PM Modi: സദ്ഭരണവും വികസനവും വിജയിച്ചു, എല്ലാവര്‍ക്കും നന്ദി; ബിഹാറിലെ ജയത്തില്‍ മോദിയുടെ ആദ്യ പ്രതികരണം
PM Modi says good governance has won: സദ്ഭരണവും വികസനവും വിജയിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് ജയത്തിന് ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ബിഹാറില്‍ സദ്ഭരണവും വികസനവും വിജയിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് ജയത്തിന് ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. എൻഡിഎയ്ക്ക് ഉജ്ജ്വല വിജയം നൽകിയതിന് ബീഹാറിലെ ജനങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. എക്‌സിലൂടെയായിരുന്നു പ്രതികരണം.
”സദ്ഭരണം വിജയിച്ചു. വികസനം വിജയിച്ചു. ജനപക്ഷ മനോഭാവം വിജയിച്ചു. സാമൂഹിക നീതി വിജയിച്ചു. എൻഡിഎയ്ക്ക് ചരിത്രപരവും സമാനതകളില്ലാത്തതുമായ വിജയം നൽകിയതിന് ബീഹാറിലെ ഓരോ വ്യക്തിക്കും നന്ദി. ജനങ്ങളെ സേവിക്കാനും ബീഹാറിനായി പ്രവർത്തിക്കാനും ഈ ജനവിധി ഞങ്ങൾക്ക് പുതിയ ശക്തി നൽകുന്നു”-മോദി എക്‌സില്‍ കുറിച്ചു.
വരും കാലങ്ങളിൽ, ബീഹാറിന്റെ സംസ്കാരത്തിനും, പുരോഗതിക്കും, അടിസ്ഥാന സൗകര്യങ്ങൾക്കും വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യും. സംസ്ഥാനത്തെ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മികച്ച ജീവിതം നയിക്കാന്‍ ധാരാളം അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: Bihar Election Result 2025 Live : 200 സീറ്റുകളിൽ എൻഡിഎ മുന്നേറ്റം, തിരഞ്ഞെടുപ്പ് ഫലം തത്സമയം
എൻഡിഎ സംസ്ഥാനത്തിന് സമഗ്രമായ വികസനം ഉറപ്പാക്കി. തങ്ങളുടെ പ്രവർത്തന മികവിന്റെയും സംസ്ഥാനത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിലാണ് ജനങ്ങൾ വോട്ട് ചെയ്തത്. സമാനതകളില്ലാത്ത ഈ വിജയത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ചിരാഗ് പാസ്വാൻ, ജിതൻ റാം മാഞ്ചി, ഉപേന്ദ്ര കുശ്വാഹ എന്നിവരെയും അഭിനന്ദിക്കുന്നുവെന്നും മോദി വ്യക്തമാക്കി.
The NDA has provided all-round development to the state. People voted for us on the basis of our track record and our vision to take the state to newer heights. I would like to congratulate CM Nitish Kumar Ji and our allies from the NDA family, Chirag Paswan Ji, Jitan Ram Manjhi…
— Narendra Modi (@narendramodi) November 14, 2025
ഉപതിരഞ്ഞെടുപ്പ് നടന്ന ജമ്മു കശ്മീരിലെ നഗ്രോട്ടയിലെയും ഒഡീഷയിലെ നുവാപാദയിലെയും വിജയത്തിനും മോദി ജനങ്ങള്‍ക്ക് നന്ദി അറിയിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരായ ദേവയാനി റാണ, ജയ് ധോലാക്കിയ എന്നിവർക്ക് അഭിനന്ദനങ്ങൾ. ജനസേവനത്തിന് അവർക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഈ വിജയങ്ങൾ ഉറപ്പാക്കാൻ 24 മണിക്കൂറും പ്രവർത്തിച്ച ബിജെപി പ്രവർത്തകരെ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു.