Delhi Traffic: ഗതാഗതക്കുരുക്കിന് വിട; ഡല്‍ഹിയില്‍ വരുന്നു പുത്തന്‍ ഫ്‌ളൈഓവര്‍, അണ്ടര്‍പാസ്…

Delhi Plans 18 Flyovers to Beat Traffic Congestion: ഏകദേശം 46 കിലോമീറ്റര്‍ വരെ റോഡ് നെറ്റ്‌വര്‍ക്കും മെച്ചപ്പെടുത്തും. മെഹ്രൗലി മുതല്‍ മഹിപാല്‍പൂര്‍ റോഡ്, കാന്തി നഗര്‍ മുതല്‍ ടെല്‍കോ ടി-പോയിന്റ് വരെ, ബവാന റോഡ് എന്നിവിടങ്ങളിലാണ് നിലവില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി അനുഭവപ്പെടുന്നത്.

Delhi Traffic: ഗതാഗതക്കുരുക്കിന് വിട; ഡല്‍ഹിയില്‍ വരുന്നു പുത്തന്‍ ഫ്‌ളൈഓവര്‍, അണ്ടര്‍പാസ്...

മേല്‍പ്പാലം

Edited By: 

Arun Nair | Updated On: 29 Apr 2026 | 12:04 PM

ഗതാഗതക്കുരുക്കില്‍ വലയുന്ന ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലൊന്നാണ് ഡല്‍ഹി. നഗരത്തിലെ കുരുക്ക് പരിഹരിക്കാനായി ട്രാഫിക് പോലീസ് നിരന്തരം ശ്രമങ്ങള്‍ നടത്തുന്നു. ഇപ്പോഴിതാ എന്നെന്നേക്കുമായുള്ള ഒരു പരിഹാരം കാണാന്‍ ഒരുങ്ങുകയാണ് ഡല്‍ഹി. പൊതുമരാമത്ത് വകുപ്പാണ് ഡൽഹിയിൽ ഇത്തരം ചില മാറ്റങ്ങൾ നടപ്പാക്കാൻ ഒരുങ്ങുന്നത് . നഗരത്തിലെ പ്രധാന തിരക്കേറിയ റോഡുകളില്‍ ഫ്‌ളൈഓവറുകള്‍, അണ്ടര്‍പാസുകള്‍ തുടങ്ങിയവ നിര്‍മിക്കാനാണ് പൊതുമരാമത്ത് വകുപ്പ് പദ്ധതിയിടുന്നത്.

പ്രധാന പദ്ധതികള്‍ ഇവയാണ്

18 പുതിയ ഫ്‌ളൈഓവറുകള്‍, അണ്ടര്‍പാസുകള്‍, എലിവേറ്റഡ് ഇടനാഴികള്‍ എന്നിവ നിര്‍മിക്കാനാണ് ഡല്‍ഹി സര്‍ക്കാരിന്റെ നീക്കം. ഇതിനായി ഏകദേശം 156 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രധാന റോഡുകള്‍, ഇന്റര്‍സെക്ഷനുകള്‍, ജങ്ഷനുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സമഗ്രമായ സാധ്യതാ പഠനം പൊതുമരാമത്ത് വകുപ്പ് തന്നെ ആരംഭിച്ചിരിക്കുകയാണ്.

ഐടിഒ റെഡ് ലൈറ്റ്, ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്‌റ്റേഷന്‍, ഐജിഐ വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1ന് സമീപമുള്ള എന്‍എസ്ജി ജങ്ഷന്‍, 55 കിലോമീറ്റര്‍ റിങ് റോഡ്, മായാപുരി ചൗക്ക് എന്നിവയുള്‍പ്പെടെ നിരവധി മേഖലകള്‍ പഠനത്തിന്റെ ഭാഗമാകും. തിരഞ്ഞെടുത്ത മേഖലകളില്‍ ഫ്‌ളൈഓവര്‍, അണ്ടര്‍പാസ് എന്നിവയില്‍ ഏതാണ് അനുയോജ്യമെന്ന് കണ്‍സള്‍ട്ടന്റുമാര്‍ കണ്ടെത്തും.

Also Read: Bengaluru Parking: ബെംഗളൂരുവില്‍ എല്ലായിടത്തും പേ & പാര്‍ക്ക്; സൗജന്യസംവിധാനം അവസാനിക്കുന്നു

ചില പ്രദേശങ്ങളില്‍ എലിവേറ്റഡ് റോഡുകള്‍ നിര്‍മിച്ച് സിഗ്നല്‍ ഇല്ലാത്ത യാത്രയും നടത്താന്‍ അവസരം നല്‍കിയേക്കും. ഏകദേശം 46 കിലോമീറ്റര്‍ വരെ റോഡ് നെറ്റ്‌വര്‍ക്കും മെച്ചപ്പെടുത്തും. മെഹ്രൗലി മുതല്‍ മഹിപാല്‍പൂര്‍ റോഡ്, കാന്തി നഗര്‍ മുതല്‍ ടെല്‍കോ ടി-പോയിന്റ് വരെ, ബവാന റോഡ് എന്നിവിടങ്ങളിലാണ് നിലവില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി അനുഭവപ്പെടുന്നത്.

രാജ്യത്തെ തിരക്കേറിയ നഗരങ്ങൾ

രാജ്യത്തെ തിരക്കേറിയ നഗരങ്ങളിൽ പ്രധാനമായും, ഡൽഹിയും, മുംബൈയും, കൊൽക്കത്തയുമാണ്. ബെംഗളൂരുവും പട്ടികയിലുണ്ട്. കൊച്ചിയും, ചെന്നൈയും അധികം പിന്നിലല്ല.

പോസ്റ്റ് കാണാം

Follow Us
തക്കാളി എത്ര നാൾ ഫ്രിഡ്ജിൽ കേടാകാതെ സൂക്ഷിക്കാം?
വീടിന് മുന്നിലാണോ പപ്പായ മരം? വാസ്തു ശാസ്ത്രഫലം അറിയാം
ഹോട്ടലുകളില്‍ ക്ലോക്ക് വെക്കാത്തതിന് കാരണമെന്ത്? അറിയണോ...
ഗ്യാസ് ഉപയോഗം കുറയ്ക്കാൻ വീടുപണിയുമ്പോൾ ഇത് ശ്രദ്ധിച്ചാൽ മതി
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി