കഫേ അടച്ച ശേഷം രാത്രി പാർട്ടി; 22-കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി, രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ

3 Arrested After Woman Alleges Assault in East Delhi: തുടക്കത്തിൽ മൂന്ന് സ്ത്രീകളും നാല് പുരുഷന്മാരും ഉൾപ്പെടെ ഏഴ് പേരാണ് ആദ്യത്തെ കഫേയിൽ ഒത്തുചേർന്നത്. പിന്നീട് ഇവർ മാണ്ഡവലിയിലേക്ക് പോയി. ഇതിനുശേഷം പുലർച്ചെ മൂന്ന് മണിയോടെ പ്രതികളിലൊരാൾ ജോലി ചെയ്യുന്ന പ്രീത് വിഹാറിലെ രണ്ടാമത്തെ കഫേയിലേക്ക് സംഘം എത്തുകയായിരുന്നു

കഫേ അടച്ച ശേഷം രാത്രി പാർട്ടി; 22-കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി, രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

Published: 

25 Nov 2026 | 10:16 AM

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ പ്രീത് വിഹാറിൽ കഫേ അടച്ചതിന് ശേഷം നടത്തിയ രാത്രി പാർട്ടിക്കിടെ 22-കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ചൊവ്വാഴ്ച പുലർച്ചെ നടന്ന സംഭവത്തിൽ രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളെ പിടികൂടാനുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി ഈസ്റ്റ് ഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു.

രണ്ട് വ്യത്യസ്ത കഫേകളിൽ ജോലി ചെയ്യുന്ന പരാതിക്കാരിയും സുഹൃത്തുക്കളും പ്രതികളും ചേർന്നാണ് രാത്രി ഒത്തുകൂടാൻ തീരുമാനിച്ചത്. രാത്രി 11.30-ന് കഫേ അടച്ചതിന് ശേഷം അവിടെത്തന്നെ പാർട്ടി നടത്താനായിരുന്നു ഇവരുടെ പദ്ധതി. സംഘത്തിലുണ്ടായിരുന്ന ഒരാളുടെ കൈവശം കഫേയുടെ താക്കോൽ ഉണ്ടായിരുന്നതിനാൽ സ്ഥാപനം അടച്ച ശേഷവും ഇവർക്ക് ഉള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞു.

Also Read: പ്രണയിനിയെ മർദ്ദിച്ച് കൊലപ്പെടുത്തി; രാത്രി മുഴുവൻ മൃതദേഹത്തിനരികിൽ ഇരുന്ന് യുവാവ്

പരാതിക്കാരിയുടെ മൊഴി പ്രകാരം തുടക്കത്തിൽ മൂന്ന് സ്ത്രീകളും നാല് പുരുഷന്മാരും ഉൾപ്പെടെ ഏഴ് പേരാണ് ആദ്യത്തെ കഫേയിൽ ഒത്തുചേർന്നത്. പിന്നീട് ഇവർ മാണ്ഡവലിയിലേക്ക് പോയി. ഇതിനുശേഷം പുലർച്ചെ മൂന്ന് മണിയോടെ പ്രതികളിലൊരാൾ ജോലി ചെയ്യുന്ന പ്രീത് വിഹാറിലെ രണ്ടാമത്തെ കഫേയിലേക്ക് സംഘം എത്തുകയായിരുന്നു. കഫേയിൽ വെച്ച് ഏഴ് പേരും മദ്യപിച്ചിരുന്നതായി യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നു. തുടർന്ന് വീട്ടിലെത്താൻ വൈകുമെന്ന് അമ്മയെ ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു അതിക്രമം എന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പുലർച്ചെ മൂന്നരയോടെ സംഘത്തിലുണ്ടായിരുന്ന രണ്ട് പുരുഷന്മാർ തന്നെ കൂട്ടബലാത്സംഗം ചെയ്തതായും, കഫേയിലുണ്ടായിരുന്ന മറ്റുള്ളവർ കുറ്റകൃത്യത്തിന് കൂട്ടുനിന്നതായും യുവതി പോലീസിന് മൊഴി നൽകി. സംഭവത്തിന് ശേഷം സംഘത്തിലുണ്ടായിരുന്ന എല്ലാവരും അവരവരുടെ വീടുകളിലേക്ക് മടങ്ങി. തുടർന്ന് പുലർച്ചെ അഞ്ചരയോടെ യുവതി പോലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് ഉടൻ തന്നെ രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട ബാക്കിയുള്ള പ്രതികളെ ഉടൻ പിടികൂടുമെന്നും വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.

English Summary

Three people, including two women, were arrested in East Delhi’s Preet Vihar after a 22-year-old woman alleged assault during an after-hours cafe party; police are searching for other accused.

Loading...
Unable to load recommendations.
Follow Us
നാരങ്ങ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ! ​ഗുണമറിഞ്ഞാൽ ഞെട്ടും
റൈഡേഴ്സിന്റെ ഇഷ്ട മോഡൽ -ഹീറോ എക്സ്പൾസ് 200
ഹോണർ മാജിക് 9 പ്രോ മാക്സ്: 8000mAh ബാറ്ററി, രണ്ട് 200MP ക്യാമറ
ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ സാധിക്കുമോ?
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ