Chennai Metro: പൂന്തമല്ലി – വടപളനി യാത്ര ഇനി മെട്രോയിൽ; ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം
Chennai Metro Poonamallee-Vadapalani Stretch Inauguration: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പാതയുടെ ഉദ്ഘാടനം നിർവ്വഹിച്ചേക്കുമെന്നാണ് വിവരങ്ങൾ. മെട്രോ രണ്ടാം ഘട്ട പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട ഇടനാഴികളില ഒന്നാണിത്. ഈ പാത ഗതാഗതസജ്ജമാകുന്നതോടെ ചെന്നൈ നഗരത്തിലെ ഐടി പാർക്കുകൾ, പ്രധാന വ്യാപാരി കേന്ദ്രങ്ങൾ, റെസിഡൻഷ്യൽ മേഖലകൾ എന്നിവ തമ്മിലുള്ള ബന്ധപ്പെടൽ കൂടുതൽ എളുപ്പമാകും.

ചെന്നൈ മെട്രോ
ചെന്നൈ: തമിഴ്നാടിന്റെ തലസ്ഥാന നഗരത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിൽ ചെന്നൈ മെട്രോ വഹിക്കുന്ന പങ്ക് വലുതാണ്. നിലവിൽ ബ്ലൂ ലൈൻ, ഗ്രീൻ ലൈൻ എന്നിങ്ങനെ രണ്ട് പ്രധാന മെട്രോ ലൈനുകളാണ് പൂർണമായി പ്രവർത്തനം നടത്തുന്നത്. 118.9 കിലോമീറ്റർ നീളമുള്ള രണ്ടാം ഘട്ടത്തിൽ 3 പുതിയ ലൈനുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട എലിവേറ്റഡ് പാതകളിലൊന്നായ പൂന്തമല്ലി – വടപളനി പാത ഉടൻ തുറക്കുമെന്നാണ് റിപ്പോർട്ട്.
പൂന്തമല്ലി – വടപളനി പാത
ചെന്നൈ മെട്രോ റെയിൽ രണ്ടാം ഘട്ടത്തിലെ പൂന്തമല്ലി – വടപളനി പാത ഒക്ടോബർ 11-ന് ഉദ്ഘാടനം ചെയ്തേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പാതയുടെ ഉദ്ഘാടനം നിർവ്വഹിച്ചേക്കുമെന്നാണ് വിവരങ്ങൾ. മെട്രോ രണ്ടാം ഘട്ട പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട ഇടനാഴികളില ഒന്നാണിത്. ഈ പാത ഗതാഗതസജ്ജമാകുന്നതോടെ ചെന്നൈ നഗരത്തിലെ ഐടി പാർക്കുകൾ, പ്രധാന വ്യാപാരി കേന്ദ്രങ്ങൾ, റെസിഡൻഷ്യൽ മേഖലകൾ എന്നിവ തമ്മിലുള്ള ബന്ധപ്പെടൽ കൂടുതൽ എളുപ്പമാകും.
നഗരത്തിലെ ഗതാഗത കുരുക്ക് ഗണ്യമായി കുറയ്ക്കാൻ ഈ ഇടനാഴിയുടെ തുടക്കം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോഡ് മാർഗ്ഗം മണിക്കൂറുകളെടുക്കുന്ന യാത്ര മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാൻ യാത്രക്കാർക്ക് സാധിക്കും. അന്തിമ സുരക്ഷാ പരിശോധനകളും സർട്ടിഫിക്കേഷനുകളും പൂർത്തിയാകുന്നതോടെ ഒക്ടോബർ 11-ലെ ഉദ്ഘാടന ചടങ്ങിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകും.
ALSO READ: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുതിയ ട്രെയിൻ; യാത്രയ്ക്കിടെ സന്ദർശിക്കാം ഈ 6 ഇടങ്ങൾ
അനുമതി ലഭിച്ചിട്ടും ഉദ്ഘാടനം വൈകുന്നു
ലൈറ്റ് ഹൗസ് മുതൽ പൂനമല്ലി ബൈപാസ് വരെയുള്ള കോറിഡോർ 4 പദ്ധതിയുടെ ഭാഗമായ പാതയുടെ നിർമാണം പൂർത്തിയായി, സുരക്ഷാ അനുമതികളെല്ലാം ലഭിച്ചെങ്കിലും ഉദ്ഘാടനം നീണ്ടുപോവുകയാണ്. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീയതി ലഭിക്കാത്തതാണ് ഇതിന് കാരണം. റെയിൽവേ സേഫ്റ്റി കമ്മീഷണറുടെനിബന്ധനകൾക്ക് വിധേയമായുള്ള സുരക്ഷാ അനുമതി കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ ലഭിച്ചിരുന്നു. സെപ്റ്റംബർ അവസാനത്തോടെ ഉദ്ഘാടനം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് അന്തിമ സ്ഥിരീകരണം ലഭിച്ചില്ല.
പൂന്തമല്ലി ബൈപാസ് മുതൽ വടപളനി വരെയുള്ള 14.64 കിലോമീറ്റർ ഭാഗമാണ് ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്. ലൈറ്റ് ഹൗസ് മുതൽ പൂന്തമല്ലി ബൈപാസ് വരെയുള്ള 26.1 കിലോമീറ്റർ വരുന്ന കോറിഡോർ 4-ന്റെ ഭാഗമായ 11 എലിവേറ്റഡ് സ്റ്റേഷനുകളാണ് ഈ പാതയിലുള്ളത്.
English Summary:
Prime Minister Narendra Modi is likely to inaugurate the 14.6-km Poonamallee–Vadapalani stretch of Chennai Metro Phase II on October 11, marking the opening of the first operational section of the city’s 118.9-km Phase 2 network. The stretch, part of Corridor 4, is expected to improve connectivity between Chennai’s rapidly developing western suburbs and the existing Metro network, while providing an alternative to congested roads.