AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chhattisgarh Dailt Death: അരി മോഷ്ടിച്ചെന്ന ആരോപണം; ദളിത് യുവാവിനെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നു

Chhattisgarh Dalit Beaten To Death: പ്രതികൾക്കെതിരെ ആൾക്കൂട്ട കൊലപാതകത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. ബി.എൻ.എസിന്റെ 103 (2) വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.

Chhattisgarh Dailt Death: അരി മോഷ്ടിച്ചെന്ന ആരോപണം; ദളിത് യുവാവിനെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നു
RiceImage Credit source: Getty Images/ Education Images
Athira CA
Athira CA | Published: 24 Dec 2024 | 01:07 PM

ന്യൂഡൽഹി: ഛത്തീസ്​ഗഢിൽ മോഷണക്കുറ്റം ആരോപിച്ച് ദളിത് വിഭാ​ഗത്തിൽപ്പെട്ട യുവാവിനെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നു. അരി മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് മർദ്ദനം. ആൾക്കൂട്ട കൊലപാതകം എന്ന് പരാതി. ഒരു ആദിവാസി വിഭാ​ഗക്കാരൻ ഉൾപ്പെടെ മൂന്ന് പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തു. ഛത്തീസ്​ഗഢിലെ റായ്​ഗഢ് ജില്ലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. എന്നാൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 103 (1) പ്രകാരം കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ‌നിലവിൽ മറ്റുപ്രതികൾ ഉണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്.

അരി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ അറസ്റ്റിലായ മൂന്ന് പേർ ചേർന്ന് മരത്തിൽ കെട്ടിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. ദുമാർപള്ളി ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടക്കുന്നത്. ബിട്ടു എന്ന് വിളിപ്പേരുള്ള പഞ്ച്റാം സാർത്തി(50) ആണ് ആൾക്കൂട്ട മർദ്ദ‌നത്തെ തുടർന്ന് കൊല്ലപ്പെട്ടത്.

പ്രതികൾ പറയുന്നത് ഇങ്ങനെ..

താൻ എന്തോ ശബ്ദം കേട്ട് ഉണർന്നപ്പോൾ കൊല്ലപ്പെട്ട പഞ്ച്റാം സാർത്തി വീട്ടിലേക്ക് നുഴഞ്ഞുകയറി ഒരു ചാക്ക് മോഷ്ടിക്കാൻ ശ്രമിക്കുന്നത് കണ്ടു. തുടർന്ന് അയൽവാസികളായ അജയ് പ്രധാൻ (42), അശോക് പ്രധാൻ (44) എന്നിവരെ വിളിച്ചുവരുത്തുകയായിരുന്നെന്ന് കേസിലെ മുഖ്യപ്രതിയായ വീരേന്ദ്ര സിദാർ (50) പറഞ്ഞു. ചോദ്യം ചെയ്യലിൽ തങ്ങൾ മൂന്നുപേരും ചേർന്നാണ് പഞ്ച്റാം സാർത്തിയെ മരത്തിൽ കെട്ടിയിട്ടതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതികൾ കൊല്ലപ്പെട്ട വ്യക്തിയെ മുളവടികൾ കൊണ്ട് മർദ്ദിക്കുകയും ചവിട്ടുകയും ഇടിക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി.

ALSO READ: അച്ഛൻ കടംവാങ്ങിയ പൈസ തിരികെ നൽകിയില്ല; ഏഴ് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി മൂന്ന് ലക്ഷത്തിന് വിറ്റു

​ഗ്രാമതലവൻ വിവരമറിയിച്ചതിനെ തുടർന്ന് ഞായറാഴ്ച രാവിലെ 6 മണിയോടെയാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പഞ്ച്റാം സാർത്തിയെ അബോധാവസ്ഥയിൽ കെട്ടിതൂക്കിയ നിലയിലായിരുന്നു ഉദ്യോ​ഗസ്ഥർ കണ്ടത്. പ്രതികൾക്കെതിരെ ആൾക്കൂട്ട കൊലപാതകത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. ബി.എൻ.എസിന്റെ 103 (2) വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. ആൾക്കൂട്ട കൊലപാതകമാണെന്ന് തെളിഞ്ഞാൽ പ്രതികൾക്ക് വധശിക്ഷയോ, ജീവപര്യന്തം തടവോ ശിക്ഷയായി വിധിക്കും. എന്നാൽ ആൾക്കൂട്ട കൊലപാതകത്തിന്റെ പരിധിയിൽ ഈ കേസ് ഉൾപ്പെടില്ലെന്നാണ് പൊലീസ് വാദം.

“പഞ്ച്റാം സാർത്തിയെ ഒരു സംഘം മർദ്ദിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രതികൾക്ക് നിയമം കൈയിലെടുക്കാൻ സാധിക്കുമോ? ഈ ദാരുണമായ സംഭവം ആൾക്കൂട്ട കൊലപാതകത്തിൽ ഉൾപ്പെടുമെന്ന്” അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ ഡിഗ്രി പ്രസാദ് ചൗഹാനെ ഉദ്ധരിച്ചു കൊണ്ട് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ആൾക്കൂട്ട കൊലപാതകമാണ് നടന്നതെന്നും ഇത് അനുസരിച്ചുള്ള കേസുമായി പൊലീസ് മുന്നോട്ട് പോകണം എന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരടക്കം രം​ഗത്തെത്തി.