AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Mumbai-Bengaluru Train: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുതിയ ട്രെയിൻ; യാത്രയ്ക്കിടെ സന്ദർശിക്കാം ഈ 6 ഇടങ്ങൾ

Travelling From Mumbai to Bengaluru by Train Visit These 6 Places: മുംബൈ-ബെംഗളൂരു റെയില്‍ ഇടനാഴിയില്‍ നിരവധി പ്രധാന നഗരങ്ങളും പട്ടണങ്ങളും ഉള്‍പ്പെടുന്നുണ്ട്. മുംബൈയില്‍ നിന്ന് പുറപ്പെട്ട് പൂനെ, സതാര, സാംഗ്ലി, മിറജ്, ബെളഗാവി, ധാര്‍വാഡ്, ഹുബ്ബള്ളി, ദാവണഗെരെ, തുമകൂരു തുടങ്ങിയ പ്രദേശങ്ങളിലൂടെയാണ് വിവിധ സര്‍വീസുകള്‍ ബെംഗളൂരുവിലെത്തുന്നത്.

Mumbai-Bengaluru Train: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുതിയ ട്രെയിൻ; യാത്രയ്ക്കിടെ സന്ദർശിക്കാം ഈ 6 ഇടങ്ങൾ
ട്രെയിന്‍ Image Credit source: fhm/Moment/Getty Images
Shiji M K
Shiji M K | Published: 28 Sep 2026 | 07:31 AM

മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുതിയ ട്രെയിന്‍ എത്തിയിരിക്കുകയാണ്. എന്നാല്‍ നിങ്ങളുടെ ഈ യാത്ര ഒരിക്കലും ബെംഗളൂരുവിലും മുംബൈയിലും മാത്രം ഒതുക്കേണ്ടതില്ല. മഹാരാഷ്ട്രയിലൂടെയും കര്‍ണാടകയിലൂടെയും കടന്നുപോകുന്ന ഈ റെയില്‍പാതയ്ക്ക് സമീപം ചരിത്രവും പ്രകൃതിഭംഗിയും സംസ്‌കാരവും രുചിവൈവിധ്യവും നിറഞ്ഞ നിരവധി സ്ഥലങ്ങളുണ്ട്. യാത്രയ്ക്കിടെ ഒരു ഇടവേള കൂടി ആസൂത്രണം ചെയ്താല്‍ ട്രെയിന്‍ യാത്ര ഒരു ചെറിയ അവധിയാത്രയാക്കാം.

മുംബൈ-ബെംഗളൂരു റെയില്‍ ഇടനാഴിയില്‍ നിരവധി പ്രധാന നഗരങ്ങളും പട്ടണങ്ങളും ഉള്‍പ്പെടുന്നുണ്ട്. മുംബൈയില്‍ നിന്ന് പുറപ്പെട്ട് പൂനെ, സതാര, സാംഗ്ലി, മിറജ്, ബെളഗാവി, ധാര്‍വാഡ്, ഹുബ്ബള്ളി, ദാവണഗെരെ, തുമകൂരു തുടങ്ങിയ പ്രദേശങ്ങളിലൂടെയാണ് വിവിധ സര്‍വീസുകള്‍ ബെംഗളൂരുവിലെത്തുന്നത്.

പൂനെ

മുംബൈയില്‍ നിന്ന് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന പ്രധാന നഗരങ്ങളിലൊന്നാണ് പൂനെ. ചരിത്രവും ആധുനിക നഗരജീവിതവും ഒരുപോലെ അനുഭവിക്കാവുന്ന സ്ഥലമാണിത്. ശനിവാര്‍ വാഡ, ആഗാ ഖാന്‍ പാലസ് തുടങ്ങിയ ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങള്‍ നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങളാണ്.

മഹാരാഷ്ട്രയുടെ തനത് ഭക്ഷണരുചികള്‍ ആസ്വദിക്കാനും പൂനെ അവസരം നല്‍കുന്നു. സമീപപ്രദേശങ്ങളിലെ മലനിരകളും കോട്ടകളും കൂടി സന്ദര്‍ശിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പൂനെ നല്ലൊരു ഇടത്താവളമാകാം.

സതാര

മഹാരാഷ്ട്രയിലെ ചരിത്രപ്രാധാന്യമുള്ള മറ്റൊരു നഗരമാണ് സതാര. സഹ്യാദ്രി മലനിരകളുടെ പശ്ചാത്തലത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം പ്രകൃതിസ്‌നേഹികള്‍ക്കും ചരിത്രാന്വേഷകര്‍ക്കും ഒരുപോലെ താല്‍പര്യമുണര്‍ത്തും.

കോട്ടകളും വെള്ളച്ചാട്ടങ്ങളും മലനിരകളും ഉള്‍പ്പെടുന്ന നിരവധി കാഴ്ചകള്‍ സതാരയ്ക്ക് സമീപത്തുണ്ട്. നഗരത്തില്‍ നിന്ന് പുറത്തേക്ക് ചെറിയ യാത്ര നടത്താന്‍ കഴിയുന്നവര്‍ക്ക് പ്രകൃതിഭംഗി ആസ്വദിക്കാനുള്ള അവസരവും ലഭിക്കും.

സാംഗ്ലി

കൃഷ്ണാ നദിയുടെ തീരത്തുള്ള സാംഗ്ലി മഹാരാഷ്ട്രയിലെ ശ്രദ്ധേയമായ കാര്‍ഷിക മേഖലകളിലൊന്നാണ്. മുന്തിരി, മഞ്ഞള്‍, ശര്‍ക്കര തുടങ്ങിയ ഉല്‍പ്പന്നങ്ങളുമായി ഈ പ്രദേശത്തിന് പ്രത്യേക ബന്ധമുണ്ട്.

സാംഗ്ലി കോട്ടയും ശ്രീ ഗണപതി ക്ഷേത്രവും ഇവിടെ സന്ദര്‍ശിക്കാവുന്ന പ്രധാന കേന്ദ്രങ്ങളാണ്. പ്രദേശത്തെ മുന്തിരിത്തോട്ടങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്നവയാണ്.

ബെലഗാവി

മഹാരാഷ്ട്രയില്‍ നിന്ന് കര്‍ണാടകയിലേക്ക് കടക്കുമ്പോള്‍ ശ്രദ്ധേയമായ നഗരമാണ് ബെളഗാവി. ചരിത്രവും പ്രകൃതിയും ഒരുമിച്ചുള്ള യാത്രാനുഭവം തേടുന്നവര്‍ക്ക് ഇവിടെ നിരവധി ഇടങ്ങള്‍ കാണാനുണ്ട്.

നഗരത്തിലെ ചരിത്രസ്മാരകങ്ങള്‍ക്കൊപ്പം കോട്ടകളും പച്ചപ്പാര്‍ന്ന പ്രദേശങ്ങളും സന്ദര്‍ശിക്കാം. കര്‍ണാടകയുടെ വടക്കന്‍ ഭാഗത്തെ സംസ്‌കാരവും ഭക്ഷണവൈവിധ്യവും അടുത്തറിയാനും ബെളഗാവി സഹായിക്കും.

Also Read: LNG Train: റെയിൽവേയിൽ ചരിത്രനേട്ടം; ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

ഹുബ്ബള്ളിധാര്‍വാഡ്

കര്‍ണാടകയിലെ ഇരട്ട നഗരങ്ങളായ ഹുബ്ബള്ളിയും ധാര്‍വാഡും വിദ്യാഭ്യാസം, വ്യാപാരം, സംഗീതം, ഭക്ഷണം എന്നിവയ്ക്ക് പ്രസിദ്ധമാണ്. ഹുബ്ബള്ളി തിരക്കേറിയ വാണിജ്യകേന്ദ്രമാണെങ്കില്‍ ധാര്‍വാഡ് വിദ്യാഭ്യാസ-സാംസ്‌കാരിക പാരമ്പര്യത്തിന് പേരുകേട്ടതാണ്.

ഉങ്കല്‍ തടാകം, നൃപതുംഗ ബെറ്റ, സാധനക്കേരി തടാകം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം. ധാര്‍വാഡിന്റെ പ്രശസ്തമായ പെഡയും യാത്രയ്ക്കിടെ രുചിക്കാവുന്ന പ്രാദേശിക വിഭവമാണ്.

ദാവണഗെരെ

കര്‍ണാടകയിലെത്തിയ ശേഷം ഭക്ഷണപ്രേമികള്‍ക്ക് പ്രത്യേക താല്‍പര്യമുള്ള ഇടമാണ് ദാവണഗെരെ. വെണ്ണ ധാരാളമായി ചേര്‍ത്തുണ്ടാക്കുന്ന ദാവണഗെരെ ബെണ്ണെ ദോശയാണ് നഗരത്തിന്റെ പ്രധാന ഭക്ഷണ ആകര്‍ഷണം.

കുണ്ടുവാഡ തടാകം, ഈശ്വര ക്ഷേത്രം, ശാന്തി സാഗര തുടങ്ങിയ സ്ഥലങ്ങളും ഇവിടെ സന്ദര്‍ശിക്കാം. ട്രെയിന്‍ യാത്രയ്ക്കിടെ പ്രാദേശിക ഭക്ഷണവും ചെറിയൊരു നഗരസന്ദര്‍ശനവും ഒരുമിച്ച് ആസ്വദിക്കാനുള്ള അവസരമാണ് ദാവണഗെരെ നല്‍കുന്നത്.

English Summary

A train journey from Mumbai to Bengaluru can be more than just a way to reach the destination. The route passes through several cities and regions with historical sites, scenic landscapes, cultural attractions and local food experiences that travellers can explore along the way.

Follow Us