AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Metro: യാത്രാസമയം പകുതിയാകും! മെട്രോ ഫേസ് 2 ടണൽ പണികൾ അടുത്ത ഘട്ടത്തിലേക്ക്

Chennai Metro Phase 2 Updates: രണ്ടാം ഘട്ട ശൃംഖലയിലെ കോറിഡോർ 3-ന്റെ ഭാഗമായാണ് ഈ പാത നിർമ്മിക്കുന്നത്. തുരങ്ക നിർമ്മാണം അടുത്ത വർഷം ജനുവരിയോടെ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് നിർമ്മാണച്ചുമതലയുള്ള സി.എം.ആർ.എൽ ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്. പ്രധാന കോറിഡോറുകളിലായി 128 സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് ഫേസ് 2.

Chennai Metro: യാത്രാസമയം പകുതിയാകും! മെട്രോ ഫേസ് 2 ടണൽ പണികൾ അടുത്ത ഘട്ടത്തിലേക്ക്
പ്രതീകാത്മക ചിത്രംImage Credit source: Facebook
Nithya Vinu
Nithya Vinu | Published: 21 Jul 2026 | 04:23 PM

ചെന്നൈയിലെ ഗതാഗത കുരുക്കിന് അന്ത്യമാകുന്നു. നഗരത്തിലെ മെട്രോ റെയിൽ രണ്ടാം ഘട്ട നിർമ്മാണത്തിൽ നിർണ്ണായക നാഴികക്കല്ല് കൂടി. രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള ഭൂഗർഭ തുരങ്കപാതയുടെ നിർമ്മാണ ജോലികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഖാദർ നവാസ് ഖാൻ (കെഎൻകെ) റോഡിന് സമീപമാണ് നുങ്കമ്പാക്കം സ്റ്റേഷൻ നിർമിക്കുന്നത്. ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ഇത് തുറക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ, നുങ്കമ്പാക്കം മെട്രോ സ്റ്റേഷനെയും സ്റ്റെർലിംഗ് റോഡ് സ്റ്റേഷനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭൂഗർഭ തുരങ്കപാതയുടെ നിർമ്മാണ ജോലികളാണ് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ആരംഭിച്ചത്.

ആകെ 118.9 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ട ശൃംഖലയിലെ കോറിഡോർ 3-ന്റെ ഭാഗമായാണ് ഈ പാത നിർമ്മിക്കുന്നത്. തുരങ്ക നിർമ്മാണം അടുത്ത വർഷം ജനുവരിയോടെ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് നിർമ്മാണച്ചുമതലയുള്ള സി.എം.ആർ.എൽ ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്. ആയിരക്കണക്കിന് കോളേജ് വിദ്യാർത്ഥികൾക്കും, സർക്കാർ ജീവനക്കാർക്കും മറ്റ് യാത്രക്കാർക്കും ഈ പാത യാഥാർത്ഥ്യമാകുന്നതോടെ വലിയ രീതിയിൽ പ്രയോജനമുണ്ടാകും.

വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും

ഉത്തമർ ഗാന്ധി റോഡ്, വള്ളുവർ കോട്ടം റോഡ്, കൂടാതെ ചില കെട്ടിടങ്ങൾക്കും താഴെക്കൂടിയാണ് ടണൽ ബോറിംഗ് മെഷീനുകൾ വഴി ഡ്രില്ലിംഗ് നടക്കുന്നത്. ഇവിടുത്തെ മണ്ണ് പ്രധാനമായും കളിമൺ സ്വഭാവമുള്ളതായതിനാൽ വലിയ സാങ്കേതിക തടസ്സങ്ങളില്ലാതെ പണി വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. വാലസ് ഗാർഡൻ, ഖാദർ നവാസ് ഖാൻ റോഡ് മേഖലകളിൽ നിലവിൽ നിർമ്മാണം കാരണം ട്രാഫിക് നിയന്ത്രണങ്ങളുണ്ടെങ്കിലും, പദ്ധതി പൂർത്തിയാകുന്നതോടെ നുങ്കമ്പാക്കത്തു നിന്നുള്ള യാത്രക്കാർക്ക് ചെന്നൈ എയർപോർട്ട്, സെൻട്രൽ, എഗ്മോർ എന്നിവിടങ്ങളിലേക്ക് അതിവേഗം എത്തിച്ചേരാൻ സാധിക്കും.

ALSO READ: പർപ്പിൾ ലൈൻ നിർമ്മാണം; മെട്രോയുടെ രണ്ടാം ഘട്ടം ലക്ഷ്യത്തിലേക്ക്

ചെന്നൈ മെട്രോ രണ്ടാം ഘട്ടം

3 പ്രധാന കോറിഡോറുകളിലായി 128 സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് ഫേസ് 2. മാധവാരം മുതൽ സിപികോട്ട് വരെ കോറിഡോർ 3,  ലൈറ്റ് ഹൗസ് മുതൽ പൂനമല്ലി റോഡ് വരെ കോറിഡോർ 4, മാധവാരം മുതൽ ഷോളിംഗനല്ലൂർ വരെ കോറിഡോർ 5 എന്നിങ്ങനെയാണ് പാതകൾ.  ഒ.എം.ആർ, തരംമണി, സിപികോട്ട് തുടങ്ങിയ പ്രധാന ഐ.ടി ഹബ്ബുകളെ നഗരമധ്യവുമായി നേരിട്ട് ബന്ധിപ്പിക്കാൻ രണ്ടാം ഘട്ടത്തിലൂടെ സാധിക്കും.

ചെന്നൈ സെൻട്രൽ, എഗ്മോർ റെയിൽവേ സ്റ്റേഷനുകൾ, ചെന്നൈ എയർപോർട്ട്, പ്രമുഖ ബസ് ടെർമിനലുകൾ എന്നിവയെ തമ്മിൽ എളുപ്പത്തിൽ ബന്ധിപ്പിക്കും. നിലവിൽ വൻ ഗതാഗതക്കുരുക്കുള്ള ഐ.ടി കോറിഡോറുകളിലേക്കും പ്രധാന നഗരകേന്ദ്രങ്ങളിലേക്കും ഉള്ള യാത്രാസമയം പകുതിയായി കുറഞ്ഞേക്കും. കൂടാതെ, പാതകൾ തുറക്കുന്നതോടെ  റോഡ് ഗതാഗതത്തിലെ ട്രാഫിക് സിഗ്നലുകളോ ബ്ലോക്കുകളോ ഇല്ലാതെ നിശ്ചിത സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തുവാനും സാധിക്കുന്നതാണ്.

6 കോച്ചുകളുള്ള പുതിയ ട്രെയിനുകൾ വരുന്നു

ഒന്നാം ഘട്ട ശൃംഖലയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനും കൂടുതൽ ട്രെയിനുകൾ സർവീസിനായി വാങ്ങുന്നതിനുമായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (CMRL) കൺസൾട്ടന്റിനെ നിയോഗിച്ചു. നിലവിലുള്ള 4-കോച്ച് ട്രെയിനുകൾക്ക് പകരം 28 പുതിയ 6-കോച്ച് ട്രെയിനുകൾ വാങ്ങാനാണ് മെട്രോ റെയിൽ പദ്ധതിയിടുന്നത്. വലിയ ട്രെയിനുകൾ സർവീസ് നടത്തുന്നതിനായി ഒന്നാം ഘട്ടത്തിലെ മെട്രോ സ്റ്റേഷനുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുകയും പ്ലാറ്റ്‌ഫോമുകളിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യും.

English Summary:

Chennai Metro Rail Limited has begun tunnelling work for a new underground section of its Phase II project between the upcoming Nungambakkam Metro station, located near Khader Nawaz Khan Road on Uthamar Gandhi Road, and Sterling Road Metro station. The tunnel forms part of Corridor 3, which will connect Madhavaram with SIPCOT over a 45.8-km route.

Follow Us