Delhi Election Result 2025 : ന്യൂ ഡൽഹിയിൽ അരവിന്ദ് കേജ്രിവാൾ തോറ്റു
Arvind Kejriwal Election Result : ബിജെപിയുടെ പർവേഷ് സാഹിബ് സിങ്ങിനോട് അരവിന്ദ് കേജ്രിവാൾ തോറ്റത്

ന്യൂ ഡൽഹി : മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്രവാളിന് ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ തോൽവി. ന്യൂ ഡൽഹി മണ്ഡലത്തിൽ ബിജെപിയുടെ പർവേഷ് സാഹിബ് സിങ്ങിനോട് അരവിന്ദ് കേജ്രിവാൾ തോറ്റുയെന്ന് ദൂരദർശൻ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം തിരഞ്ഞെടുപ്പ് ഔദ്യോഗികമായി ഇതുവരെ ന്യൂ ഡൽഹി മണ്ഡലത്തിലെ ഫലം പുറത്ത് വിട്ടിട്ടില്ല. ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം 13ൽ 11 റൗണ്ട് പൂർത്തിയാകുമ്പോഴും കേജ്രിവാൾ 3000 വോട്ടിന് പിന്നാലാണ്. കേജ്രിവാളിന് പുറമെ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും തോറ്റു, ജനഗ്പുരയിൽ ബിജെപിയുടെ തർവിന്ദർ സിങ് മർവയോടാമ് സിസോദിയയുടെ തോൽവി. അതേസമയം കാൽക്കാജിയിൽ മുഖ്യമന്ത്രി അതിഷി മർലേന ജയിച്ചു. നിലവിൽ ഡൽഹി 46 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്. 24 സീറ്റുകളിലാണ് എഎപി ലീഡുള്ളത്.
27 വർഷത്തിന് ശേഷമാണ് ബിജെപി ഡൽഹിയുടെ അധികാരത്തിലേറുന്നത്. പ്രമുഖരായ എഎപി നേതാക്കളെ അടക്കം തറപ്പറ്റിച്ചാണ് രാജ്യതലസ്ഥാനത്തിൻ്റെ ഭരണം പിടിച്ചെടുക്കുന്നത്. കഴിഞ്ഞ 15 വർഷമായി എഎപിക്കൊമുണ്ടായിരുന്ന മധ്യവർഗം ഇത്തവണ താമരയ്ക്ക് വോട്ടു കുത്തി. ആം ആദ്മിയുടെ ശക്തി കേന്ദ്രങ്ങളായ നൂനപക്ഷ മേഖലകളിൽ പോലും ബിജെപിക്ക് ചലനം സൃഷ്ടിക്കാനായിട്ടുണ്ട്. പത്ത് ശതമാനത്തിലേറ മുസ്ലീം വോട്ടുകൾ സീറ്റുകളിൽ പോലും കാവി പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം നേടാനായി.
ഹരിയാനയിലെ പോലെ ഇന്ത്യ സഖ്യത്തിനുള്ളിൽ സ്വരചേർച്ചയില്ലായ്മയാണ് ബിജെപി ഡൽഹിയിലും മുതലെടുത്തിരിക്കുന്നത്. വോട്ട് ശതമാനത്തിൽ നേരിയ മുന്നേറ്റമുണ്ടെങ്കിലും കോൺഗ്രസ് ഇത്തവണയും സംപൂജ്യരായി തന്നെ തുടരുകയാണ്. 47 ശതമാനം വോട്ടുവിഹിതം നേടിയിരുന്ന കോൺഗ്രസാണ് ഇന്ന് ആറ് ശതമാനത്തിലേക്ക് ഒതുങ്ങി നിൽക്കുന്നത്. ചില ഇടങ്ങളിൽ ത്രികോണ മത്സരം സൃഷ്ടിക്കാനായെങ്കിലും ശക്തമായ പ്രകടനം ഇത്തവണയും കോൺഗ്രസിൻ്റെ ഭാഗത്ത് നിന്നുമുണ്ടായില്ല.