Chennai Weather: കനത്ത ചൂടിനിടെ ആശ്വാസമഴ, ചെന്നൈ മലയാളികളേ…. കുടയെടുത്തോണേ

Chennai Weather Update: പശ്ചിമഘട്ടത്തോട് ചേർന്നുള്ള ജില്ലകളിൽ ഇന്ന് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചില സ്ഥലങ്ങളിൽ ഇടിമിന്നലുണ്ടാകാനും സാധ്യതയുണ്ട്. വടക്കൻ, പടിഞ്ഞാറൻ ഇന്ത്യയിൽ ചൂട് വർദ്ധിക്കുമ്പോൾ, വടക്കൻ മലയോര മേഖലകളിൽ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത

Chennai Weather: കനത്ത ചൂടിനിടെ ആശ്വാസമഴ, ചെന്നൈ മലയാളികളേ.... കുടയെടുത്തോണേ

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 28 Apr 2026 | 09:05 PM

 ചെന്നൈ: ബെം​ഗളൂരു പോലെ തന്നെ മലയാളികൾ ധാരാളം ഉള്ള മറ്റൊരു ന​ഗരമാണ് ചെന്നൈ. വിദ്യാർത്ഥികളായും തൊഴിലാളികളായും ധാരാളം ചെന്നൈ മലയാളികളുണ്ട്. കേരളത്തിൽ ഇപ്പോൾ കൊടുംചൂടാണ്. ഇടയ്ക്കിടെ നേരിയ മഴ പെയ്യാറുണ്ടെങ്കിലും വെയിലിന്റെ കാഠിന്യം കുറയ്ക്കാൻ അവയ്ക്ക് കഴിയാറില്ല. എന്നാൽ നമ്മുടെ അയൽസംസ്ഥാനത്തെ സ്ഥിതി എങ്ങനെയാണെന്ന് നോക്കിയാലോ….

തമിഴ്നാട്ടിൽ പശ്ചിമഘട്ടത്തോട് ചേർന്നുള്ള ജില്ലകളിൽ ഇന്ന് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചില സ്ഥലങ്ങളിൽ ഇടിമിന്നലുണ്ടാകാനും സാധ്യതയുണ്ട്. തമിഴ്‌നാടിന്റെ മറ്റ് ഭാഗങ്ങളിലും, പുതുച്ചേരിയിലും, കാരയ്ക്കലിലും ഇടയ്ക്കിടെ നേരിയ മഴ പ്രതീക്ഷിക്കാം. കനത്ത മഴയ്ക്കുള്ള സാധ്യത കുറവാണ്. എന്നിരുന്നാലും, നേരിയ ചാറ്റൽ മഴ കാരണം അന്തരീക്ഷം അൽപ്പം തണുത്തേക്കാം.

ALSO READ: ആശ്വാസമില്ല! ബെംഗളൂരുവില്‍ കനത്ത താപനില, ഇനിയും ചൂട് ഉയരും

പകൽ താപനില ഏകദേശം 37-38 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. രാത്രിയിൽ ഇത് ഏകദേശം 28 ഡിഗ്രി വരെ താഴാം. മഴ പെയ്യാൻ സാധ്യതയുണ്ടെങ്കിലും, വായുവിലെ ഉയർന്ന നീരാവി കാരണം ജനങ്ങൾക്ക് ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥ വി​ദ​ഗ്ധർ അറിയിച്ചു.

അതേസമയം, വടക്കൻ, പടിഞ്ഞാറൻ ഇന്ത്യയിൽ ചൂട് വർദ്ധിക്കുമ്പോൾ, വടക്കൻ മലയോര മേഖലകളിൽ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്. ഡൽഹി-എൻ‌സി‌ആർ മേഖലകളിൽ ചൂട് വർദ്ധിക്കാൻ സാധ്യതയുണ്ട്. പകൽ താപനില ഗണ്യമായി ഉയർന്നേക്കും. എന്നാൽ ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ്, ലഡാക്ക് എന്നീ സംസ്ഥാനങ്ങളിലെ ഉയർന്ന മലനിരകളിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരം.

കാലാവസ്ഥ അറിയാം

 

Follow Us
ഹോട്ടലുകളില്‍ ക്ലോക്ക് വെക്കാത്തതിന് കാരണമെന്ത്? അറിയണോ...
ഗ്യാസ് ഉപയോഗം കുറയ്ക്കാൻ വീടുപണിയുമ്പോൾ ഇത് ശ്രദ്ധിച്ചാൽ മതി
വെള്ളരിക്ക ദിവസവും കഴിക്കാൻ മടിക്കല്ലേ... ​ഗുണങ്ങൾ ഏറെ
ഉറക്കക്കുറവ് അമിതവണ്ണത്തിന് കാരണമാകുന്നത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി