AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cough syrups tragedy: ചുമ മരുന്ന് കഴിച്ച് വീണ്ടും രണ്ട് കുട്ടികൾ കൂടി മരിച്ചു, ഇതുവരെ പൊലിഞ്ഞത് 11 ജീവൻ

Two More Children Die After Taking Cough Medicine: മധ്യപ്രദേശിൽ മാത്രം ഈ ദുരന്തത്തിൽ ഇതുവരെ 11 കുട്ടികളുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്താകെ റിപ്പോർട്ട് ചെയ്ത ആകെ മരണസംഖ്യ 14 ആയി.

Cough syrups tragedy: ചുമ മരുന്ന് കഴിച്ച് വീണ്ടും രണ്ട് കുട്ടികൾ കൂടി മരിച്ചു, ഇതുവരെ പൊലിഞ്ഞത് 11 ജീവൻ
Cough SyrupImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 05 Oct 2025 07:18 AM

ഭോപ്പാൽ: ചുമ മരുന്ന് കഴിച്ച് മധ്യപ്രദേശിൽ വീണ്ടും രണ്ടു കുട്ടികൾ കൂടി മരിച്ചതായി റിപ്പോർട്ട്. ഇന്നലെയാണ് സംസ്ഥാനത്ത് രണ്ട് കുഞ്ഞുങ്ങൾക്ക് കൂടി ജീവൻ നഷ്ടപ്പെട്ടത്. ഇതോടെ ചുമ മരുന്ന് കഴിച്ചുള്ള മരണസംഖ്യ വീണ്ടും ഉയർന്നു. മധ്യപ്രദേശിൽ മാത്രം ഈ ദുരന്തത്തിൽ ഇതുവരെ 11 കുട്ടികളുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്താകെ റിപ്പോർട്ട് ചെയ്ത ആകെ മരണസംഖ്യ 14 ആയി. ഈ സാഹചര്യത്തിൽ, ദുരന്തത്തിനിടയാക്കിയ കോൾഡ്റിഫ് ചുമ മരുന്ന് തെലങ്കാനയിലും നിരോധിച്ചു.

 

രാഷ്ട്രീയ വിമർശനവും അന്വേഷണത്തിലെ കാലതാമസവും

 

സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സെപ്റ്റംബർ രണ്ടു മുതൽ അസാധാരണ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും, മധ്യപ്രദേശിൽ മരണ കാരണം കണ്ടെത്താൻ വൈകിയെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് ആരോപിച്ചു. മാത്രമല്ല, ‘ബ്രേക്ക് ഓയിൽ’ അടങ്ങിയ മരുന്നാണ് കുട്ടികൾക്ക് നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. ഈ വിഷയത്തിൽ സർക്കാർ സമ്പൂർണ പരാജയമാണെന്ന് എഎപിയും വിമർശിച്ചു.

മരണ കാരണം കണ്ടെത്താൻ അധികൃതർക്ക് ആഴ്ചകൾ വേണ്ടിവന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കിഡ്‌നി പ്രശ്നങ്ങളാണ് മരണകാരണം എന്ന് കണ്ടെത്തിയ നാഗ്പൂരിൽ നിന്നുള്ള പരിശോധന റിപ്പോർട്ട് കിട്ടിയ ശേഷമാണ് അധികൃതർ നടപടികൾ ആരംഭിച്ചതെന്നാണ് വിവരം.

അതേസമയം, മരിച്ച കുട്ടികളുടെ പോസ്റ്റ്‌മോർട്ടം നടത്തുന്നതിന് ബന്ധുക്കൾ അനുമതി നൽകിയില്ലെന്ന് ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.