AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

CJP’s Jantar Mantar 2.0: ഡൽഹിയിൽ ഇന്ന് ഗതാഗത നിയന്ത്രണം; 45 മെട്രോ സ്റ്റേഷനുകൾ അടച്ചിടും; ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക

Delhi Metro Update 45 Stations to Be Closed Check the Full List: പ്രതിഷേധവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഡല്‍ഹിയിലെ 57 മെട്രോ സ്റ്റേഷനുകളിലെ പ്രവേശനവും പുറത്തേക്കുള്ള കവാടങ്ങളും അടച്ചിടാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ സുപ്രീംകോടതി നിയന്ത്രണങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെ അടച്ചിടുന്ന സ്റ്റേഷനുകളുടെ എണ്ണം 45 ആയി കുറച്ചു.

CJP’s Jantar Mantar 2.0: ഡൽഹിയിൽ ഇന്ന് ഗതാഗത നിയന്ത്രണം; 45 മെട്രോ സ്റ്റേഷനുകൾ അടച്ചിടും; ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക
ഡല്‍ഹി മെട്രോImage Credit source: PTI
Shiji M K
Shiji M K | Published: 10 Oct 2026 | 06:04 AM

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്ക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഒക്ടോബര്‍ 10ന് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രഖ്യാപിച്ച പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ഇരുപതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാനാണ് അധികൃതരുടെ നീക്കം. പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹി മെട്രോ സര്‍വീസുകള്‍ക്കും റെയില്‍ ഗതാഗതത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മെട്രോ സ്റ്റേഷനുകളില്‍ നിയന്ത്രണം

പ്രതിഷേധവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഡല്‍ഹിയിലെ 57 മെട്രോ സ്റ്റേഷനുകളിലെ പ്രവേശനവും പുറത്തേക്കുള്ള കവാടങ്ങളും അടച്ചിടാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ സുപ്രീംകോടതി നിയന്ത്രണങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെ അടച്ചിടുന്ന സ്റ്റേഷനുകളുടെ എണ്ണം 45 ആയി കുറച്ചു.

ഒക്ടോബര്‍ 9 രാത്രി ഒന്‍പത് മണി മുതല്‍ ഒക്ടോബര്‍ 10 വൈകിട്ട് ആറ് മണി വരെയാണ് നിലവിലെ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സുരക്ഷാ സാഹചര്യം വിലയിരുത്തിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ന്യൂഡല്‍ഹി സ്റ്റേഷന്‍ ഒഴികെയുള്ള ബന്ധപ്പെട്ട സ്റ്റേഷനുകളില്‍ പരസ്പരം മാറിക്കയറാനുള്ള സൗകര്യം തുടരുമെന്നും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അടച്ചിടുന്ന സ്‌റ്റേഷനുകള്‍

രാജീവ് ചൗക്ക്, ന്യൂഡല്‍ഹി, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, പട്ടേല്‍ ചൗക്ക്, കശ്മീരി ഗേറ്റ്, ജന്‍പഥ്, മണ്ഡി ഹൗസ്, ബാരാഖംബ റോഡ്, ഐടിഒ, ഡല്‍ഹി ഗേറ്റ്, ഖാന്‍ മാര്‍ക്കറ്റ്, ലോക് കല്യാണ്‍ മാര്‍ഗ്, രാമകൃഷ്ണ ആശ്രമ മാര്‍ഗ്, സുപ്രീം കോടതി, ഇന്ദിരപ്രസ്ഥ, ശിവാജി സ്റ്റേഡിയം, ദില്ലി ഹാട്ട്‌ഐഎന്‍എ, ഹൗസ് ഖാസ്, ലജ്പത് നഗര്‍, ജാമിയ മില്ലിയ ഇസ്ലാമിയ.

Also Read: Dasara Special Trains: ദസറയ്ക്ക് പ്രത്യേക ട്രെയിനുകൾ; ബെംഗളൂരുവിൽ നിന്ന് അധിക സർവീസുകൾ, സമയക്രമം അറിയാം

റെയില്‍ സര്‍വീസുകള്‍ക്കും നിയന്ത്രണം

പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ആളുകള്‍ ഡല്‍ഹിയിലെത്താനുള്ള സാധ്യത കണക്കിലെടുത്ത് റെയില്‍ ഗതാഗതത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് ട്രെയിനുകളുടെ സമയക്രമവും സര്‍വീസ് വിവരങ്ങളും പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

24 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിയന്ത്രണം

പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി ജന്തര്‍ മന്തറിന് സമീപമുള്ള മേഖലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജന്‍പഥ്കര്‍ത്തവ്യ പഥ് ജങ്ഷന് ചുറ്റുമുള്ള നാല് കിലോമീറ്റര്‍ പരിധിയില്‍ ഒക്ടോബര്‍ 9 രാത്രി 10 മണി മുതല്‍ ഒക്ടോബര്‍ 10 രാത്രി 10 മണി വരെയാണ് നിയന്ത്രണം.

English Summary

Delhi has announced metro and railway restrictions amid planned protests on October 10, 2026. Entry and exit access will be restricted at 45 metro stations, while some train services have also been cancelled. Commuters are advised to check the latest service updates before travelling.

Follow Us