Bengal Governor: ഗവർണർക്ക് വധഭീഷണി; സുരക്ഷ ശക്തമാക്കി ബംഗാൾ പോലീസ്

Death Threat Against Bengal Governor: ഗവർണർക്കെതിരെ ഇത്തരം ഭീഷണികൾ ഉയരുന്നത് ഇതാദ്യമല്ല. മുമ്പും സമാനമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ​ഗവർണർക്ക് സുരക്ഷ കർശനമാക്കിയതായി വൃത്തങ്ങൾ അറിയിച്ചു.

Bengal Governor: ഗവർണർക്ക് വധഭീഷണി; സുരക്ഷ ശക്തമാക്കി ബംഗാൾ പോലീസ്

Cv Ananda Bose

Updated On: 

09 Jan 2026 | 06:54 AM

കൊൽക്കത്ത: പശ്ചിമബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസിന് വധഭീഷണി. ഇന്നലെ (വ്യാഴാഴ്ച) രാത്രിയാണ് വധഭീഷണി സന്ദേശം ലഭിച്ചത്. ഇമെയിൽ വഴിയായിരുന്നു വധഭീഷണി സന്ദേശം. സ്ഫോടനമുണ്ടാക്കുമെന്നാണ് മെയിലിൽ പറഞ്ഞിരിക്കുന്നത്. ഗവർണർക്കെതിരെ ഇത്തരം ഭീഷണികൾ ഉയരുന്നത് ഇതാദ്യമല്ല. മുമ്പും സമാനമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ ​ഗവർണർക്ക് സുരക്ഷ കർശനമാക്കിയതായി വൃത്തങ്ങൾ അറിയിച്ചു. ഇമെയിൽ സന്ദേശത്തിൽ പ്രതി തന്റെ മൊബൈൽ നമ്പറും ചേർത്തിട്ടുണ്ടെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നുമാണ് വിവരം. മുഖ്യമന്ത്രി മമതാ ബാനർജിയേയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ALSO READ: ഉത്തരേന്ത്യയിൽ ശൈത്യതരംഗം, ദക്ഷിണേന്ത്യയിൽ കനത്ത മഴ, പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് എത്തി

 

സംസ്ഥാന പോലീസും സിആർപിഎഫും ചേർന്ന് ​ഗവർണറുടെ സുരക്ഷ ഉറപ്പാക്കാൻ പ്രവർത്തിക്കുമെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. സെഡ്-പ്ലസ് സുരക്ഷയുള്ള ആനന്ദബോസിന് സുരക്ഷയ്ക്കായി ഏകദേശം 60-70 കേന്ദ്ര പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്.

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ബിജെപി രം​ഗത്തെത്തി. ‘ഗവർണർ പോലും സുരക്ഷിതരല്ലാത്ത മമത ബാനർജിയുടെ ഭരണത്തിലേക്ക് സ്വാഗതം. പശ്ചിമ ബംഗാളിൽ ക്രമസമാധാനം പൂർണ്ണമായും തകർന്നിരിക്കുന്നു’, എന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
Bengaluru Vande Bharat: ബെംഗളൂരു വന്ദേ ഭാരതിന് ഒടുക്കത്തെ സ്പീഡ്; 55 മിനിറ്റില്‍ ഒതുക്കിയിലേക്ക് യാത്ര
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ