Delhi Election Result 2025: മദ്യത്തിലും പണത്തിലും കെജ്രിവാൾ മുങ്ങിപോയി, തൻ്റെ വാക്കുകൾ കേട്ടില്ല; രൂക്ഷ വിമർശനവുമായി അണ്ണാ ഹസാരെ
Anna Hazare Slams Aravind Kejriwal: തന്റെ മുന്നറിയിപ്പുകളൊന്നും അവർ ചെവികൊണ്ടില്ല. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ മത്സരിപ്പിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. സ്ഥാനാർഥിയുടെ പെരുമാറ്റം, അവരുടെ ചിന്തകൾ, അവരുടെ ജീവിതം ഇവയെല്ലാം പ്രധാനമാണെന്ന് താൻ പറഞ്ഞിരുന്നുവെന്നും ഹസാരെ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ആം ആദ്മി പാർട്ടി പരാജയത്തിലേക്ക് നീങ്ങുകയാണ്. പരാജയ ഏകദേശം ഉറപ്പാക്കിയതിന് പിന്നാലെ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ രൂക്ഷവിമർശനവുമായി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. പണത്തിലും മദ്യത്തിലുമാണ് അരവിന്ദ് കെജരിവാൾ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും അതിൻ്റെ ഫലമാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
തന്റെ മുന്നറിയിപ്പുകളൊന്നും അവർ ചെവികൊണ്ടില്ല. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ മത്സരിപ്പിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. സ്ഥാനാർഥിയുടെ പെരുമാറ്റം, അവരുടെ ചിന്തകൾ, അവരുടെ ജീവിതം ഇവയെല്ലാം പ്രധാനമാണെന്ന് താൻ പറഞ്ഞിരുന്നുവെന്നും ഹസാരെ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
“തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ സ്ഥാനാർത്ഥിക്ക് ഒരു സ്വഭാവഗുണവും നല്ല ആശയങ്ങളും ഉണ്ടായിരിക്കണം, പ്രതിച്ഛായയിൽ ഒരു മാറ്റവും ഉണ്ടാകാൻ പാടില്ല. ഇതെല്ലാം വളരെക്കാലമായി താൻ പറയാറുണ്ട്. എന്നാൽ തൻ്റെ വാക്കുകൾക്ക് ആരും വില തന്നില്ല. പകരം അവർ പണത്തിലും മദ്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. അത് പാർട്ടിയുടെയും കെജ്രിവാളിൻ്റെയും പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു. അതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങേണ്ടി വരുന്നത്. ആരോപണങ്ങൾ സ്വാഭാവികമാണ്. എന്നാൽ കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കണം. സത്യം എന്നും സത്യമായി തന്നെ തുടരും. എഎപിയുടെ ഒരു യോഗത്തിൽ താൻ അരുമല്ലെന്ന് മനസ്സിലാക്കിയതോടെ ആ ദിവസം മുതൽ ഞാൻ ആ പാർട്ടിയിൽ നിന്ന് വിട്ടു നിന്നു” ഹസാരെ പറഞ്ഞു.
#WATCH | On #DelhiElectionResults, social activist Anna Hazare says, “I have been saying it for a long that while contesting the election – the candidate must have a character, good ideas and have no dent on image. But, they (AAP) didn’t get that. They got tangled in liquor and… pic.twitter.com/n9StHlOlK9
— ANI (@ANI) February 8, 2025
തുടക്കം മുതൽ തന്നെ ആം ആദ്മി പാർട്ടിയിൽ നിന്ന് അകന്നു നിൽക്കാൻ തീരുമാനിച്ചിരുന്നതായും ഹസാരെ വെളിപ്പെടുത്തി. തുടക്കം മുതൽ തന്നെ ആം ആദ്മി പാർട്ടിയിൽ നിന്ന് അകന്നു നിൽക്കാൻ തീരുമാനിച്ചിരുന്നതായും ഹസാരെ വെളിപ്പെടുത്തി. കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയെയും വിമര്‍ശിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും രംഗത്തെത്തിയിരുന്നു. ബിജെപിക്കെതിരെ പോരാടാന്‍ കൈകോര്‍ത്ത ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.