Chennai Metro: വണ്ടിയൊതുക്കാൻ സ്ഥലമില്ലേ? ഫോണിലൂടെ പാർക്കിംഗ് സ്ലോട്ടുകൾ അറിയാം

Chennai Metro Parking Availability: ചെന്നൈ ന​ഗരത്തിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാ​ഗം പേരും ചെന്നൈ മെട്രോ ആശ്രയിക്കുന്നവരാണ്. എന്നാൽ സ്റ്റേഷനിൽ വാഹനം പാർക്ക് ചെയ്യാൻ വലയാറുണ്ട്, എങ്കിൽ ഇനി ടെൻഷൻ വേണ്ട. നിങ്ങളുടെ ഫോൺ ഉപയോ​ഗിച്ച് തന്നെ ചെന്നൈ മെട്രോയിലെ പാർക്കിം​ഗ് സ്ലോട്ടുകൾ അറിയാൻ സാധിക്കും.

Chennai Metro: വണ്ടിയൊതുക്കാൻ സ്ഥലമില്ലേ? ഫോണിലൂടെ പാർക്കിംഗ് സ്ലോട്ടുകൾ അറിയാം

പ്രതീകാത്മക ചിത്രം

Published: 

09 Apr 2026 | 01:20 PM

കേരളത്തിൽ നിന്ന് നിരവധി പേർ ചെന്നൈയിൽ ജോലി ചെയ്യുന്നുണ്ട്. ഐടി തൊഴിലാളികളാണ് ഇതിൽ അധികവും. ചെന്നൈ ന​ഗരത്തിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാ​ഗം പേരും ചെന്നൈ മെട്രോ ആശ്രയിക്കുന്നവരാണ്. എന്നാൽ സ്റ്റേഷനിൽ വാഹനം പാർക്ക് ചെയ്യാൻ വലയാറുണ്ട്, എങ്കിൽ ഇനി ടെൻഷൻ വേണ്ട. നിങ്ങളുടെ ഫോൺ ഉപയോ​ഗിച്ച് തന്നെ ചെന്നൈ മെട്രോയിലെ പാർക്കിം​ഗ് സ്ലോട്ടുകൾ അറിയാൻ സാധിക്കും.

പാർക്കിം​ഗ് സ്ലോട്ടുകൾ എങ്ങനെ അറിയാം?

ഔ​ദ്യോഗിക  മൊബൈൽ ആപ്പ്

ചെന്നൈ മെട്രോയുടെ ഔ​ദ്യോഗിക CMRL മൊബൈൽ ആപ്പാണ് ഇതിൽ ഒരു വഴി. ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും ഐഫോൺ ആപ്പ് സ്റ്റോറിലും ഈ ആപ്പ് ലഭ്യമാണ്. ആപ്പ് തുറന്നതിന് ശേഷം സ്റ്റേഷൻ ഇൻഫർമേഷൻ എന്നതിൽ നിന്ന് നിങ്ങളുടെ സ്റ്റേഷൻ തിരഞ്ഞെടുക്കാവുന്നതാണ്. പാർക്കിം​ഗ് എന്ന ഓപ്ഷനിൽ നിന്ന് കാറുകൾക്കും ബൈക്കുകൾക്കും എത്ര സ്ലോട്ടുകൾ ബാക്കിയുണ്ടെന്ന് അറിയാൻ സാധിക്കും.

ALSO READ: ഇന്ത്യയിലെ ഏറ്റവും ആഴമേറിയ മെട്രോ സ്റ്റേഷൻ വരുന്നു, അതും നമ്മുടെ തൊട്ടടുത്ത്

തത്സമയ വെബ് പോർട്ടൽ

അതുപോലെ, യാത്രക്കാർക്കായി CMRL തത്സമയ വെബ് പോർട്ടലും സ‍ജ്ജമാക്കിയിട്ടുണ്ട്. https://commuters-data.chennaimetrorail.org/parkingavailability എന്ന ലിങ്ക് വഴി യാത്രക്കാർക്ക് പാർക്കിം​ഗ് നില അറിയാൻ സാധിക്കുന്നതാണ്. ഓരോ സ്റ്റേഷന്റെയും പേരുൾപ്പെടെയുള്ള പാർക്കിം​ഗ് വിവരങ്ങൾ ഇതിലൂടെ മനസിലാക്കാം.

സിം​ഗാര ചെന്നൈ കാർഡ്

സിംഗാര ചെന്നൈ കാർഡ് (NCMC), SVP ക്യു.ആർ പാസ് ഉപയോ​ഗിച്ച് പാർക്കിം​ഗ് ഫീസ് അടയ്ക്കാൻ സാധിക്കും. ഇതും നിങ്ങൾക്ക് വിനിയോ​ഗിക്കാവുന്നതാണ്.

അതേസമയം, മെട്രോയിൽ യാത്ര ചെയ്യുന്നവരാണെങ്കിൽ പാർക്കിംഗ് നിരക്കിൽ ഇളവുകൾ ലഭിക്കാറുണ്ട്. ആലന്തൂർ, തിരുമംഗലം, അണ്ണാ നഗർ തുടങ്ങിയ തിരക്കുള്ള സ്റ്റേഷനുകളിൽ രാവിലെ 9 മണിക്ക് മുൻപ് തന്നെ പാർക്കിംഗ് സ്ലോട്ടുകൾ നിറയാൻ സാധ്യതയുണ്ട്.

Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ