AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Metro: 18 സ്റ്റേഷനുകൾ, ടിക്കറ്റ് 10 രൂപ മുതൽ; ഈ ​ഗ്രീൻ ലൈൻ അടിപൊളിയാണേ..

Chennai Metro Green Line: ചെന്നൈ ന​ഗരത്തിലെ ​ഗതാ​ഗതക്കുരുക്കിന് വലിയൊരു പരിഹാരമായാണ് 2015ൽ ചെന്നൈ മെട്രോ ലിമിറ്റഡ് ഒന്നാം ഘട്ടത്തിന്റെ ഭാ​ഗമായി ​ഗ്രീൻ ലൈൻ വിഭാവനം ചെയ്തത്. ഏകദേശം 22 കിലോമീറ്റർ ​ദൂരത്തിലാണ് ഈ പാത നിർമിച്ചിരിക്കുന്നത്. 18 സ്റ്റേഷനുകളുള്ള ​ഗ്രീൻ ലൈനിന്റെ ചില പ്രത്യേകതൾ‌‌ അറിഞ്ഞാലോ...

Chennai Metro: 18 സ്റ്റേഷനുകൾ, ടിക്കറ്റ് 10 രൂപ മുതൽ; ഈ ​ഗ്രീൻ ലൈൻ അടിപൊളിയാണേ..
Chennai Metro Image Credit source: CMRL Facebook
Nithya Vinu
Nithya Vinu | Published: 07 Apr 2026 | 07:49 PM

രാജ്യത്തെ മെട്രോകളിൽ ഏറ്റവും മികച്ച സേവനം കാഴ്ചവയ്ക്കുന്ന മെട്രോയാണ് ചെന്നൈ മെട്രോ. ചെന്നൈ ന​ഗരത്തിലെ ​ഗതാ​ഗതക്കുരുക്കിന് വലിയൊരു പരിഹാരമായാണ് 2015ൽ ചെന്നൈ മെട്രോ ലിമിറ്റഡ് ഒന്നാം ഘട്ടത്തിന്റെ ഭാ​ഗമായി ​ഗ്രീൻ ലൈൻ വിഭാവനം ചെയ്തത്. 18 സ്റ്റേഷനുകളുള്ള ​ഗ്രീൻ ലൈനിന്റെ ചില പ്രത്യേകതൾ‌‌ അറിഞ്ഞാലോ…

ചെന്നൈ മെട്രോ ​ഗ്രീൻ ലൈൻ

ചെന്നൈ മെട്രോയുടെ രണ്ടാം ഇടനാഴിയാണ് ​ഗ്രീൻ ലൈനായി അറിയപ്പെടുന്നത്. ന​ഗരത്തിലെ പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിൽ ആ പാത നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഏകദേശം 22 കിലോമീറ്റർ ​ദൂരത്തിലാണ് ഈ പാത നിർമിച്ചിരിക്കുന്നത്. സെന്റ് തോമസ് മൗണ്ട് മുതൽ സെൻട്രൽ മെട്രോ വരെയാണുള്ളത്. സെൻട്രൽ മെട്രോ മുതൽ തിരുമംഗലം വരെ ഭൂഗർഭ പാതയാണ്. കോയമ്പേട് മുതൽ സെന്റ് തോമസ് മൗണ്ട് വരെ റെയിൽവേ ലൈനിന് മുകളിലൂടെയുള്ള പാതയാണ്.

ALSO READ: ഡെക്ക് സ്ലാബുകളുടെ നിർമ്മാണം പൂർത്തിയായി; പോരൂർ-വടപളനി റൂട്ട് ഉടൻ

സ്റ്റേഷനുകളും സമയക്രമവും

ചെന്നൈ സെൻട്രൽ, സെന്റ് തോമസ്, അണ്ണാനഗർ തുടങ്ങിയ പ്രധാന പ്രദേശങ്ങളെ 18 സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന മെട്രോ റൂട്ടാണ് ചെന്നൈയിലെ ഗ്രീൻ ലൈൻ മെട്രോ. ആധുനിക സൗകര്യങ്ങൾ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, പാർക്കിംഗ് സ്ഥലങ്ങൾ, സൗജന്യ വൈ-ഫൈ എന്നിവയും വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

രാവിലെ 5.00 മുതൽ രാത്രി 11.00 വരെയാണ് സമയക്രമം. പത്ത് രൂപ മുതൽ അമ്പത് രൂപ വരെയാണ് ടിക്കറ്റ് വില. ഏകദേശം 375,503 യാത്രക്കാർ ദിവസേന യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഓരോ 5 മിനിറ്റ് ഇടവിട്ടും അല്ലാത്തപ്പോൾ 10 മിനിറ്റ് ഇടവിട്ടും ട്രെയിനുകൾ ലഭ്യമാണ്.

Follow Us