Delhi Air Pollution: ഡൽഹി വായുമലിനീകരണം: വാഹനങ്ങളുടെ ഉപയോഗത്തിന് താത്കാലിക നിരോധനം

Delhi Air Pollution Vehicles Ban: ബിഎസ് 3 എൻജിനുകൾ ഉപയോഗിക്കുന്ന പെട്രോൾ വാഹനങ്ങളുടെയും ബിഎസ്4 ഡീസൽ എൻജിൻ വാഹനങ്ങളുടെയും ഉപയോഗമാണ് പ്രദേശത്ത് നിരോധിച്ചിരിക്കുന്നത്. ഡൽഹി, നോയിഡ, ഗുഡ്ഗാവ്, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലാണ് വാഹനങ്ങൾക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

Delhi Air Pollution: ഡൽഹി വായുമലിനീകരണം: വാഹനങ്ങളുടെ ഉപയോഗത്തിന് താത്കാലിക നിരോധനം

Delhi Air Pollution

Published: 

14 Nov 2025 | 09:31 PM

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായു മലിനീകരണം അതിരൂക്ഷം. അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിലേക്ക് ഉയർന്നതിനെ തുടർന്ന പ്രദേശത്ത് ചില വാഹനങ്ങളുടെ ഉപയോഗത്തിന് താത്കാലികമായി നിരോധനം ഏർപ്പെടുത്തി. വായുഗുണനിലവാര സൂചിക (AQI) 400 എന്ന നില കടന്നതോടെയാണ് വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിലും സമീപപ്രദേശങ്ങളിലുമാണ് നിയന്ത്രണം നിലവിൽ വന്നിരിക്കുന്നത്.

ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ മൂന്നാം ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നിരോധനം. ബിഎസ് 3 എൻജിനുകൾ ഉപയോഗിക്കുന്ന പെട്രോൾ വാഹനങ്ങളുടെയും ബിഎസ്4 ഡീസൽ എൻജിൻ വാഹനങ്ങളുടെയും ഉപയോഗമാണ് പ്രദേശത്ത് നിരോധിച്ചിരിക്കുന്നത്. ഡൽഹി, നോയിഡ, ഗുഡ്ഗാവ്, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലാണ് വാഹനങ്ങൾക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

Also Read: സദ്ഭരണവും വികസനവും വിജയിച്ചു, എല്ലാവര്‍ക്കും നന്ദി; ബിഹാറിലെ ജയത്തില്‍ മോദിയുടെ ആദ്യ പ്രതികരണം

അടിയന്തര ആവശ്യങ്ങൾക്കല്ലാത്ത ഡീസൽ ചരക്ക് വാഹനങ്ങൾക്കും സിഎൻജിയിൽ പ്രവർത്തിക്കുന്നതല്ലാത്ത ഇതരസംസ്ഥാന ബസുകൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കും. ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന ഇത്തരം വാഹനങ്ങൾക്ക് നിയന്ത്രണത്തിൽ നിന്ന് ചില ഇളവുകൾ നൽകുന്നുണ്ട്. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റാണ് പുതിയ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.

നിർദ്ദേശങ്ങൾ ലംഘിച്ച് വാഹനവുമായി ഇറങ്ങുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകും. ഇത്തരം വാഹനക്കാരിൽ നിന്ന് 20,000 രൂപ വരെ പിഴ ഈടാക്കുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. വായു ഗുണനിലവാരം 400 സൂചികയിൽ താഴെകയോ, ഈ നില തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ മാത്രമെ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന വിലക്കുകൾ നീക്കം ചെയ്യുകയുള്ളൂവെന്നും കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് അധികൃതർ അറിയിച്ചു.

 

Follow Us
Related Stories
Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല
Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
Bengaluru Vande Bharat: ബെംഗളൂരു-മംഗലാപുരം-ചെന്നൈ യാത്രകള്‍ വേണ്ട; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം