AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thiruvallur Accident: കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; അഞ്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Chennai-Thiruvallur Accident: നിതീഷ് വർമ (20), ചേതൻ (24), യുഗേഷ് (20), നിതീഷ് (20), രാം മോഹൻ റെഡ്ഡി (20) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ചൈതന്യ (20), വിഷ്ണു (20) എന്നിവരാണ് ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.

Thiruvallur Accident: കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; അഞ്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
അപകടത്തിൽപ്പെട്ട കാർ പൂർണമായും തകർന്ന നിലയിൽ.
Neethu Vijayan
Neethu Vijayan | Updated On: 12 Aug 2024 | 08:29 AM

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിലൂണ്ടായ വാഹനാപകടത്തിൽ (Thiruvallur Accident) അഞ്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചെന്നൈ എസ്ആർഎം കോളേജിലെ എഞ്ചിനീയറിങ് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. നിതീഷ് വർമ (20), ചേതൻ (24), യുഗേഷ് (20), നിതീഷ് (20), രാം മോഹൻ റെഡ്ഡി (20) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ചൈതന്യ (20), വിഷ്ണു (20) എന്നിവരാണ് ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.

വിദ്യാർത്ഥികൾ സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ച് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ചെന്നൈയിൽ നിന്ന് 65 കിലോമീറ്റർ അകലെ തിരുവള്ളൂർ ജില്ലയിൽ തിരുട്ടാനിക്ക് സമീപം രാമഞ്ചേരിയിലാണ് അപകടമുണ്ടായത്. ആന്ധ്രാപ്രദേശിൽ നിന്നും വിദ്യാർ‍ത്ഥികൾ യാത്ര കഴി‌‌ഞ്ഞ് മടങ്ങി വരവെയാണ് അപകടമുണ്ടായതെന്നാണ് വിവരം. പരിക്കേറ്റവരെ തിരുവള്ളൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ALSO READ: ഡോക്ടറുടെ കൊലപാതകം: രാജ്യവ്യാപക പ്രതിഷേധം, അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടണമെന്ന് സംഘടന

കാർ അമിതവേ​ഗതിയിലായിരുന്നുവെന്നും ഡ്രൈവർക്ക് നിയന്ത്രണം തെറ്റിയതാവാം അപകടത്തിന് കാരണമെന്നുമാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.