AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cuttack: ദുർഗാ പൂജയ്ക്കിടെ സംഘർഷം; കട്ടക്കിൽ നിരോധനാജ്ഞ തുടരുന്നു, ഇൻ്റർനെറ്റ് നിരോധനം നീട്ടി

Cuttack Clash Updates: കട്ടക്കിലെ ദാരാഘബസാർ പ്രദേശത്തെ ഹാത്തി പൊഖാരിക്ക് സമീപം കഥജോഡി നദിയുടെ തീരത്തുള്ള ദേബിഗരയിലേക്ക് വിഗ്രഹ നിമജ്ജന ഘോഷയാത്ര നീങ്ങുന്നതിനിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

Cuttack: ദുർഗാ പൂജയ്ക്കിടെ സംഘർഷം; കട്ടക്കിൽ നിരോധനാജ്ഞ തുടരുന്നു, ഇൻ്റർനെറ്റ് നിരോധനം നീട്ടി
Cuttack ClashImage Credit source: PTI
nithya
Nithya Vinu | Updated On: 07 Oct 2025 07:21 AM

കട്ടക്ക്: ദുർഗാ പൂജയോട് അനുബന്ധിച്ച് ഉണ്ടായ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഒഡീഷയിൽ ഇന്റർനെറ്റ് നിരോധനം നീട്ടി. ഇന്ന് (ഒക്ടോബർ 7) വൈകുന്നേരം 7 മണി വരെയാണ് നീട്ടിയത്.‍‍ പ്രദേശത്ത് നിരോധനാജ്ഞയും നീട്ടി. കൂടാതെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്നതിലും കട്ടക്ക് ഭരണകൂടം ആശങ്ക പ്രകടിപ്പിച്ചു. ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

സംഘർഷം പൊട്ടിപുറപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച വൈകുന്നേരം 7 മണി മുതൽ 24 മണിക്കൂർ നേരത്തേക്കായിരുന്നു ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചത്. എന്നാൽ സംഘർഷാവസ്ഥ അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ വിലക്ക് നീട്ടാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. വീണ്ടും സംഘർഷം ഉണ്ടാകാതിരിക്കാനാണ് സസ്പെൻഷൻ ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് വിശദീകരണം.

ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 163 പ്രകാരം ഒക്ടോബർ 7 വരെ 36 മണിക്കൂർ നേരത്തേക്ക് പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. സർക്കാർ ഇന്റർനെറ്റ്, ഒഡീഷ സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വർക്ക് (OSWAN), ബാങ്കിംഗ്, റെയിൽവേ അല്ലെങ്കിൽ മറ്റ് സർക്കാർ സേവനങ്ങൾ പോലുള്ള ഇൻട്രാനെറ്റ് അധിഷ്ഠിത സേവനങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ല.

ALSO READ: സമുദായ സംഘർഷം: കട്ടക്കിൽ ഇൻ്റർനെൻ്റ് വിഛേദിച്ചു; 36 മണിക്കൂർ കർഫ്യൂ

കട്ടക്കിലെ ദാരാഘബസാർ പ്രദേശത്തെ ഹാത്തി പൊഖാരിക്ക് സമീപം കഥജോഡി നദിയുടെ തീരത്തുള്ള ദേബിഗരയിലേക്ക് വിഗ്രഹ നിമജ്ജന ഘോഷയാത്ര നീങ്ങുന്നതിനിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഘോഷയാത്രയ്ക്കിടെ ഉച്ചത്തിലുള്ള പാട്ട് ചില നാട്ടുകാർ എതിർത്തതിനെ തുടർന്നാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഘോഷയാത്രയ്ക്ക് നേരെ സമീപത്തെ കെട്ടിടങ്ങളുടെ മേൽക്കൂരയിൽ നിന്ന് കല്ലുകളും ഗ്ലാസ് കുപ്പികളും എറിയാൻ തുടങ്ങിയതോടെ ഏറ്റുമുട്ടലിലേക്ക് നീങ്ങി. സംഘർഷത്തിൽ 10 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 31 പേർക്കാണ് പരിക്കേറ്റത്.