Sam Pitroda again triggers controversy: വംശീയ അധിക്ഷേപത്തിന് പിന്നാലെ രാജിവെച്ച് പിത്രോദ; അംഗീകരിച്ചതായി കോണ്‍ഗ്രസ്‌

ഇന്ത്യയുടെ വൈവിധ്യത്തെയും ജനാധിപത്യത്തെയും കുറിച്ച് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിനിടയിലാണ് വിവാദ പരാമര്‍ശം ഉണ്ടായത്.

Sam Pitroda again triggers controversy: വംശീയ അധിക്ഷേപത്തിന് പിന്നാലെ രാജിവെച്ച് പിത്രോദ; അംഗീകരിച്ചതായി കോണ്‍ഗ്രസ്‌

Sam Pitroda

Published: 

09 May 2024 | 07:41 AM

ന്യൂഡല്‍ഹി: വംശീയ പരാമര്‍ശം വിവാദമായതിന് പിന്നാലെ രാജിവെച്ച് സാം പിത്രോദ. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നാണ് പിത്രോദ രാജിവെച്ചത്. പിത്രോദയുടെ രാജി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അംഗീകരിച്ചു. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലുള്ള ആളുകളുടെ രൂപസാദൃശ്യവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് രാജി.

ദക്ഷിണേന്ത്യക്കാരെ ആഫ്രിക്കാക്കാരോടും കിഴക്കന്‍ ഇന്ത്യക്കാരെ ചൈനീസുക്കാരോടും താരതമ്യപ്പെടുത്തികൊണ്ടാണ് സാം പരാമര്‍ശം നടത്തിയത്. മെയ് 2ന് സ്റ്റേറ്റ്‌സ്മാന് നല്‍കിയ അഭിമുഖത്തിലാണ് പിത്രോദയുടെ വിവാദപരാമര്‍ശം. രാഹുല്‍ ഗാന്ധിയുടെ ഉപദേശകന്‍ കൂടിയാണ് സാം പിത്രോദ.

സാം നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പരാമര്‍ശം കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി. സാം നടത്തിയ പരമര്‍ശത്തെ ബിജെപി പ്രചരണ ആയുധമാക്കുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടയില്‍ രാഹുല്‍ ഗാന്ധിയുടെ ഉപദേഷ്ടാവ് ഒരു വംശവെറിയന്‍ ആണെന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യയുടെ വൈവിധ്യത്തെയും ജനാധിപത്യത്തെയും കുറിച്ച് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിനിടയിലാണ് വിവാദ പരാമര്‍ശം ഉണ്ടായത്.

‘വളരെ സന്തോഷകരമായ അന്തരീക്ഷത്തിലാണ് 75 വര്‍ഷം ഈ രാജ്യത്തുള്ളവര്‍ ജീവിച്ചത്. കുറച്ച് വഴക്കുകള്‍ അവിടെയും ഇവിടെയും ഉണ്ടെങ്കിലും ആളുകള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ കഴിയുന്നുണ്ട്. രാജ്യത്തിന്റെ കിഴക്കുള്ള ആളുകള്‍ ചൈനക്കാരെപ്പോലെയും പടിഞ്ഞാറുള്ളവര്‍ അറബികളെപ്പോലെയും വടക്കുള്ള ആളുകള്‍ വെളളക്കാരെപ്പോലെയും ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെയും ആണ്. അതൊന്നും പ്രശ്നമല്ല. നമ്മളെല്ലാം സഹോദരീ സഹോദരന്മാരാണ്,’ എന്നാണ് പിത്രോദ പറഞ്ഞത്.

വ്യത്യസ്ത ഭാഷകളെയും വ്യത്യസ്ത മതങ്ങളെയും ആചാരങ്ങളെയും ഭക്ഷണത്തെയും ഇവിടുള്ളവര്‍ ബഹുമാനിക്കുന്നു എന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. അതാണ് ഇന്ത്യ, ഇവിടെ എല്ലാവര്‍ക്കും ഒരിടമുണ്ട്, എല്ലാവരും വിട്ടുവീഴ്ച ചെയ്യുന്നു എന്നും പിത്രോദ വ്യക്തമാക്കി. അതേസമയം, പിത്രോദയുടെ പ്രസ്താവനക്കെതിരെ ശക്തമായി പ്രതികരിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.

പിത്രോദയുടെ പരാമര്‍ശം വംശീയ അധിക്ഷേപമാണെന്നായിരുന്നു എന്നാണ് ബിജെപി അഭിപ്രായപ്പെട്ടത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരും ഇന്ത്യാക്കാരാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങും പ്രതികരണവുമായി രംഗത്തെത്തി. പിത്രോദയുടെ പരാമര്‍ശത്തെ അദ്ദേഹം അപലപിച്ചു. വിവാദ പ്രസ്താവനയില്‍ കോണ്‍ഗ്രസ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരോട് മാപ്പു പറയണമെന്ന് ബിരേന്‍ സിങ് ആവശ്യപ്പെട്ടു.

Loading...
Unable to load recommendations.
Follow Us
Related Stories
Disha Salian : സുശാന്ത് സിം​ഗിന്റെ മാനേജേർ ദിഷയുടെ ദുരൂഹ മരണം, കേസെടുത്ത് സി.ബി.ഐ
ഭാര്യയുടെ തല ഫ്രിഡ്ജിൽ: പ്രതി വാഹനത്തിൽനിന്ന് ചാടി, കുന്നിൻമുകളിൽനിന്ന് വീണ് മരിച്ചെന്ന് പോലീസ്
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സ്‌കൂള്‍ സമയം മാറ്റും; തീരുമാനം ഉടനെത്തും
ഇന്ത്യയുമായുള്ള ബന്ധം പുതുക്കാൻ ബംഗ്ലാദേശ്; പുതിയ ബന്ധത്തിന് നീക്കമെന്ന് വിദേശകാര്യ സഹമന്ത്രി
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
ചിന്തിച്ച് കാട് കയറാറുണ്ടോ? 'ഓവര്‍തിങ്കിങ്' ഒഴിവാക്കാന്‍ വഴികള്‍
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്