Chennai Metro : ടിക്കറ്റ് 10 രൂപ മുതൽ, ചെന്നൈ മൊത്തം കറങ്ങാൻ വലിയ ചെലവില്ലെന്നേ

Chennai Metro Rail Ticket Prices: ചെന്നൈ ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്ക് ഏറെ ഉപകാരമാകുന്ന ഒന്നാണ് ചെന്നൈ മെട്രോ. ന​ഗരത്തിന്റെ ഏത് ഭാ​ഗത്തേക്കും കുറഞ്ഞ ചെലവിൽ വേ​ഗത്തിൽ എത്താൻ മെട്രോ സഹായിക്കും. എന്നാൽ ഇവയുടെ ടിക്കറ്റ് വില, ഏതെല്ലാം റൂട്ടുലൂടെയാണ് സർവീസ് ഇതെല്ലാം കൂടി അറിഞ്ഞിരിക്കണ്ടെ, ചെന്നൈ മെട്രോയെ കുറിച്ച് കൂടുതൽ അറിഞ്ഞാലോ....

Chennai Metro : ടിക്കറ്റ് 10 രൂപ മുതൽ, ചെന്നൈ മൊത്തം കറങ്ങാൻ വലിയ ചെലവില്ലെന്നേ

Chennai Metro

Edited By: 

Arun Nair | Updated On: 29 Apr 2026 | 02:25 PM

വേനലവധിക്ക് ചെന്നൈ ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്ക് ഏറെ ഉപകാരമാകുന്ന ഒന്നാണ് ചെന്നൈ മെട്രോ. ന​ഗരത്തിന്റെ ഏത് ഭാ​ഗത്തേക്കും കുറഞ്ഞ ചെലവിൽ വേ​ഗത്തിൽ എത്താൻ മെട്രോ സഹായിക്കും. എന്നാൽ ഇവയുടെ ടിക്കറ്റ് വില, ഏതെല്ലാം റൂട്ടുലൂടെയാണ് സർവീസ് ഇതെല്ലാം കൂടി അറിഞ്ഞിരിക്കണ്ടെ, ചെന്നൈ മെട്രോയെ കുറിച്ച് കൂടുതൽ അറിഞ്ഞാലോ….

ചെന്നൈ മെട്രോ റൂട്ടുകൾ

പ്രധാനപ്പെട്ട രണ്ട് ലൈനുകളിലൂടെയാണ് ചെന്നൈ മെട്രോ സർവീസ് നടത്തുന്നത്. ബ്ലൂ ലൈൻ വാഷർമാൻപേട്ട് മുതൽ വിംകോ നഗർ വരെയാണുള്ളത്. വിമാനത്താവളത്തിലേക്കും സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്കും പോകുന്നവർക്ക് ബ്ലൂ ലൈൻ ഉപകരാപ്രദമാണ്. സെൻട്രൽ റെയിൽവേ സ്റ്റേഷൻ മുതൽ സെന്റ് തോമസ് മൗണ്ട് വരെയാണ് ​ഗ്രീൻ ലൈൻ. ഇത് ചെന്നൈ എഗ്മൂർ, കോയമ്പേട് ബസ് സ്റ്റാൻഡ് എന്നീ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നുണ്ട്.

ALSO READ: മെട്രോയിൽ ഫ്രീ ആയി യാത്ര ചെയ്യാം; ഇവർക്ക് മാത്രം

അതേസമയം മെട്രോയുടെ രണ്ടാം ഘട്ടം നിർമാണങ്ങൾ പുരോ​ഗമിക്കുന്നുണ്ട്. ഏകദേശം 118.9 കിലോമീറ്റർ നീളത്തിൽ മൂന്ന് പുതിയ പാതകളാണ് , വരുന്നത്. മാധവരം മുതൽ സിർസേരി സിപ്‌കോട്ട് വരെ, പൂനമല്ലി മുതൽ ലൈറ്റ് ഹൗസ് വരെ, മാധവരം മുതൽ ശോളിംഗനല്ലൂർ വരെ എന്നിങ്ങനെയാണ് ലൈൻ.

ടിക്കറ്റ് നിരക്ക്, സമയക്രമം

പത്ത് രൂപ മുതൽ അമ്പത് രൂപ വരെയാണ് ടിക്കറ്റ് നിരക്കുകൾ. സ്ഥിരം യാത്രക്കാർക്ക് ഇളവുകളുണ്ട്. കൂടാതെ, സിഎംആർഎൽ ആപ്പ് വഴിയോ വാട്സാപ്പ് വഴിയോ ഡിജിറ്റൽ ടിക്കറ്റുകൾ എടുക്കാവുന്നതുമാണ്. സാധാരണയായി, രാവിലെ 5:00 മുതൽ രാത്രി 11:00 വരെയാണ് സർവീസുകൾ. തിരക്കുള്ള സമയങ്ങളിൽ ഓരോ 5-7 മിനിറ്റിലും തിരക്ക് കുറഞ്ഞ സമയങ്ങളിൽ 10-15 മിനിറ്റിലും ട്രെയിനുകൾ ലഭ്യമാണ്.

മെട്രോ നിരക്ക് ആഗോളതലത്തിൽ ഇങ്ങനെ

Follow Us
Related Stories
Bengaluru Flyover: ബെംഗളൂരു എസ്‌വി റോഡും സില്‍ക്ക് ബോര്‍ഡ് ജങ്ഷനും ഒന്നാകും; വമ്പന്‍ പ്ലാനൊരുക്കി സര്‍ക്കാര്‍
മോദിയുടെ ഭരണം ഇന്ത്യയുടെ ആത്മവിശ്വാസം വീണ്ടെടുത്ത സുവർണ കാലഘട്ടം: ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
PM Modi: ജനാധിപത്യം പരിണാമത്തിന്റെ പാതയില്‍; നെഹ്‌റുവിനെ മറികടന്ന മോദിയെ പ്രശംസിച്ച് ദേവഗൗഡ
PM Ujjwala Yojana: ഉജ്ജ്വല യോജന ഗ്യാസ് കണക്ഷനാണോ? സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു
Delhi Metro: ഡൽഹി മെട്രോയുടെ പുതിയ മാസ്റ്റർ പ്ലാൻ; പാർലമെന്റിലേക്കും സുപ്രീംകോടതിയിലേക്കും പെട്ടെന്നെത്താം!
SIPRI 2026 Report: പാകിസ്താൻ വീണ്ടും തോറ്റു, ഇന്ത്യയുടെ ആണവായുധ ശേഖരം വർധിച്ചുവെന്ന് സിപ്രി
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ