Chennai Metro: പൂന്തമല്ലി റൂട്ടിൽ മെട്രോ, ഉദ്ഘാട തീയതി പുറത്ത്; വിജയ് – മോദി ഒരുമിച്ചെത്തും
Chennai Metro Phase 2 Poonamallee Stretch Update: ഈ പാത ഗതാഗതസജ്ജമാകുന്നതോടെ ചെന്നൈ നഗരത്തിലെ ഐടി പാർക്കുകൾ, പ്രധാന വ്യാപാരി കേന്ദ്രങ്ങൾ, റെസിഡൻഷ്യൽ മേഖലകൾ എന്നിവ തമ്മിലുള്ള ബന്ധപ്പെടൽ കൂടുതൽ എളുപ്പമാകും. മാസങ്ങൾക്ക് മുമ്പ് തന്നെ, ലൈറ്റ് ഹൗസ് മുതൽ പൂനമല്ലി ബൈപാസ് വരെയുള്ള കോറിഡോർ 4 പദ്ധതിയുടെ ഭാഗമായ പാതയുടെ നിർമാണം പൂർത്തിയായി, സുരക്ഷാ അനുമതികളെല്ലാം ലഭിച്ചിരുന്നു.

പ്രതീകാത്മക ചിത്രം
ചെന്നൈ നിവാസികളുടെ കാത്തിരിപ്പിന് വിരാമം. ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിന്റെ ആദ്യ പാതയായ പൂനമല്ലി സ്ട്രെച്ച് ഒക്ടോബർ 11-ന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പാതയുടെ ഉദ്ഘാടനം നിർവ്വഹിച്ചേക്കുമെന്നാണ് വിവരങ്ങൾ. ചെന്നൈ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊളവിൽ പരിഹാരം കാണാൻ ഈ പുതിയ പാത സഹായിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടനാഴി ഉദ്ഘാടനം ചെയ്യുകയും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യോടൊപ്പം പൂനമല്ലിയിൽ നിന്ന് പോരൂരിലേക്ക് മെട്രോയിൽ യാത്ര ചെയ്യുകയും ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ചെന്നൈയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പൂനമല്ലി-വടപളനി ഭാഗത്താണ് സർവീസ് ആരംഭിക്കുന്നത്.
ലൈറ്റ്ഹൗസിനും പൂനമല്ലിക്കും ഇടയിലുള്ള ഇടനാഴിയിൽ, പൂനമല്ലിക്കും പോരൂരിനും ഇടയിലുള്ള 10 കിലോമീറ്റർ ഭാഗം ഉൾപ്പെടെ 26 കിലോമീറ്റർ ഭാഗത്തിന്റെ പണി പൂർത്തിയായി. ജനുവരി 11 ന് ഒരു ട്രയൽ റൺ നടത്തിയിരുന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഉദ്ഘാടനം വൈകുകയായിരുന്നു.
പൂന്തമല്ലി പാത
മെട്രോ രണ്ടാം ഘട്ട പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട ഇടനാഴികളില ഒന്നാണിത്. പൂന്തമല്ലി ബൈപാസ് മുതൽ വടപളനി വരെയുള്ള 14.64 കിലോമീറ്റർ ഭാഗമാണ് ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്. ലൈറ്റ് ഹൗസ് മുതൽ പൂന്തമല്ലി ബൈപാസ് വരെയുള്ള 26.1 കിലോമീറ്റർ വരുന്ന കോറിഡോർ 4-ന്റെ ഭാഗമായ 11 എലിവേറ്റഡ് സ്റ്റേഷനുകളാണ് ഈ പാതയിലുള്ളത്.
ഈ പാത ഗതാഗതസജ്ജമാകുന്നതോടെ ചെന്നൈ നഗരത്തിലെ ഐടി പാർക്കുകൾ, പ്രധാന വ്യാപാരി കേന്ദ്രങ്ങൾ, റെസിഡൻഷ്യൽ മേഖലകൾ എന്നിവ തമ്മിലുള്ള ബന്ധപ്പെടൽ കൂടുതൽ എളുപ്പമാകും. മാസങ്ങൾക്ക് മുമ്പ് തന്നെ, ലൈറ്റ് ഹൗസ് മുതൽ പൂനമല്ലി ബൈപാസ് വരെയുള്ള കോറിഡോർ 4 പദ്ധതിയുടെ ഭാഗമായ പാതയുടെ നിർമാണം പൂർത്തിയായി, സുരക്ഷാ അനുമതികളെല്ലാം ലഭിച്ചിരുന്നു.
ALSO READ: നമ്മ മെട്രോ ഇനി കൂടുതൽ ദൂരത്തേക്ക്; 312 കിലോമീറ്റർ വികസനം
അഞ്ച് വർഷം മുമ്പാണ് ഈ പാതയുടെ നിർമ്മാണം ആരംഭിച്ചത്. ആദ്യം 2025 ഡിസംബറോടെ പൂനമല്ലി – പോരൂർ പാത തുറക്കാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് കണക്റ്റിവിറ്റി ഉറപ്പാക്കാൻ വടപളനി വരെ നീട്ടുകയും ലക്ഷ്യം 2026 ഫെബ്രുവരിയിലേക്ക് മാറ്റുകയും പിന്നീട് ഒക്ടോബർ വരെ നീളുകയുമായിരുന്നു.
ഡ്രൈവറില്ലാ മെട്രോ അടുത്ത വർഷത്തിൽ
ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിൽ 2027 പകുതിയോടെ ഓപ്പറേറ്റർമാരില്ലാത്ത മെട്രോ ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് വിവരം. ഇതിന്റെ പരീക്ഷണയോട്ടങ്ങൾ നടന്നുവരികയാണ്. ആദ്യഘട്ടത്തിൽ ഓട്ടോമാറ്റിക് ട്രെയിൻ ഓപ്പറേഷൻ സംവിധാനത്തിലാകും ട്രെയിൻ സർവീസ് ആരംഭിക്കുക. ഈ ഘട്ടത്തിൽ സുരക്ഷ ഉറപ്പാക്കാനായി രണ്ട് ഓപ്പറേറ്റർമാർ ട്രെയിനിലുണ്ടാകും.
ഏകദേശം 120 വ്യത്യസ്ത സുരക്ഷാ സാഹചര്യങ്ങളാണ് ഈ പരീക്ഷണയോട്ടങ്ങളിൽ പരിശോധിക്കുന്നത്. ഓപ്പറേറ്റർമാർ ഇല്ലാത്ത അൺഅറ്റൻഡഡ് ട്രെയിൻ ഓപ്പറേഷൻ(യുടിഒ) സംവിധാനത്തിൽ സർവീസ് നടത്തുമ്പോൾ ഓപ്പറേഷൻ കൺട്രോൾ സെന്ററിൽ നിന്നാകും എല്ലാം നിയന്ത്രിക്കുന്നത്.
English Summary:
Chennai Metro Phase 2 is set to reach a major milestone with the 14.64-km Poonamallee Bypass–Vadapalani stretch scheduled to open on October 11, 2026. Prime Minister Narendra Modi is expected to inaugurate the route and take a metro ride from Poonamallee to Porur.