AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Chennai Metro: ഇന്ത്യയിലെ ഏറ്റവും ആഴമേറിയ മെട്രോ സ്റ്റേഷൻ വരുന്നു, അതും നമ്മുടെ തൊട്ടടുത്ത്

Chennai Metro Phase 2: 63,246 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന രണ്ടാം ഘട്ടത്തിൽ 3 ലൈനുകളിലായി 128 മെട്രോ സ്റ്റേഷനുകൾ നിർമ്മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 118.9 കിലോമീറ്റർ ദൂരത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകദേശം 40 ശതമാനം പൂർത്തിയായി. പൂനമല്ലിയിൽ നിന്ന് പോരൂരിലേക്കുള്ള 9 കിലോമീറ്റർ മെട്രോ റെയിൽ സർവീസ് ഉടൻ പ്രവർത്തനമാരംഭിക്കുമെന്നാണ് വിവരം.

Chennai Metro: ഇന്ത്യയിലെ ഏറ്റവും ആഴമേറിയ മെട്രോ സ്റ്റേഷൻ വരുന്നു, അതും നമ്മുടെ തൊട്ടടുത്ത്
Chennai Metro Image Credit source: CMRL Facebook
Nithya Vinu
Nithya Vinu | Updated On: 08 Apr 2026 | 02:51 PM

രാജ്യത്തെ ഏറ്റവും മികച്ച മെട്രോ സർവീസുകളിൽ ഒന്നാണ് ചെന്നൈ മെട്രോ. ഇപ്പോഴിതാ, ഇന്ത്യൻ മെട്രോ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ലാകുന്ന പദ്ധതിയാണ് ചെന്നൈ മെട്രോയിൽ വരാൻപോകുന്നത്. ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിന്റെ ഭാ​ഗമായി നിർമിക്കുന്ന തിരുമയിലൈ മെട്രോ സ്റ്റേഷൻ ഇന്ത്യയിലെ തന്നെ ഏറ്റവും ആഴമേറിയ സ്റ്റേഷനുകളിൽ ഒന്നായാണ് അറിയപ്പെടുന്നത്.

തറനിരപ്പിൽ നിന്ന് ഏകദേശം 38.79 മീറ്റർ താഴ്ചയിലാണ് തിരുമയിലൈ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. 2028 ൽ സ്റ്റേഷൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  പ്രധാന കണക്റ്റിംഗ് പ്ലാറ്റ്‌ഫോമും 3 ട്രെയിൻ പ്ലാറ്റ്‌ഫോമുകളും ഉൾപ്പെടെ ആകെ 4 ഭൂഗർഭ നിലകളാണുള്ളത്. ഒന്നിലധികം പാതകൾ സംഗമിക്കുന്ന ഒരു ഇന്റർചേഞ്ച് സ്റ്റേഷനായിട്ടാകും പ്രവർത്തിക്കുക. ഇത് ചെന്നൈയിലെ യാത്രാക്ലേശം കുറയ്ക്കാൻ സഹായിക്കുന്നതാണ്.

ALSO READ: 18 സ്റ്റേഷനുകൾ, ടിക്കറ്റ് 10 രൂപ മുതൽ; ഈ ​ഗ്രീൻ ലൈൻ അടിപൊളിയാണേ..

63,246 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന രണ്ടാം ഘട്ടത്തിൽ 3 ലൈനുകളിലായി 128 മെട്രോ സ്റ്റേഷനുകൾ നിർമ്മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 118.9 കിലോമീറ്റർ ദൂരത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകദേശം 40 ശതമാനം പൂർത്തിയായി. പൂനമല്ലിയിൽ നിന്ന് പോരൂരിലേക്കുള്ള 9 കിലോമീറ്റർ മെട്രോ റെയിൽ സർവീസ് ഉടൻ പ്രവർത്തനമാരംഭിക്കുമെന്നാണ് വിവരം.

രണ്ടാം ഘട്ട മെട്രോ റെയിൽ പദ്ധതിയിലെ 50.5 കിലോമീറ്റർ നീളമുള്ള തുരങ്കത്തിന്റെ ഏകദേശം 19 കിലോമീറ്ററിലെ തുരങ്കനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാം ഘട്ട പദ്ധതിയിലെ സ്റ്റേഷനുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പൂനമല്ലി മെട്രോ റെയിൽ സ്റ്റേഷൻ തുറക്കുമെന്നാണ് റിപ്പോർട്ട്.

Follow Us