Delhi Blast: ഡൽഹി സ്ഫോടനം: പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ആദ്യചിത്രം പുറത്ത്
Delhi Blast Suspect Photo: കറുപ്പും നീലയും കലർന്ന ടീഷർട്ട് ധരിച്ച വ്യക്തി കാറിന്റെ ഡോറിന് മുകളിൽ ഒരു കൈ വെച്ച് കൊണ്ട് വാഹനം ഓടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സിസിടിവിയിൽ നിന്നും ലഭ്യമായത്

Delhi Blast
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടുക്കി ചെങ്കോട്ടയ്ക്ക് സമീപം കഴിഞ്ഞ രാത്രിയിൽ ഉണ്ടായ സ്ഫോടനത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കാറിൽ സ്ഫോടനം നടത്തി എന്ന് സംശയിക്കുന്നയാളുടെ ആദ്യ ചിത്രം പുറത്ത്. കറുപ്പും നീലയും കലർന്ന ടീഷർട്ട് ധരിച്ച വ്യക്തി കാറിന്റെ ഡോറിന് മുകളിൽ ഒരു കൈ വെച്ച് കൊണ്ട് വാഹനം ഓടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സിസിടിവിയിൽ നിന്നും ലഭ്യമായത്.
പാർക്കിംഗ് ഏരിയയിൽ നിന്നുള്ളതാണ് ദൃശ്യം. തിങ്കളാഴ്ച വൈകിട്ട് 6. 52 ഓടെയാണ് റെഡ് ഫോർട്ട് മെട്രോ സ്റ്റേഷൻ സുഭാഷ് മാർഗ് ട്രാഫിക് സിഗ്നലിന് അടുത്ത് സ്ഫോടനം ഉണ്ടായത്. ഹ്യുണ്ടായി i20 കാറാണ് പൊട്ടിത്തെറിച്ചത്.
ALSO READ: പൊട്ടിത്തെറിച്ച കാർ മൂന്ന് മണിക്കൂറിലധികം പാർക്ക് ചെയ്തു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കൂടാതെ പൊട്ടിത്തെറിച്ച കാർ സ്ഫോടനത്തിന് മുമ്പായി മൂന്ന് മണിക്കൂറിലധികം പാർക്ക് ചെയ്തിരുന്നതായും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നു. സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹരിയാന രജിസ്ട്രേഷനുള്ള (HR 26CE7674) ഹ്യൂണ്ടായ് i20 കാർഡ് ആണ് റെഡ് ഫോർട്ടിന് സമീപമുള്ള പാർക്കിംഗ് സ്ഥലത്ത് മൂന്നു മണിക്കൂറിലധികം നിർത്തിയിട്ടിരുന്നതായി നിർണായകമായ തെളിവുകൾ ലഭിച്ചത്.
കാർ ഉച്ചയ്ക്ക് 3:19ന് പ്രവേശിക്കുകയും 6:30 പോടെ പുറപ്പെടുകയും ചെയ്തു. കഴിഞ്ഞദിവസം വൈകുന്നേരം 6:52 നാണ് നടന്നത്. ഡൽഹിയിലെ ഏറ്റവും തിരക്കുപിടിച്ച സ്ഥലത്താണ് സ്ഫോടനം. കാറ് പാർക്ക് ചെയ്തിരുന്ന സമയത്ത് ചാവേർ എന്ന് സംശയിക്കപ്പെടുന്ന വ്യക്തി ഒരു നിമിഷം പോലും കാറിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല എന്നും റിപ്പോർട്ട്.
ഈ വ്യക്തി ആർക്കോവേണ്ടി അല്ലെങ്കിൽ മറ്റാരുടെയോ നിർദ്ദേശങ്ങൾക്ക് വേണ്ടി കാത്തിരുന്നതായിരിക്കാം എന്നും പോലീസ് സൂചന നൽകുന്നു. ഡൽഹിയിലെ തിരക്കേറിയ റോഡിൽ കാർ ഓടിച്ചു പോകുന്നതിന്റെ മറ്റൊരു ചിത്രവും ഇതിനോടകം ലഭിച്ചിട്ടുണ്ട് ബദർപൂർ അതിർത്തിയിൽ നിന്നാണ് കാർ അവസാനമായി നഗരത്തിലേക്ക് പ്രവേശിച്ചതെന്നും റിപ്പോർട്ട്.