AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Chennai Metro: 10 മിനിറ്റ് ഇടവേളയിൽ ട്രെയിനുകൾ, പൂന്തമല്ലി – വടപളനി മെട്രോ നാളെ മുതൽ

Chennai Metro Phase 2 Poonamallee-Vadapalani Stretch Launch: പൂന്തമല്ലി - വടപളനി റൂട്ടിൽ ആകെ 17 സ്റ്റേഷനുകളുണ്ടെങ്കിലും, ആദ്യ ഘട്ടത്തിൽ 11 സ്റ്റേഷനുകൾ മാത്രമാണ് യാത്രക്കാർക്കായി തുറക്കുന്നത്. ശേഷിക്കുന്ന 6 സ്റ്റേഷനുകൾ തൽക്കാലത്തേക്ക് അടച്ചിടും. ട്രെയിനുകൾ ഈ സ്റ്റേഷനുകൾ നിർത്താതെ കടന്നുപോകും.

Chennai Metro: 10 മിനിറ്റ് ഇടവേളയിൽ ട്രെയിനുകൾ, പൂന്തമല്ലി – വടപളനി മെട്രോ നാളെ മുതൽ
ചെന്നൈ മെട്രോImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 10 Oct 2026 | 09:01 AM

ചെന്നൈ നിവാസികളുടെ ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമം. ചെന്നൈ മെട്രോ രണ്ടാം ഘട്ട സർവീസ് നാളെ, ഒക്ടോബർ 11-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പൂന്തമല്ലി ബൈപാസിനും വടപളനിക്കുമിടയിലുള്ള 14.64 കിലോമീറ്റർ ദൂരമുള്ള ആദ്യ പാതയാണ് പൊതുജനങ്ങൾക്കായി തുറന്നുനൽകുന്നത്. ആദ്യ ഘട്ടത്തിൽ 15 ട്രെയിനുകളാണ് സർവീസ് നടത്തുക. ഓരോ 10 മിനിറ്റ് ഇടവേളയിലും ട്രെയിനുകൾ ലഭ്യമാകും എന്നതും ഇതിന്റെ പ്രത്യേകതയാണ്.

ചെന്നൈ മെട്രോ രണ്ടാം ഘട്ടം

പൂന്തമല്ലി – വടപളനി റൂട്ടിൽ ആകെ 17 സ്റ്റേഷനുകളുണ്ടെങ്കിലും, ആദ്യ ഘട്ടത്തിൽ 11 സ്റ്റേഷനുകൾ മാത്രമാണ് യാത്രക്കാർക്കായി തുറക്കുന്നത്. ശേഷിക്കുന്ന 6 സ്റ്റേഷനുകൾ തൽക്കാലത്തേക്ക് അടച്ചിടും. ട്രെയിനുകൾ ഈ സ്റ്റേഷനുകൾ നിർത്താതെ കടന്നുപോകും. വടപളനിക്കും പൂനമല്ലി ബൈപാസിനും ഇടയിൽ പരമാവധി നിരക്ക് 40 രൂപയാണ്. പൂനമല്ലി ബൈപാസിൽ നിന്ന് എയർപോർട്ട്, എഗ്മോർ അല്ലെങ്കിൽ ചെന്നൈ സെൻട്രൽ വരെയുള്ള യാത്രയ്ക്ക് പരമാവധി നിരക്ക് 50 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. മൂന്ന് കോച്ചുകളുള്ള ഒരു ട്രെയിനിൽ പരമാവധി 900 യാത്രക്കാർക്ക് സഞ്ചരിക്കാം. മണിക്കൂറിൽ 80 കിലോമീറ്ററാകും പരമാവധി വേ​ഗത. എന്നാൽ, ശരാശരി 32 കിലോമീറ്റർ വേ​ഗതയിലായിരിക്കും സർവീസ് നടത്തുകയെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

ALSO READ: മെട്രോ എത്തും, വീട്ടുവാടക കുതിക്കും! ചെന്നൈ മലയാളികൾ ശ്രദ്ധിച്ചോണേ…

ഭാവിയിൽ പൂർണ്ണമായും ഡ്രൈവർ രഹിതമായി (Unattended Train Operation – UTO) പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തതാണെങ്കിലും, തുടക്കത്തിൽ രണ്ട് ട്രെയിൻ ഓപ്പറേറ്റർമാരുടെ നിരീക്ഷണത്തോടെ ഓട്ടോമാറ്റിക് രീതിയിലാണ് സർവീസുകൾ നടത്തുക. 2027 പകുതിയോടെ പൂർണ്ണമായും ഡ്രൈവർ രഹിത സർവീസുകൾ ആരംഭിക്കാൻ സി.എം.ആർ.എൽ പദ്ധതിയിടുന്നുണ്ട്. അതേസമയം, രണ്ടാം ഘട്ടം യാഥാർത്ഥ്യമാകുന്നതോടെ, യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിനോടൊപ്പം നഗരത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും വലിയൊരു ഉണർവ് ഉണ്ടാകുമെന്നും പ്രതീക്ഷയുണ്ട്.

ഡ്രൈവറില്ലാ ട്രെയിൻ

2027 പകുതിയോടെ ഓപ്പറേറ്റർമാരില്ലാത്ത മെട്രോ ട്രെയിൻ സർവീസ് ആരംഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇതിന്റെ പരീക്ഷണയോട്ടങ്ങൾ നടന്നുവരികയാണ്. ആദ്യഘട്ടത്തിൽ ഓട്ടോമാറ്റിക് ട്രെയിൻ ഓപ്പറേഷൻ സംവിധാനത്തിലാകും ട്രെയിൻ സർവീസ് ആരംഭിക്കുക. ഓപ്പറേറ്റർമാർ ഇല്ലാത്ത അൺഅറ്റൻഡഡ് ട്രെയിൻ ഓപ്പറേഷൻ സംവിധാനത്തിൽ സർവീസ് നടത്തുമ്പോൾ എല്ലാം നിയന്ത്രിക്കുക ഓപ്പറേഷൻ കൺട്രോൾ സെന്ററിൽ നിന്നാകു. ട്രെയിനിലെ വാതിലുകളുടെ നിയന്ത്രണം ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നതാണ്.

ഓപ്പറേറ്റർമാരില്ലാത്ത ട്രെയിൻ സർവീസുകളുടെ പരീക്ഷണയോട്ടങ്ങൾ നടന്നുവരികയാണ്. ഏകദേശം 120 വ്യത്യസ്ത സുരക്ഷാ സാഹചര്യങ്ങളാണ് ഇത്തരം പരീക്ഷണ ഓട്ടത്തിലൂടെ അധികൃതർ പരിശോധിക്കുന്നത്. ഇന്ത്യയിൽ നിലവിൽ ഡൽഹിയിൽ മാത്രമാണ് ഡ്രൈവറില്ലാ മെട്രോ ട്രെയിൻ സർവീസുള്ളത്.

English Summary:

Chennai Metro’s Phase 2 project is set to begin passenger services on October 11, 2026, with the inauguration of the 14.64-km stretch connecting Poonamallee Bypass and Vadapalani. Prime Minister Narendra Modi is scheduled to inaugurate the line, which has 17 stations, of which only 11 will initially be open to passengers.

Follow Us