PM Modi: ചീഫ് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി; കൂടിക്കാഴ്ചയ്ക്ക് പിന്നില്‍
5th National Conference of Chief Secretaries: ഡിസംബര്‍ 26 മുതല്‍ 28 വരെ ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഒരു ലക്ഷ്യം
ന്യൂഡല്‍ഹി: ചീഫ് സെക്രട്ടറിമാരുടെ നാഷണല്‍ കോണ്‍ഫറന്‍സ് നാളെ ആരംഭിക്കും. ഡിസംബര്‍ 26 മുതല്‍ 28 വരെ ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിലും, വികസിത ഭാരം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാകും ചര്‍ച്ചകള്‍. ബിസിനസ് എളുപ്പമാക്കുന്നതിന് നിയന്ത്രണങ്ങള്‍ ലഘൂകരിക്കേണ്ടതിനെക്കുറിച്ചുള്ള ചര്‍ച്ചയാണ് പ്രധാന അജണ്ടകളിലൊന്ന് എന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. ‘ഹ്യൂമന്‍ ക്യാപിറ്റല്‍ ഫോര്‍ വികസിത ഭാരതം’ ആണ് ഇത്തവണത്തെ സമ്മേളനത്തിന്റെ പ്രമേയം. വനിതാ-ശിശുക്ഷേമം, സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, കായികം, നൈപുണ്യ വികസനം അടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയാകും.
ഭാവിയിലേക്ക് വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്നതുമായി ബന്ധപ്പെട്ടാകും വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചർച്ചകൾ. താഴെത്തട്ടിൽ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആരോഗ്യ മേഖലയിലെ ചര്‍ച്ച നടക്കും. ഗരങ്ങളെ വളർച്ചയുടെ എഞ്ചിനുകളായി വികസിപ്പിക്കുന്നതിനെയും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനെയും കുറിച്ചും ചര്‍ച്ചകളുണ്ടാകും. എഐയുമായി ബന്ധപ്പെട്ടാകും ടെക്‌നോളജിയിലെ ചര്‍ച്ചകള്‍.
Also Read: PM Narendra Modi: ആക്രമണങ്ങളിൽ മൗനം, പ്രധാനമന്ത്രി ഇന്ന് ഡൽഹിയിലെ ക്രൈസ്തവ ദേവാലയം സന്ദർശിക്കും
കാബിനറ്റ് സെക്രട്ടറി ടിവി സോമനാഥൻ പുരോഗതിയെയും ഭാവി രൂപരേഖയെയും കുറിച്ച് പ്രസന്റേഷന്‍ നടത്താനും സാധ്യതയുണ്ട്. സംസ്ഥാനങ്ങളും വിവിധ വിഷയങ്ങളില്‍ അവതരണം നടത്തും. ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചാകും കേരളത്തിന്റെ പ്രസന്റേഷന്‍.
സംസ്ഥാന, കേന്ദ്രഭരണ ചീഫ് സെക്രട്ടറിമാരെയും, കേന്ദ്ര മന്ത്രിമാരെയും, നിതി ആയോഗ് ഉദ്യോഗസ്ഥരെയും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് നാഷണല്‍ കോണ്‍ഫറന്‍സ് നടത്തുന്നത്. ഡൽഹിയിൽ നടക്കുന്ന അഞ്ചാമത് ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കളക്ടർമാർ, മജിസ്‌ട്രേറ്റുമാർ അടക്കം യോഗത്തില്‍ പങ്കെടുത്തേക്കും.