Covid vaccine: ആശ്വസിക്കാം…കോവിഡ് വാക്സിനുകളും പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതമരണങ്ങളും തമ്മിൽ വ്യക്തമായ ബന്ധമില്ല
COVID-19 vaccines are not linked to heart attack deaths: കോവിഡ് വാക്സിൻ എടുത്തവരിൽ ഹൃദയാഘാത സാധ്യത കൂടുതലാണ് എന്നും യുവാക്കളിലെ പെട്ടെന്നുള്ള മരണങ്ങൾക്ക് പിന്നിലെ പ്രധാന കാരണം ഇതാണെന്നും തരത്തിലുള്ള വ്യാജവാർത്തകൾ അടുത്തിടെ പ്രചരിച്ചത് പരിഭ്രാന്തി പരത്തിയിരുന്നു.

Covid Vaccine And Heart Attack
ന്യൂഡൽഹി: കോവിഡ് വാക്സിനും പെട്ടെന്നുണ്ടാകുന്ന ഹൃദയ ആഘാതമരണങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന തരത്തിൽ അടുത്തിടെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതെല്ലാം തെറ്റാണെന്ന് സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പ്രമുഖ ഡോക്ടർമാർ.
പ്രചരിക്കുന്ന വാർത്തകൾ അവഗണിക്കാനും ഡോക്ടർമാർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ച് ഐസിഎംആറും, എൻസിഡിസിയും നേരത്തെ തന്നെ സ്ഥിരീകരണങ്ങൾ പുറത്തുവിട്ടിരുന്നു. കൂടാതെ രാജ്യത്തെ ഹൃദയാഘാതം മരണങ്ങളുടെ വർദ്ധനവിൽ വിവിധ ഏജൻസികളുടെ അന്വേഷണം നടന്നുവരികയാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് വാക്സിൻ എടുത്തവരിൽ ഹൃദയാഘാത സാധ്യത കൂടുതലാണ് എന്നും യുവാക്കളിലെ പെട്ടെന്നുള്ള മരണങ്ങൾക്ക് പിന്നിലെ പ്രധാന കാരണം ഇതാണെന്നും തരത്തിലുള്ള വ്യാജവാർത്തകൾ അടുത്തിടെ പ്രചരിച്ചത് പരിഭ്രാന്തി പരത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണങ്ങളുമായി ആരോഗ്യ മന്ത്രാലയവും ഇപ്പോൾ എയിംസും സ്ഥിരീകരണങ്ങൾ നടത്തിയത് ജനങ്ങളുടെ ആശങ്കയ്ക്ക് അയവ് വരുത്തിയിട്ടുണ്ട്. ചില പ്രമുഖരാണ് ഇത് സംബന്ധിച്ചുള്ള വാദങ്ങൾ ആദ്യം പുറത്തുവിട്ടത്.
ഐ സി എം ആർ, എയിംസ് തുടങ്ങിയവർ നടത്തിയ പഠനങ്ങളുടെ വെളിച്ചത്തിൽ കോവിഡ് വാക്സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും സ്ഥിരീകരിച്ചിട്ടുള്ളതാണ്. പെട്ടെന്ന് ഉണ്ടാകുന്ന ഹൃദയാഘാത മരണങ്ങൾക്ക് പിന്നിൽ ജനിതകപരമായ കാരണങ്ങളും ജീവിതശൈലി പ്രശ്നങ്ങളും നിലവിലുള്ള രോഗങ്ങളും കോവിഡാനന്തരം ഉണ്ടായ സങ്കീർണതകളും എല്ലാം കാരണമാകാം എന്നും വിദഗ്ധർ പറയുന്നു.
ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കോവിഡിന് ശേഷം ഉണ്ടാകാമെങ്കിലും സമഗ്രമായ പഠനങ്ങൾ ഇത് സംബന്ധിച്ച് പുറത്തുവന്നിട്ടില്ല. കൂടാതെ ഇതിന് വാക്സിനേഷനുമായി നേരിട്ട് ബന്ധമുള്ളതായി കണ്ടെത്തിയിട്ടും ഇല്ല എന്നു എയിംസിലെ ഡോക്ടർ വ്യക്തമാക്കുന്നു. ഇത്തരം തെറ്റിദ്ധാരണകൾ വാക്സിൻ എടുക്കുന്നതിൽ നിന്ന് പൊതുജനങ്ങളെ പിന്തിരിപ്പിക്കുകയും അത് പൊതുജന ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തേക്കാം എന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. കോവിഡിനെതിരെ ഉള്ള പ്രതിരോധം എന്ന നിലയിൽ വാക്സിൻ വളരെ നിർണായകമാണ് ഇപ്പോൾ.