Chennai Metro: ഓടുന്ന മെട്രോയ്ക്ക് താഴെ മറ്റൊരു മെട്രോ; ഗതാഗത തടസ്സമില്ല, ട്രെയിൻ നിർത്തേണ്ടതില്ല!

Chennai Metro Update: നന്ദനം മെട്രോ സ്റ്റേഷന് സമീപം നിലവിൽ ട്രെയിനുകൾ സർവീസ് നടത്തുന്ന ഒന്നാം ഘട്ട തുരങ്ക പാതയ്ക്ക് തൊട്ടു താഴെക്കൂടി പുതിയ തുരങ്ക നിർമ്മാണം നടത്തുകയാണ് ചെന്നൈ മെട്രോ. യാത്രക്കാരുടെ ഗതാഗതത്തെയോ ട്രെയിൻ സർവീസുകളെയോ ബാധിക്കാതെയാണ് ഭൂമിക്കടിയിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ തുരങ്കം നിർമ്മിക്കുന്നത്.

Chennai Metro: ഓടുന്ന മെട്രോയ്ക്ക് താഴെ മറ്റൊരു മെട്രോ; ഗതാഗത തടസ്സമില്ല, ട്രെയിൻ നിർത്തേണ്ടതില്ല!

പ്രതീകാത്മക ചിത്രം

Published: 

23 Jul 2026 | 01:20 PM

ചെന്നൈ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ മെട്രോ വഹിക്കുന്ന പങ്ക് വലുതാണ്. നിലവിൽ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിന്റെ പ്രവർത്തനങ്ങൾ പ്രശംസയർഹിക്കുന്നുണ്ട്. ഇപ്പോഴിതാ, രണ്ടാം ഘട്ട വികസനത്തിൽ വലിയൊരു എൻജിനീയറിംഗ് നേട്ടം കൈവരിക്കുകയാണ് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്.

നന്ദനം മെട്രോ സ്റ്റേഷന് സമീപം നിലവിൽ ട്രെയിനുകൾ സർവീസ് നടത്തുന്ന ഒന്നാം ഘട്ട തുരങ്ക പാതയ്ക്ക് തൊട്ടു താഴെക്കൂടി പുതിയ തുരങ്ക നിർമ്മാണം നടത്തുകയാണ് ചെന്നൈ മെട്രോ. യാത്രക്കാരുടെ ഗതാഗതത്തെയോ ട്രെയിൻ സർവീസുകളെയോ ബാധിക്കാതെയാണ് ഭൂമിക്കടിയിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ തുരങ്കം നിർമ്മിക്കുന്നത്.

പ്രധാന വിവരങ്ങൾ

കോറിഡോർ 4 ന്റെ ഭാഗമായി പനഗൽ പാർക്ക് – നന്ദനം – ബോട്ട് ക്ലബ് റൂട്ടിലാണ് തുരങ്ക പാത നിർമിക്കുന്നത്. ഭൂനിരപ്പിൽ നിന്ന് 16.5 മീറ്ററാണ് ഒന്നാം ഘട്ട തുരങ്കത്തിന്റെ ആഴം. ഭൂനിരപ്പിൽ നിന്ന് 29.8 – 30.2 മീറ്റർ, അതായത് ഏകദേശം 100 അടിയാണ് രണ്ടാം ഘട്ട തുരങ്കത്തിന്റെ ആഴം. 6.8 മീറ്റർ ബഫർ ഗാപ്പാണ് രണ്ട് തുരങ്കങ്ങൾക്കിടയിലെ അകലം. ടി.ബി.എം ‘പീക്കോക്ക്’ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

ALSO READ: കാത്തിരുന്നോ കാത്തിരുന്നോ ട്രെയിന്‍ എത്തില്ല; കലേന അഗ്രഹാര-തവരെക്കരെ മെട്രോ ഓഗസ്റ്റിലും ഇല്ല

സാങ്കേതിക വിദ്യയും സുരക്ഷാ മുൻകരുതലുകളും

നിലവിലുള്ള ട്രെയിൻ ഗതാഗതത്തെ ഒട്ടും തടസ്സപ്പെടുത്താതെയാണ് പുതിയ പാത നിർമിക്കുന്നത്.  റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ പോലെയുള്ള ഉയർന്ന കൃത്യതയുള്ള ഉപകണങ്ങളും സെൻസറുകളും ഉപയോഗിച്ച് നിലവിലുള്ള തുരങ്കത്തിന്റെ ഘടനയും കമ്പനവും നിരന്തരം നിരീക്ഷിക്കുന്നുണ്ട്. നിർമ്മാണ വേളയിലെ വൈബ്രേഷൻ സുരക്ഷിത പരിധിക്കുള്ളിൽ നിലനിൽക്കുന്നതിനാൽ നിലവിലുള്ള സർവീസുകളുടെ വേഗത കുറയ്ക്കേണ്ടി വന്നിട്ടില്ല. ചീഫ് കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റി ആവശ്യമായ പഠനങ്ങൾ നടത്തി അനുമതി നൽകിയ ശേഷമാണ് നിർമ്മാണം ആരംഭിച്ചത്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ നന്ദനം സ്റ്റേഷൻ രണ്ട് വ്യത്യസ്ത കൊറിഡോറുകളെ ബന്ധിപ്പിക്കുന്ന ഒരു പ്രധാന ഇന്റർചേഞ്ച് സ്റ്റേഷനായി മാറും.

പൂർത്തിയായത് 54.62% മാത്രം!

ചെന്നൈ മെട്രോ റയിൽ രണ്ടാം ഘട്ട പദ്ധതിയുടെ നിർമ്മാണത്തിൽ ഇതുവരെ 54.62 ശതമാനം പുരോഗതി മാത്രമാണ് കൈവരിക്കാനായതെന്ന് കേന്ദ്ര പാർപ്പിട-നഗരകാര്യ സഹമന്ത്രി ടോഖാൻ സാഹു. രാജ്യസഭയിൽ പറഞ്ഞു. ഗോവയിൽ നിന്നുള്ള ബി.ജെ.പി എം.പി സദാനന്ദ് ഷെട് തനാവഡെയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ജൂൺ വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ഏകദേശം അഞ്ച് വർഷം മുമ്പാണ് 118.9 കിലോമീറ്റർ നീളമുള്ള രണ്ടാം ഘട്ട പദ്ധതിയുടെ നിർമാണങ്ങൾ ആരംഭിച്ചത്. മൂന്ന് പ്രധാന കോറിഡോറുകളിലൂടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ വൻകിട പദ്ധതി.

പദ്ധതിയുടെ സാമ്പത്തിക വിഹിതവുമായി ബന്ധപ്പെട്ട വിവരങ്ങളും മന്ത്രി സഭയിൽ പങ്കുവെച്ചു. 2024-25 സാമ്പത്തിക വർഷത്തിൽ 5,554.15 കോടി രൂപയും, 2025-26 സാമ്പത്തിക വർഷത്തിൽ 8,991.76 കോടി രൂപയും കേന്ദ്ര സർക്കാർ അനുവദിക്കുകയും റിലീസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ 2026-27 സാമ്പത്തിക വർഷത്തേക്ക് 5,660.44 കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും ജൂലൈ 14 വരെയുള്ള കണക്കുകൾ പ്രകാരം ഫണ്ടുകളൊന്നും റിലീസ് ചെയ്തിട്ടില്ല.

English Summary:

Chennai Metro Rail is preparing to undertake one of the most complex engineering tasks of its Phase II expansion by constructing a new underground tunnel. As part of Chennai Metro Rail’s Corridor 4 project, an underground tunnel is being constructed along the Panagal Park–Nandanam–Boat Club route.

 

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ