെല്ലാം മെട്രോ സർവീസ് ലഭ്യമാണ്. ചെന്നൈ സെൻട്രലിൽ നിന്ന് കോയമ്പേട് പറങ്കിമല വഴി വിമാനത്താവളത്തിലേക്കും, വിംകോ നഗറിൽ നിന്ന് ചെന്നൈ സെൻട്രൽ, തേനാംപേട്ട്, സൈദാപേട്ട്, ഗിണ്ടി വഴി വിമാനത്താവളത്തിലേക്കും മെട്രോ ട്രെയിനുകൾ സർവീസുകളുണ്ട്.

Chennai Metro: ഉച്ചത്തിൽ സംസാരിച്ചാൽ പിഴ, മെട്രോയിൽ പുതിയ നിയമം!
Chennai Metro Image Credit source: Chennai Metro Facebook Page
Nithya Vinu
Nithya Vinu | Updated On: 21 Apr 2026 | 09:59 PM

ചെന്നൈയിലെ ​ഗ​താ​ഗതക്കുരുക്കുകൾ നിയന്ത്രിക്കുന്നതിൽ ചെന്നൈ മെട്രോ വലിയ പങ്ക് വഹിക്കുന്നുണ്ട്. ന​ഗരത്തിലെ പ്രധാന റൂട്ടുകളിലെല്ലാം മെട്രോ സർവീസ് ലഭ്യമാണ്. ചെന്നൈ സെൻട്രലിൽ നിന്ന് കോയമ്പേട് പറങ്കിമല വഴി വിമാനത്താവളത്തിലേക്കും, വിംകോ നഗറിൽ നിന്ന് ചെന്നൈ സെൻട്രൽ, തേനാംപേട്ട്, സൈദാപേട്ട്, ഗിണ്ടി വഴി വിമാനത്താവളത്തിലേക്കും മെട്രോ ട്രെയിനുകൾ സർവീസുകളുണ്ട്. കൂടാതെ, ചെന്നൈയുടെ മറ്റ് ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളും പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.

രണ്ടാം ഘട്ടത്തിൽ മാധവരം – സിരുശേരി, പൂനമല്ലി – ലൈറ്റ്ഹൗസ്, മാധവരം – ഷോലിംഗനല്ലൂർ എന്നീ മൂന്ന് പ്രധാന റൂട്ടുകളിലാണ് സർവീസ്. മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, ഇപ്പോഴിതാ, ചെന്നൈ മെട്രോ പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ്.

ALSO READ: യാത്രക്കാരുടെ എണ്ണത്തിൽ കുറവ്, ഇനി ജൂണിൽ നോക്കാമെന്ന് CMRL

മെട്രോ ട്രെയിനിൽ യാത്ര ചെയ്യുന്ന ചിലർ തുടർച്ചയായി നിയമങ്ങൾ ലംഘിക്കുകയും സഹയാത്രികരെ ശല്യപ്പെടുത്തുകയും ചെയ്യുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. ഇതിനെ തുടർന്ന് ഫോണിൽ ഉച്ചത്തിൽ സംസാരിക്കുക, ഹെഡ്‌ഫോണുകൾ ഉപയോഗിക്കാതെ മൊബൈലിൽ വീഡിയോകളും റീലുകളും കാണുക എന്നിവയിൽ നിയന്ത്രണം കൊണ്ടുവന്നതായി ചെന്നൈ മെട്രോ അറിയിച്ചു.

ഇനിമുതൽ, മെട്രോ ട്രെയിനിലോ മെട്രോ റെയിൽ പരിസരത്തോ ഹെഡ്‌ഫോണില്ലാതെ ഉച്ചത്തിൽ സംസാരിക്കുകയോ ഉയർന്ന ശബ്ദത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ ചെയ്യുന്നവർക്ക് 500 രൂപ പിഴ ചുമത്തുമെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ മുന്നറിയിപ്പ് നൽകി. ഇതുസംബന്ധിച്ച്, മെട്രോ കമ്പനി പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. 2002 ലെ മെട്രോ റെയിൽ ആക്ടിലെ സെക്ഷൻ 59 പ്രകാരം, സഹയാത്രികർക്ക് ശല്യമുണ്ടാക്കുന്നതോ അവരുടെ സുഖസൗകര്യങ്ങൾക്ക് തടസ്സമാകുന്ന രീതിയിൽ പെരുമാറുന്നതോ ശിക്ഷാർഹമായ കുറ്റമാണ്.

അതേസമയം, ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മൂന്ന് പ്രധാന കോറിഡോറുകളാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നത്. ഏകദേശം 118.9 കിലോമീറ്റർ ദൂരത്തിലാണ് പുതിയ കോറിഡോറുകൾ വരുന്നത്. മാധവരം മുതൽ സിപ്കോട്ട് വരെ, പുനമല്ലി മുതൽ ലൈറ്റ് ഹൗസ്, മാധവരം മുതൽ ഷോളിംഗനല്ലൂർ എന്നിങ്ങനെയാണ് റൂട്ടുകൾ.  ഇവയിൽ പൂനമല്ലി മുതൽ വടപളനി വരെയുള്ള പാത പൊതുജനങ്ങൾക്ക് ഉടൻ തുറന്ന് കൊടുക്കുമെന്നാണ് വിവരം.  കോയമ്പേട് – ചെന്നൈ ട്രേഡ് സെന്റർ വരെയുള്ള ഭാഗം ജൂണിൽ പ്രവർത്തനമാരംഭിച്ചേക്കും. അവസാനഘട്ട പരിശോധനകൾ നടന്നു വരികയാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Follow Us